പുരുഷന്റെ ആയുസ്സെടുക്കും 10 ക്യാന്‍സറുകള്‍

Posted By:
Subscribe to Boldsky

ചില രോഗങ്ങള്‍ക്ക് സ്ത്രീകളെ വേണ്ട പുരുഷന്‍മാരെ മാത്രമായിരിക്കും ആവശ്യം. സ്ത്രീകളെ തിരിഞ്ഞ് പോലും നോക്കാതെ പുരുഷന്റെ ആയുസ്സിന് മാത്രം പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ചില രോഗങ്ങളുണ്ട്. ക്യാന്‍സര്‍ തന്നെയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നതും. പുരുഷന്‍മാരെ മാത്രം ബാധിയ്ക്കുന്ന 10 തരം ക്യാന്‍സറുകളാണ് ഉള്ളത്.

ശ്വാസകോശാര്‍ബുദം നിസ്സാരനല്ല, സൂക്ഷിക്കുക

മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇന്നത്തെ കാലത്ത് ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തുന്നത്. ഏതൊക്കെയാണ് പുരുഷനെ മാത്രം ബാധിയ്ക്കുന്ന ക്യാന്‍സറുകള്‍ എന്ന് നോക്കാം.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ ആണിത്. പ്രായഭേദമന്യേ എല്ലാ പുരുഷന്‍മാരേയും ഇത് പ്രതിസന്ധിയിലാക്കുന്നു. പുകവലിയും മദ്യപാനവും പോലുള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

 ശ്വാസകോശാര്‍ബുദം

ശ്വാസകോശാര്‍ബുദം

ശ്വാസകോശാര്‍ബുദം 80ശതമാനവും ബാധിയ്ക്കുന്നത് പുരുഷന്‍മാരെ തന്നെയാണ്. പുകവലിയും പരിസര മലിനീകരണവും തന്നെയാണ് പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണങ്ങള്‍.

വന്‍കുടലിലെ ക്യാന്‍സര്‍

വന്‍കുടലിലെ ക്യാന്‍സര്‍

വന്‍കുടലിലെ ക്യാന്‍സര്‍ ബാധിയ്ക്കുന്നതും പുരുഷന്‍മാരെ തന്നെയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഭക്ഷണ രീതിയിലൂടെയും മാത്രമേ വന്‍കുടലിലെ ക്യാന്‍സറിനെ പരിഹാരം കാണാന്‍ സാധിയ്ക്കൂ.

മൂത്രാശയ ക്യാന്‍സര്‍

മൂത്രാശയ ക്യാന്‍സര്‍

മൂത്രാശയ ക്യാന്‍സര്‍ ആണ് മറ്റൊന്ന്. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. ഇതിന് കാരണം ആരോഗ്യകരമല്ലാത്ത ജീവിത രീതി തന്നെയാണ്.

 സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

സ്ത്രീകളേയും സ്‌കിന്‍ ക്യാന്‍സര്‍ സാരമായി ബാധിയ്ക്കുമെങ്കിലും ഇത് ഏറ്റവും കടുതല്‍ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നത് പുരഷന്‍മാരിലാണ്. പുറ ജോലിയ്ക്ക് പോകുന്നവരിലാണ് സ്‌കിന്‍ ക്യാന്‍സര്‍ കാണുന്നത്.

കിഡ്‌നി ക്യാന്‍സര്‍

കിഡ്‌നി ക്യാന്‍സര്‍

കിഡ്‌നി ക്യാന്‍സര്‍ പുരുഷന്‍മാരുടെ തന്നെ കുത്തകയാണ്. സ്ത്രീകളേക്കാള്‍ ഇരട്ടി സാധ്യതയാണ് പുരുഷന്‍മാര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാവാന്‍. മൂത്രത്തില്‍ രക്തത്തിന്റ അംശം കാണുന്നതും കാലിലെ നീരുമാണ് കിഡ്‌നി ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍.

തൊണ്ടയിലെ ക്യാന്‍സര്‍

തൊണ്ടയിലെ ക്യാന്‍സര്‍

തൊണ്ടയിലെ ക്യാന്‍സറും അത്ര നിസ്സാരമല്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ഈ ക്യാന്‍സര്‍ വരാം.

വായിലെ ക്യാന്‍സര്‍

വായിലെ ക്യാന്‍സര്‍

വായിലെ ക്യാന്‍സറിനും പുരുഷന്‍മാരെയാണ് പലപ്പോഴും ലക്ഷ്യമിട്ടിരിക്കുന്നത്. പുകവലിയ്ക്കുന്നത് തന്നെയാണ് വില്ലന്‍. ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം എന്നതാണ് സത്യം.

രക്താര്‍ബുദം

രക്താര്‍ബുദം

ലുക്കീമിയ അഥവാ രക്താര്‍ബുദം കൊണ്ട് കഷ്ടപ്പെടുന്നവരില്‍ മുക്കാല്‍ പങ്കു പുരുഷന്‍മാരാണ്. പുകവലി കുറയ്ക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്.

 പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പുരുഷന്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യമാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. മദ്യത്തിന്റെ ഉപയോഗമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്.

English summary

Top ten Most Dangerous Cancers in Men

Although both men and women are equally susceptible to the nuisance of cancer, certain cancers are more commonly found in men than women.