For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും വയറ്റില്‍ ഇഞ്ചി നീര് നല്‍കും ഗുണം

വെറും വയറ്റില്‍ ഇഞ്ചി കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ഇഞ്ചിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെന്ന് നമുക്കറിയാം. പല പല ആരോഗ്യ ഗുണങ്ങള്‍ക്ക് വീട്ടമ്മമാര്‍ ഉടന്‍ തിരയുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയമില്ല. പലപ്പോഴും ഗുരുതരമായി മാറാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇഞ്ചി. ഈ തക്കാളിയുണ്ടാക്കും പ്രശ്‌നങ്ങള്‍ ചില്ലറയല്ല

എന്നാല്‍ വെറും വയറ്റില്‍ ഇഞ്ചി കഴിയ്ക്കുമ്പോള്‍ അതെങ്ങനെ ആരോഗ്യത്തെ ബാധിയ്ക്കുന്നു എന്ന് നോക്കാം. മറ്റ് സമയങ്ങളില്‍ ഇഞ്ചി കഴിയ്ക്കുന്നതിനേക്കാള്‍ ഇരട്ടി ആരോഗ്യഗുണമാണ് വെറും വയറ്റില്‍ ഇഞ്ചി കഴിയ്ക്കുമ്പോള്‍ ഉണ്ടാവുന്നത്. എന്തൊക്കെയെന്ന് നോക്കാം. വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ പണി തരും

ഗ്യാസ്ട്രിക് ആസിഡിന്റെ പ്രവര്‍ത്തനം

ഗ്യാസ്ട്രിക് ആസിഡിന്റെ പ്രവര്‍ത്തനം

ഗ്യാസ്ട്രിക് ആസിഡിന്റെ പ്രവര്‍ത്തനം വയറ്റില്‍ നല്ല രീതിയില്‍ നടക്കാന്‍ ഇഞ്ചി സഹായിക്കും. വെറും വയറ്റില്‍ കഴിയ്ക്കുന്നത് കൊണ്ട് തന്നെ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളുമായി കൂടിക്കലരാനുള്ള സാധ്യതയുമില്ല. ഇത് ഗുണം ഇരട്ടിയാക്കും.

 ഗര്‍ഭിണികളിലെ പ്രശ്‌നങ്ങള്‍

ഗര്‍ഭിണികളിലെ പ്രശ്‌നങ്ങള്‍

ഗര്‍ഭിണികളില്‍ പലര്‍ക്കും രാവിലെ ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങള്‍ പല തരത്തിലാിരിക്കും. ഇതിന് പരിഹാരമാണ് ഇഞ്ചി. ഇഞ്ചി നീര് രാവിലെ അല്‍പം കഴിച്ചാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാം.

പ്രമേഹത്തെ പ്രതിരോധിയ്ക്കാം

പ്രമേഹത്തെ പ്രതിരോധിയ്ക്കാം

രാവിലെ പലപ്പോഴും പ്രമേഹ രോഗികളുടെ പ്രമേഹത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. എന്നാല്‍ ഇതിനെ പിന്നീട് കൃത്യമാക്കാന്‍ ഇഞ്ചിയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇഞ്ചി രാവിലെ കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

 ആര്‍ത്തവ വേദനയ്ക്ക് പരിഹാരം

ആര്‍ത്തവ വേദനയ്ക്ക് പരിഹാരം

ആര്‍ത്തവ വേദന മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി പരിഹാരമാണ്. ഇഞ്ചി എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം, ഇഞ്ചി നീരാണെങ്കിലും ഇത്തരത്തില്‍ കഴിയ്ക്കുന്നത് നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇഞ്ചി സഹായിക്കുന്നു. രാവിലെ പലര്‍ക്കും പല വിധത്തില്‍ ഉണ്ടാവുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടാനും ഇഞ്ചി ഉത്തമമാണ്.

അല്‍ഷിമേഴ്‌സിനെ പ്രതിരോധിയ്ക്കാന്‍

അല്‍ഷിമേഴ്‌സിനെ പ്രതിരോധിയ്ക്കാന്‍

അല്‍ഷിമേഴ്‌സിനെ പ്രതിരോധിയ്ക്കാനും ഇഞ്ചി നീര് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

 തടി കുറയാന്‍

തടി കുറയാന്‍

തടി കുറയ്ക്കാന്‍ സകഹായിക്കുന്ന ഒന്നാണ് ഇഞ്ചി നീര് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ഇഞ്ചി നീര് കഴിയ്ക്കുമ്പോള്‍ ഫലം ഉടന്‍ തന്നെ ലഭിയ്ക്കും.

 ശ്വാസദുര്‍ഗന്ധം

ശ്വാസദുര്‍ഗന്ധം

ശ്വാസദുര്‍ഗന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഇഞ്ചി. ഇഞ്ചി നീര് രാവിലെ തന്നെ വെറും വയറ്റില്‍ കഴിയ്ക്കുമ്പോള്‍ ഇത് വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു.

 ഗ്ലൂക്കോസ് ലെവല്‍ കൃത്യമാക്കുന്നു

ഗ്ലൂക്കോസ് ലെവല്‍ കൃത്യമാക്കുന്നു

പലരിലും ഗ്ലൂക്കോസ് ലെവല്‍ പല തരത്തിലായിരിക്കും. എന്നാല്‍ ഇത് ശരീരത്തിനാവശ്യമായ തോതില്‍ കൃത്യമാക്കുന്നതിനും ഇഞ്ചി നീര് സഹായിക്കും.

English summary

Why Eating Ginger on an Empty Stomach is Good for You

Why Eating Ginger on an Empty Stomach is Good for You, read to know more.
X
Desktop Bottom Promotion