ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

Posted By:
Subscribe to Boldsky

ഭക്ഷണം പോലെത്തെന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വെള്ളവും. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കേറെ പ്രധാനപ്പെട്ട ഒന്ന്.

ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നതു മിക്കവാറും പേരുടെ ശീലമാണ്. ഇതെക്കുറിച്ചു തന്നെ പല തര്‍ക്കങ്ങളുമുണ്ട്. ഭക്ഷണത്തിനു മുന്‍പു വെള്ളം കുടിയ്ക്കണോ, ഇടയില്‍ കുടിയ്ക്കണോ, ശേഷം കുടിയ്ക്കണോ എന്നിങ്ങനെ.

ഭക്ഷണശേഷം ദഹനത്തിനു വേണ്ടി വെള്ളം കുടിയ്ക്കണമെന്നായിരിയ്ക്കും മിക്കവാറും പേര്‍ പറയുക. എന്നാല്‍ ആയുര്‍വേദപ്രകാരം ഭക്ഷണശേഷം വെള്ളം കുടിയ്ക്കരുതെന്നതാണ് പറയുക. ഇതു പല ദോഷങ്ങളും വരുത്തിവയ്ക്കുമെന്ന് ആയുര്‍വേദം പറയുന്നു.

ഭക്ഷണശേഷം എന്തുകൊണ്ടാണ് വെള്ളംകുടി വേണ്ടെന്നു പറയുന്നതെന്നതിനെക്കുറിച്ചറിയൂ,

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ആയുര്‍വേദ പ്രകാരം വയറിലെ അഗ്നിയാണ് നല്ല ദഹനം സാധ്യമാക്കുന്നത്. ദഹനാഗ്നി എന്നും ഇതറിയപ്പെടുന്നു. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് കെടുകയാണ് ചെയ്യുന്നത്.

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. ഇത് വയര്‍ വീര്‍ക്കാന്‍ കാരണമാകും.

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ദഹനേന്ദ്രിയത്തില്‍ നിന്നും വയറിലേയ്ക്കുള്ള സഞ്ചാരത്തിനിനിടെ സാധാരണ ഗതിയില്‍ ഭക്ഷണം ദഹിയ്ക്കണം. വെള്ളം കുടിയ്ക്കുമ്പോള്‍ ഈ പ്രക്രിയ നടക്കുന്നതില്ല. ഇത് ദഹനപ്രശ്‌നത്തിനു മാത്രമല്ല, മലബന്ധത്തിനും കാരണമാകും.

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

വയറ്റിലെ ഭക്ഷണത്തിന്റെ നല്ല ദഹനത്തിന് ദഹനരസങ്ങള്‍ അത്യാവശ്യം. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനരസത്തിന്റെ വീര്യം കുറയും. വയറ്റില്‍ ഭക്ഷണം കൂടുതല്‍ നേരം കിടക്കുമ്പോള്‍ ഇത് ദഹിപ്പിയ്ക്കാനായി കൂടുതല്‍ അളവില്‍ ദഹനരസം ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും.

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം ഉടനടി വെള്ളം കുടിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിയ്ക്കും. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ഭക്ഷണശേഷം വെള്ളകുടിച്ചാല്‍ പ്രമേഹസാധ്യത

ആയുര്‍വേദ പ്രകാരം ഭക്ഷണത്തിന്റെ അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Why Ayurveda Doesn't Recommend Water After Food

Why Ayurveda Doesn't Recommend Water After Food, Read more to know about,
Story first published: Thursday, July 27, 2017, 12:10 [IST]