For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലദ്വാരത്തിലെ ക്യാന്‍സര്‍ അറിയാതെ പോകരുത്

പുറത്തു പലരും പറയാന്‍ മടിയ്ക്കുന്നതുകൊണ്ടുതന്നെ അപകടസാധ്യതയേറിയ ഒന്നാണ് ഏനല്‍ ക്യാന്‍സര്‍

|

ക്യാന്‍സര്‍ ഇന്നത്തെക്കാലത്ത് അസാധാരണ രോഗമല്ല. എന്തിനെയൊക്കെ പഴിച്ചാലും മനുഷ്യന്റെ മനസമാധാനം കെടുത്തുന്ന ഒരു പേരു തന്നെയാണിത്.

ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ക്യാന്‍സര്‍ ബാധിയ്ക്കാം. പലതരം ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ക്ക് പല ലക്ഷണങ്ങളുമാണ്.

പുറത്തു പലരും പറയാന്‍ മടിയ്ക്കുന്നതുകൊണ്ടുതന്നെ അപകടസാധ്യതയേറിയ ഒന്നാണ് ഏനല്‍ ക്യാന്‍സര്‍ അഥവാ മലദ്വാരത്തിലെ ക്യാന്‍സര്‍. റെക്ടം ക്യാന്‍സര്‍ എന്നും വേണമൈങ്കില്‍ പറയാം. ഇത് കോളോറെക്ടല്‍ ക്യാന്‍സറില്‍ നിന്നും വ്യത്യസ്തവുമാണ്. കാരണം കോളോറെക്ടല്‍ ക്യാന്‍സര്‍ കുടലുകളെ ആകെ ബാധിയ്ക്കുന്നവയാണ്. എന്നാല്‍ റെക്ടല്‍ ക്യാന്‍സറാകട്ടെ, മലദ്വാരത്തെയും.

ഇതിന്റെ തുടക്കലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതും ഇത് പൈല്‍സ് എന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു പുറത്തു പറയാന്‍ മടിയ്ക്കുന്നതുമാണ് കാര്യം കൂടുതല്‍ ഗുരുതരമാക്കുന്നത്. കാരണം പല ലക്ഷണങ്ങളും മൂലക്കുരുവിനു സമാനമാണ്.

ആരോഗ്യവാര്‍ത്തകള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാരത്തില്‍ കൂടിയുള്ള ബ്ലീഡിംഗാണ് ഇതിന്റെ ഒരു ലക്ഷണം. ഇത് തുടക്കത്തില്‍ത്തന്നെയുണ്ടാകില്ലെങ്കിലും അല്‍പം കഴിഞ്ഞാല്‍ തുടങ്ങും. ഇതുതന്നെയാണ് പൈല്‍സ് എന്നു കരുതുന്നതിന്റെ ഒരു കാരണവും.

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാരത്തിനു സമീപമുള്ള ചൊറിച്ചില്‍ മറ്റൊരു ലക്ഷണമാണ്. ഇതും പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമായി ആളുകള്‍ എടുക്കാറില്ല.

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാരസമീപത്തായി മുഴ പോലെയുള്ള വളര്‍ച്ചയും കാണാം. ഇതും ലക്ഷണമാണ്. വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍......

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

ഈ ഭാഗത്ത് വേദന, എപ്പോഴും ടോയ്‌ലറ്റില്‍ പോകാനുള്ള തോന്നല്‍ എന്നിവയും ഈ ക്യാന്‍സറിന്റെ ലക്ഷണമാണ്.

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലം പോകുന്നതിലുള്ള പ്രയാസം, വയറ്റിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയും ഏനല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്നു.

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാരത്തിലൂടെയുണ്ടാകുന്ന ഡിസ്ചാര്‍ജാണ് മറ്റൊരു ഏനല്‍ ക്യാന്‍സര്‍ ലക്ഷണം.

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

ഈ ക്യാന്‍സറിനുള്ള വ്യക്തമായ കാരണങ്ങള്‍ അറിവില്ലെങ്കിലും മലദ്വാരസമീപത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക, പുകവലി തുടങ്ങിയവയെല്ലാം കാരണങ്ങളായി പറയാം.

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

മലദ്വാര ക്യാന്‍സര്‍ അറിയാതെ പോകരുത്

സ്ത്രീകളേക്കാള്‍ 35ല്‍ താഴെയുള്ള പുരുഷന്മാര്‍ക്കാണ് ഇതു വരാന്‍ കൂടുതല്‍ സാധ്യത. സ്ത്രീകളില്‍ 50 കഴിഞ്ഞാല്‍ ഏനല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതായത് മെനോപോസ് ശേഷം.

English summary

Warning Signs Of Anal Cancer

Warning Signs Of Anal Cancer, Read more to know about,
X
Desktop Bottom Promotion