ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

Posted By:
Subscribe to Boldsky

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെക്കാലത്ത് പലരേയും ബാധിയ്ക്കുന്ന ആരോഗ്യസംബന്ധമായ തകരാറാണ്. തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാത്ത സന്ദര്‍ഭത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണം ഉണ്ടാകാറ്.

തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന തൈറോക്‌സിന്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇതിനുള്ള പ്രധാന കാരണം.

വെളുത്തുള്ളിതോല്‍ കൊണ്ടു മുടി കറുപ്പിയ്ക്കൂ

തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ തൈറോയ്ഡിന്റെ ഒരു തുടക്കലക്ഷണമാണ്. എപ്പോഴും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരിക, തൊണ്ടവേദനയോ എന്തെങ്കിലും സുഖക്കുറവോ, ഒച്ചയില്‍ മാറ്റം എന്നിവയെല്ലാം തൈറോയ്ഡിന്റെ തുടക്കലക്ഷണങ്ങളാണ്.

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഏകാഗ്രതക്കുറവ് തൈറോയ്ഡ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിയ്ക്കും. പ്രായമാകുമ്പോഴും സ്ത്രീകളില്‍ മെനോപോസ് സമയത്തും തൈറോയ്ഡില്ലാതെയും ഈ പ്രശ്‌നം കാണപ്പെടാറുണ്ട്.

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

മുടിയും ചര്‍മവും വരണ്ടതാകുക, മുടി കൊഴിയുക എന്നിവയെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലാതിരിയ്ക്കുമ്പോള്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങളാണ്. ഇതിനു പുറമെ ശിരോചര്‍മത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാം.

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

തൂക്കത്തിലുണ്ടാകുന്ന കുറവും കൂടുതലുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തം ശരിയല്ലാതിരിയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരീരത്തിന്റെ അപചയപ്രക്രിയയെ ബാധിയ്ക്കുന്നതാണ് കാരണം.

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ക്ഷീണമാണ് തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരീരത്തെ ബാധിയ്ക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലാതിരിയ്ക്കുമ്പോള്‍ നാഡികള്‍ തലച്ചോറിന് വിശ്രമിയ്ക്കാനുള്ള സിഗ്നല്‍ നല്‍കും. ഇത് ക്ഷീണമുണ്ടാക്കും.

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

മൂഡില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ഉത്കണ്ഠ, ഡിപ്രഷന്‍, ദേഷ്യം തുടങ്ങിയവയെല്ലാം തൈറോയ്ഡിന്റെ ചില ലക്ഷണങ്ങള്‍ തന്നെയാണ്.

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്...

ഹൈ ബിപി, പള്‍സ് കൂടുക തുടങ്ങിയവയും തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ശരീരം നല്‍കുന്ന ചില സൂചനകളാണ്.

English summary

Ways Your Body Warns You Of Thyroid Problem

Ways Your Body Warns You Of Thyroid Problem, read more to know about,