For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനക്ക് ആശ്വാസം പകരാന്‍

നടുവേദനയുടെ മൂലകാരണം കണ്ടുപിടിക്കുക എന്നത് തികച്ചും ശ്രമകരമാണ്.

By Princy Xavier
|

അസ്സഹനീയമായ നടുവേദനയില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന ഏതാനും വഴികളിതാ.

നടുവേദന എന്നത് എല്ലാവര്‍ക്കും ഒരു ദുസ്സ്വപ്നമാണ്. തുടക്കത്തില്‍ വേദന കുറച്ചൊക്കെ സഹിച്ചു നാം ജോലികളൊക്കെ ചെയ്യാന്‍ ശ്രമിക്കും.എന്നാല്‍ അസ്സഹനീയമായ വേദന വിട്ടുമാരുന്നില്ലെങ്കിലോ? പരിഹാരം കണ്ടേ മതിയാകൂ.

നടുവേദനയുടെ മൂലകാരണം കണ്ടുപിടിക്കുക എന്നത് തികച്ചും ശ്രമകരമാണ്. അമിതഭാരം ഉയര്‍ത്തുന്നതോ സന്ധിവാതാമോ മൂലം നടുവേദന ഉണ്ടാകാം.കാരണമെന്തായാലും ഫലം വിട്ടുമാറാത്ത വേദനയാണ്. ചിലപ്പോള്‍ മറ്റു ചില രോഗങ്ങളുടെ ലക്ഷണമായും നടുവേദന ഉണ്ടാവാറുണ്ട്.

നടുവേദന അകറ്റാന്‍ ഏറ്റവും ഫലപ്രദമായ ചില മാര്‍ഗങ്ങളിതാ:

ഐസ് പായ്ക്ക്

ഐസ് പായ്ക്ക്

സാധാരണ നടുവേദന ഉണ്ടാകുമ്പോള്‍ എല്ലാവരും നടുവിനു ചൂട് വെയ്ക്കാന്‍ താല്പര്യപ്പെടുന്നു. എന്നാല്‍ ഇത് പേശികള്‍ കൂടുതല്‍ ചൂടാകാനും മോശം ഫലം നല്‍കാനും ഇടയാക്കുന്നു. ചൂട് വെയ്ക്കുന്നത് തല്‍കാല ആശ്വാസം നല്കിയേക്കാം. എന്നാല്‍ പകരം വേദന ഉള്ളിടത്ത് ഐസ് പായ്ക്ക് അല്‍പസമയം വയ്ക്കുന്നത് ഗുണം ചെയ്യും.(ഏകദേശം ഇരുപതുമിനിറ്റ് നേരം ഇടവേളകളിട്ട്)

ചൂട് വെയ്ക്കാം

ചൂട് വെയ്ക്കാം

നടുവേദന തുടങ്ങിയ ആദ്യ നാല്‍പ്പത്തെട്ടു മണിക്ക്ക്കൂരിനുള്ളില്‍ മേല്പറഞ്ഞ പോലെ വേദന ഉള്ള ഭാഗം തണുപ്പിക്കുക.. ശേഷം വേദന ഉള്ളിടത്ത് ചൂട് വെയ്ക്കാം. ഇരുപതു മിനിറ്റില്‍ ഇടവേലകലിട്ടു ഇത് ചെയ്യാം. കൂടുതല്‍ ശരീരം തുപ്പിച്ചാല്‍ പേശികള്‍ മരവിച്ചു നീരുവേയ്ക്കാന്‍ ഇടയുണ്ട് അതിനാല്‍ ചൂടുവെയ്ക്കുന്നത് നല്ലതാണു. ഇത് പേശികളില്‍ അയവുവരുത്തുകയും ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

അക്യുപങ്ചര്‍ പരീക്ഷിക്കാം

അക്യുപങ്ചര്‍ പരീക്ഷിക്കാം

ഇതൊരു പ്രാകൃത ചൈനീസ്‌ ചികിത്സാ രീതിയാണ്. സൂചികള്‍ ഉപയോഗിച്ചുള്ള ഈ ചികിത്സാരീതി വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്നത് നടുവേദനക്ക് നല്ലൊരു പരിഹാരമാര്‍ഗമാണ്.

ചലിക്കാം നല്ല ആരോഗ്യത്തിന്

ചലിക്കാം നല്ല ആരോഗ്യത്തിന്

ഒരു സ്ഥലത്ത് നിന്ന് അനങ്ങാതെ ഇരുന്നു ജോലി ചെയ്യുന്നതും മറ്റും നടുവേദന ഉണ്ടാകാന്‍ നല്ലൊരു കാരണമാണ്. ഇത്തരം അവസരങ്ങളില്‍ ക്രമമായ ഇടവേളകളില്‍ ശരീരം അല്പം ചാലിപ്പിക്കാനോ ചെറിയ ചെറിയ വ്യയമാമുറകള്‍ ചെയ്യാനോ ശ്രമിക്കാം. നടുവേദന പ്രമാണിച്ച് കിടക്കയില്‍ തന്നെ കഴിച്ചുകൂടുന്നത് അത്ര നല്ലതല്ല. [പകരം ജോഗ്ഗിംഗ്നു പോവുകയോ വളര്തുനായയോടൊപ്പം ഒരു സവാരിയോ ആവാം.

കൃത്യമായ ആഹാരക്രമം

കൃത്യമായ ആഹാരക്രമം

അമിതഭാരം ചിലപ്പോഴൊക്കെ നടുവേദനക്ക് കാരണമായേക്കാം. അതിനാല്‍ ക്രത്യമായ ആഹാരക്രമം പാലിച്ച് ശരീര ഭാരത്തെ വരുതിയിലാക്കാം, ഒപ്പം നടുവേദനയോടും വിടപറയാം

നല്ലൊരു കിടക്ക

നല്ലൊരു കിടക്ക

കിടക്കപോലുള്ള നിത്യോപയോഗ സാധനങ്ങള്‍കായി അത്ര കാശ് ചിലവാക്കത്തവരാന് നമ്മളില്‍ പലരും. ഗുണ മേന്മ ഇല്ലാത്തതും ശരീരത്തിന് ഇനങ്ങാത്തതും ആയ മെത്ത മിക്കപ്പോഴും നടുവേദനക്ക് കാരണമാകുന്നു. ചികിത്സക്കായി ഇടയ്ക്കിടെ പണം മുടക്കുന്നതോ ഒരൊറ്റ തവണ അല്പം കാശ് ചിലവാക്കി നല്ല കിടക്ക വാങ്ങുന്നതോ ഉചിതം? ചിന്തിച്ചുനോക്കു.

ഉഴിച്ചില്‍

ഉഴിച്ചില്‍

ബജറ്റ് അനുവദിക്കുമെങ്കില്‍ ഇടക്കൊരു തിരുമ്മുചികിത്സ ആവാം. അസ്സഹനീയമായ നടുവേദന ആണെങ്കില്‍ നല്ലൊരു ആയുര്‍വ്വേദ കേന്ദ്രത്തില്‍ ഏതാനും ദിവസങ്ങള്‍ ചിലവിടാം.

നില്‍ക്കുന്നത്തിലും ഇരിക്കുന്നതിലും അല്പം ശ്രദ്ധിക്കാം.

നില്‍ക്കുന്നത്തിലും ഇരിക്കുന്നതിലും അല്പം ശ്രദ്ധിക്കാം.

നമ്മുടെ അംഗവിന്യാസങ്ങള്‍ എപ്പോഴും ശരിയായ രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കാം. ഇരിക്കുന്നതും നില്‍ക്കുന്നതും നേരെയായിരിക്കുക. കൂനിയിരിക്കുന്നതും നടക്കുന്നതും ശ്രദ്ധാപൂര്‍വ്വം മാറ്റിയെടുക്കാം.

പുകവലി നിര്‍ത്താം

പുകവലി നിര്‍ത്താം

പുകവലിക്കുന്നതോ പുകയിലയുടെ ഉപയോഗമോ നിങ്ങളുടെ ശരീര സ്ഥിതി കൂടുതല്‍ വഷളാക്കും. ചുമ മുതല്‍ കാന്‍സര്‍ നു വരെ ഇത് കാരണമാകാം. കൂടാതെ സന്ധികള്‍ എളുപ്പം ഒടിയുന്നതിനും ബലം ക്ഷയിച്ചു നടുവേദന ഉണ്ടാകുന്നതിനും കാരണമാകാം. അസ്ഥിക്ഷയം പോലുള്ള രോഗങ്ങളുടെ പ്രാധാന കാരണം ഇത്തരം ജീവിതച്ചര്യകളാണ്. അതിനാല്‍ പുകവലി ഉപേക്ഷിക്കാം.

നീന്തല്‍ ശീലമാക്കാം

നീന്തല്‍ ശീലമാക്കാം

നീന്തുന്നത് മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷ ദായകമാണ്. കൂടാതെ നടുവേദന വിട്ടകലാനും സഹായിക്കുന്നു. ദിവസ്സേന ഒരു ഇരുപതു മിനിറ്റ് നീന്തലിനായി ചിലവഴിക്കാം. എന്നാല്‍ തീരെ സഹിക്കാന്‍ വയ്യാത്ത നടുവേദന ഉള്ളപ്പോള്‍ ഇവ ചെയ്യുന്നത് അഭികാമ്യമല്ല.

English summary

Tips How To Relieve Lower Back Pain Effectively

Tips How To Relieve Lower Back Pain Effectively, read more to know about,
Story first published: Wednesday, November 29, 2017, 14:03 [IST]
X
Desktop Bottom Promotion