ഹൃദയാരോഗ്യത്തിന് നാടന്‍ ഔഷധങ്ങള്‍

By: Sajith K S
Subscribe to Boldsky

ഹൃദയം മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. പ്രായപൂര്‍ത്തിയായ് ഒരാളുടെ മുഷ്ടിയുടെ സൈസ് ആണ് ഹൃദയത്തിനുണ്ടാവുക. ഇത് ധമനികളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തം എത്തിക്കുന്നു. ഈ രക്തമാണ് ശരീരത്തിന് ഓക്‌സിജനും പോഷകങ്ങലും നല്‍കുന്നത്. മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും രക്തത്തിഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിലൂടെ കഴിയുന്നു.

ഹൃദയത്തിന് ദോഷം സംഭവിക്കുന്നത് വര്‍ദ്ധിക്കുന്ന പുകവലിയും പ്രായാധിക്യവും പാരമ്പര്യവും ജീവിത ശൈലിയിലെ മാറ്റങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും അമിത വണ്ണവും ഉയര്‍ന്ന മദ്യപാന ശീലവും ആണ്. ഇത് കൂടാതെ ഹൃദയം പ്രവര്‍ത്തനക്ഷമമല്ലെന്ന് കാണിക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്.

വയറ്റിനകത്തെ അസ്വസ്ഥതകള്‍ക്ക് ഉടനടി പരിഹാരം

ഹൃദയ സ്പന്ദന നിരക്കിലെ മാറ്റം, നെഞ്ചിന്റെ അസ്വസ്ഥത, അമിത ക്ഷീണം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പലപ്പോഴും ഹൃദയം തകരാറിലാണ് എന്നതിന്റെ ലക്ഷണം. ഹൃദയത്തെ സ്മാര്‍ട്ടാക്കുന്ന ചില സുഗന്ധ വ്യഞ്ജനങ്ങളും ഔഷധങ്ങളും ഉണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി, ആന്റിത്രോംബോട്ടിക്, ആന്റി പ്ലേറ്റ്‌ലറ്റ് ഗുണങ്ങളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. വെളുത്തുള്ളി ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു ഹൈപ്പര്‍ ടെന്‍ഷന്‍ കുറക്കുകയും ചെയ്യും. ദിവസവും ഒന്നോ രണ്ടോ വെളുത്തുള്ളി കഴിക്കാം. എന്നാല്‍ ദിവസവും ഇത് ശീലമാക്കുന്നതിനു മുന്‍പ് ഡോക്ടറെ സമീപിക്കണം.

മഞ്ഞള്‍

മഞ്ഞള്‍

കുര്‍ക്കുമിനും ശക്തിയേറിയ ആന്റി ഓക്‌സിന്റും ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതാണ് മഞ്ഞള്‍. മഞ്ഞള്‍ പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കൂടാതെ ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളേയും രോഗാവസ്ഥയേയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനും മഞ്ഞള്‍ സഹായിക്കുന്നു.

 ഹൃദയാഘാതത്തെ തടയുന്നു

ഹൃദയാഘാതത്തെ തടയുന്നു

മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് ഹൃദയാഘാതമുണ്ടാാലും രക്തം കട്ടപിടിക്കാതെ കാക്കുന്നു. മാത്രമല്ല ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അവസ്ഥയെ ഇല്ലാതാക്കുന്നു. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുകയും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിനും പരിഹാരം കാണുന്നു.

 ചെമ്പരത്തി

ചെമ്പരത്തി

ഹൃദയത്തിന്റെ സംരക്ഷണത്തിന് ചെമ്പരത്തി പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി പൂവിലുള്ള വെള്ളം പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ എല്ലാം നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെ പൂര്‍ണ സംരക്ഷണവും ചെമ്പരത്തിയിലൂടെ ലഭിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോളാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. എന്നാല്‍ ചെമ്പരത്തിയുടെ ഉപയോഗം കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.

 ചുവന്ന മുളക്

ചുവന്ന മുളക്

ശക്തമായ ആന്റി ഓക്‌സിഡന്റായ കാപ്‌സേസിന്‍ മുളകില്‍ ഉണ്ട്. ഇത് രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു മാത്രമല്ല രക്തം കട്ട പിടിക്കുന്നത് തടയാനും സഹായിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് ഹൃദയത്തിന് നല്ല ആരോഗ്യമാണ് നല്‍കുന്നത്.ചീത്ത കൊളസ്‌ട്രോളിനെ കുറക്കാന്‍ കാപ്‌സേസിന്‍ സഹായിക്കുന്നു. പിന്നീട് ട്രൈഗ്ലിസറൈഡ്‌സിനേയും കുറക്കാന്‍ സഹായിക്കുന്നു. അമിതകലോറിയെ കത്തിച്ച് കളയാനും അതിലൂടെ അമിത വണ്ണത്തിന് പരിഹാരം കാണാനും ചുവന്ന മുളക് ഉപയോഗം സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ടീയില്‍ ധാരാളം ഫ്‌ളവനോയ്ഡുകളും ആന്റി ഓക്‌സിഡന്റുകളും ഉണ്ട്. ഇത് ഹൃദയത്തെ സംരക്ഷണകവചത്തിലെന്ന പോലം സഹായിക്കുന്നു. ഹൃദയത്തിന്റേയും രക്തക്കുഴലുകളുടേയും ഉള്ളിലുള്ള കോശങ്ങളെ ഗ്രീന്‍ ടീ സംരക്ഷിക്കുന്നു. കൊളസ്‌ട്രോള്‍, ഗ്രൈ ഗ്ലിസറൈഡ്‌സ് എന്നിവയുടെ അളവ് കുറക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

 കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട ഏത് ഹൃദയസംബന്ധമായ രോഗങ്ങളേയും ഇല്ലാതാക്കുന്നു. രക്തത്തിലെ പ്ലേറ്റ്‌ലറ്റിലുള്ള പാടയില്‍ നിന്നുള്ള കൊഴുപ്പിനെ ഇത് തടയുന്നു. കൂടാതെ രക്തത്തിന്റെ കട്ടി വിലനിര്‍ത്താനും കറുവപ്പട്ടക്ക് കഴിയും. കറുവപ്പട്ട രക്തസമ്മര്‍ദ്ദം കുറക്കുകയും ധമനികളുടേയും മറ്റ് അവയവങ്ങളുടേയും നാശം തടയുകയും ചെയ്യും. ഇതൊന്നും കൂടാതെ ട്രൈഗ്ലിസറൈഡ്‌സ്, ചീത്ത കൊളസ്‌ട്രോള്‍ എന്നിവയുടെ അളവില്‍ കാര്യമായ കുറവ് വരുത്തുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

English summary

Top Herbs and Spices for Your Heart

Here are the top herbs and spices for your heart, read on...
Subscribe Newsletter