For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ തക്കാളിയുണ്ടാക്കും പ്രശ്‌നങ്ങള്‍ ചില്ലറയല്ല

തക്കാളിയുടെ ഉപയോഗം ശ്രദ്ധിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്.

|

നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് തക്കാളി. ആരോഗ്യ ഗുണങ്ങള്‍ അടിമുടി ഉണ്ടെന്നത് തന്നെയാണ് തക്കാളിയെ നമ്മുടെയെല്ലാം പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. എന്നാല്‍ തക്കാളിയുടെ ഉപയോഗം നിങ്ങളെ പലപ്പോഴും അനാരോഗ്യത്തില്‍ കൊണ്ടു ചെന്നെത്തിയ്ക്കുന്നു എന്നതാണ് സത്യം. മുളപ്പിച്ച ധാന്യങ്ങളില്‍ വിഷം ഒളിച്ചിരിയ്ക്കുന്നു

നമ്മള്‍ ഉപയോഗിക്കുന്നതിനനുസരിച്ചാണ് ഇതിലെ ദോഷങ്ങളളും അളവ് കുറയുന്നത്. ഏറെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണെങ്കിലും ധാരാളം മോശം ഗുണങ്ങളും ഇതിലുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം. വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ദിവസവും

വയറിളക്കമെന്ന പ്രശ്‌നം

വയറിളക്കമെന്ന പ്രശ്‌നം

ആരോഗ്യ പ്രശ്‌നങ്ങളില്‍ മുന്നിലുള്ളതാണ് വയറിളക്കം, മരണത്തിലേക്ക് വരെ ഇതിലൂടെ ഉണ്ടാവുന്ന നിര്‍ജ്ജലീകരണം നമ്മളെ എത്തിയ്ക്കുന്നു. അതുകൊണ്ട് തക്കാളി അമിതമായി കഴിയ്ക്കുമ്പോള്‍ വയറിളക്കം എന്ന പ്രശ്‌നത്തേയും മുന്നില്‍ കാണണം.

പുളിച്ച് തികട്ടല്‍

പുളിച്ച് തികട്ടല്‍

പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്‌നങ്ങളും തക്കാളിയുടെ അമിതോപയോഗത്തിലൂടെ ഉണ്ടാവാം. പലരും ഇത്തരം പ്രശ്‌നങ്ങളെ നിസ്സാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ തക്കാളി ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവാനും തക്കാളി കാരണമാകും. തക്കാളിയുടെ അകത്തുള്ള കുരുവാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ തക്കാളി ഉപയോഗിക്കുമ്പോള്‍ അകത്തുള്ള കുരുവിനെ പരമാവധി ഒഴിവാക്കാം.

 ലൈംഗികാരോഗ്യം

ലൈംഗികാരോഗ്യം

പുരുഷന്റെ ലൈംഗികാരോഗ്യം തകര്‍ക്കുന്നതിനും പലപ്പോഴും തക്കാളി കാരണമാകുന്നു. പ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗങ്ങള്‍ക്ക് തക്കാളി കാരണമാകുന്നു.

രോഗപ്രതിരോധ ശേഷി തകര്‍ക്കുന്നു

രോഗപ്രതിരോധ ശേഷി തകര്‍ക്കുന്നു

രോഗപ്രതിരോധ ശേഷം തകര്‍ക്കുന്നതിനും തക്കാളി കഴിയ്ക്കുന്നതിലൂടെ കാരണമാകും. തക്കാളിയിലുള്ള ലിക്കോപ്പൈന്‍ ആണ് ഇതിന് പ്രധാന കാരണമാകുന്നുതും.

 വിറ്റാമിന്‍ കൂടുതല്‍

വിറ്റാമിന്‍ കൂടുതല്‍

വിറ്റാമിന്‍ കൂടുതലാവുന്നതാണ് മറ്റൊരു പ്രശ്‌നം. തക്കാളിയില്‍ വിറ്റാമിന്‍ ഓവര്‍ഡോസ് എന്ന് തന്നെ പറയാം. ഇത് ഛര്‍ദ്ദി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

 അലര്‍ജിയുണ്ടാക്കുന്നു

അലര്‍ജിയുണ്ടാക്കുന്നു

ചിലര്‍ക്ക് തക്കാളി കഴിയ്ക്കുമ്പോള്‍ അലര്‍ജി പോലുള്ള പ്ര്ശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് കാരണം ചര്‍മ്മത്തില്‍ തടിച്ച പാടുകളും ചുവപ്പും കാണപ്പെടുന്നു. ഇവിടേയും വില്ലനാകുന്നത് ലിക്കോപ്പൈന്‍ തന്നെയാണ്.

ചര്‍മ്മത്തിലെ നിറവ്യത്യാസം

ചര്‍മ്മത്തിലെ നിറവ്യത്യാസം

ചര്‍മ്മത്തിലെ നിറവ്യത്യാസമാണ് മറ്റൊന്ന്. തക്കാളി കൂടുതല്‍ കഴിയ്ക്കുന്നത് ത്വക്കിന്റെ നിറം ഓറഞ്ച് നിറത്തിന് സമാനമാവാന്‍ കാരണമാകും.

English summary

Serious Side Effects Of Tomatoes

The Indian kitchen is incomplete without tomatoes! No wonder a rise in the price of tomatoes sends us into a tizzy! Here are some side effects of tomatoes that you should be aware of.
Story first published: Saturday, January 7, 2017, 11:51 [IST]
X
Desktop Bottom Promotion