For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഭക്ഷണത്തില്‍ സവാളയുണ്ടെങ്കില്‍ നിത്യരോഗി

ഏതൊക്കെ പച്ചക്കറികളെയാണ് എപ്പോഴും ഒരു കൈയ്യകലം നിര്‍ത്തേണ്ടത് എന്ന് നോക്കാം

|

ആരോഗ്യത്തിന് ഗുണമെന്ന് കരുതുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ ആരോഗ്യമെന്ന് കരുതി നമ്മള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പലപ്പോഴും പല ഭക്ഷണങ്ങളും വലിയൊരു തെറ്റിദ്ധാരണയുടെ പുറത്താണ് നമ്മള്‍ കഴിക്കുന്നത്. കാരണം അവ കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്നും അത് ആരോഗ്യത്തിന് വളരെ ഗുണകരമാകുമെന്നുമുള്ള ചിന്ത മനസ്സില്‍ എപ്പോഴേ രൂപപ്പെടുന്നു.

വലിയ മത്സ്യം കഴിക്കുന്നത് അപകടംവലിയ മത്സ്യം കഴിക്കുന്നത് അപകടം

അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തിലെ തെറ്റിദ്ധാരണയാണ് ആദ്യം മാറ്റേണ്ടത്. അതിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാനാവും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന കാര്യം ആദ്യം അറിയണം. ആരോഗ്യമെന്ന് കരുതി കഴിക്കുന്ന ഏതൊക്കെ ഭക്ഷണങ്ങളെ മാറ്റി നിര്‍ത്തണം എന്ന് നോക്കാം.

സവാള

സവാള

സവാളയില്ലാതെ പലപ്പോഴും കറികള്‍ക്ക് പൂര്‍ണത വരില്ല. എന്നാല്‍ ഇത് അധികം കഴിക്കുന്നത് മാഗ്നറ്റ് ബാക്ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകുന്നു. ഉപയോഗിക്കുന്നതിനു മുന്‍പ് ശക്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ഇത് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അത് നമ്മള്‍ വീട്ടില്‍ കൃഷി ചെയ്യുമ്പോള്‍ മാത്രം. കാരണം ഉരുളക്കിഴങ്ങ് കൃഷിക്കാണ് ഏറ്റവും കൂടിയ തോതില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് നമ്മുടെ കരളിനേയും നാഡീ വ്യവസ്ഥയേയും പ്രശ്‌നത്തിലാക്കും എന്ന കാര്യത്തില്‍ സംശയിക്കുകയേ വേണ്ട.

ചോളം

ചോളം

ചോളം ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മള്‍ കഴിക്കുന്ന പല ഭക്ഷണത്തിലും ചോളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ജി എം ഒ പ്രോസസ്സിനു ശേഷം നമ്മള്‍ കഴിക്കുന്ന ചോളം ഒന്ന് ശ്രദ്ധിച്ച് മാത്രം കഴിക്കാന്‍ ശ്രമിക്കുക. കാരണം ഇത് പലപ്പോഴും ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജിക്ക് കാരണമാകുന്നു. ഓര്‍ഗാനിക് ആണ് എന്ന് തീര്‍ച്ചയായും ഉറപ്പ് വരുത്തേണ്ടതുണ്ട്.

 വഴുതനങ്ങ

വഴുതനങ്ങ

ആരോഗ്യത്തിന്റെ കാര്യത്തില്‍ വഴുതനങ്ങയും ഒട്ടും പിന്നിലല്ല. എന്നാല്‍ ഇത്തരത്തില്‍ ഇരുണ്ട നിറമുള്ള പച്ചക്കറികള്‍ കഴിക്കുമ്പോള്‍ ഇതില്‍ സൊലാനിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പച്ചക്കറികള്‍ സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല കിഡ്‌നി സ്റ്റോണിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്.

 നോണ്‍ ഓര്‍ഗാനിക് ചീര

നോണ്‍ ഓര്‍ഗാനിക് ചീര

പലപ്പോഴും അനാരോഗ്യകരമായ വസ്തുക്കള്‍ കൊണ്ട് കൃഷി ചെയ്‌തെടുക്കുന്ന ചീരയാണ് മറ്റൊന്ന്. ഇതില്‍ ഉയര്‍ന്ന അളവില്‍ പെസ്റ്റിസൈഡുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഉയര്‍ന്ന അളവില്‍ കാര്‍സിനോജിന്‍ അടങ്ങുന്നു. ഇത് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു.

 തക്കാളി

തക്കാളി

തക്കാളി ആരോഗ്യത്തിന് എന്നും സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ചെറി ടൊമാറ്റോ എന്ന പേരില്‍ ഇപ്പോള്‍ വിപണിയിലെത്തുന്ന പച്ചക്കറികള്‍ ഒന്ന് ശ്രദ്ധിച്ച് മാത്രം വാങ്ങിക്കുന്നതാണ് നല്ലത്. കാരണം ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, എല്ല് തേയ്മാനം തുടങ്ങിയ അവസ്ഥകളിലേക്ക് വഴിവെക്കുന്നു.

 കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ഏറ്റവും കൂടുതല്‍ രാസകീടനാശിനികള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നമ്മുടെ ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 സെലറി

സെലറി

അത്ര വ്യാപകമായി ഉപയോഗിക്കുന്നില്ലെങ്കിലും ഇതില്‍ ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

English summary

Vegetables That Are Actually Unhealthy

Fruits and vegetables are generally good for you, but that doesn't mean you should eat them blindly.
Story first published: Tuesday, October 10, 2017, 13:33 [IST]
X
Desktop Bottom Promotion