ഏത് വേദനക്കും നിമിഷ പരിഹാരം കുരുമുളകില്‍

Posted By:
Subscribe to Boldsky

കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളിലെ രാജാവാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ നാടിന്റെ ഭാവി തന്നെ മാറ്റി മറിച്ചതാണ് കുരുമുളക്. മാംസാഹാരങ്ങള്‍ക്ക് രുചി കൂട്ടാന്‍ കുരുമുളകില്ലെങ്കില്‍ ശരിയാവില്ല. ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കുരുമുളക് എന്ന കാര്യത്തില്‍ സംശയം വേണ്ട.കുരുമുളകിന് രുചി നല്‍കുന്നത് പൈപ്പറിന്‍ എന്ന ഘടകമാണ്. മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ അപകടം വരുത്തും

ആയുര്‍വ്വേദ ചികിത്സാ രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഗൃകുരുമുളക്. കുരുമുളകിന്റെ എണ്ണയെക്കുറിച്ചാണ് ലേഖനത്തില്‍ പറയുന്നത്. ഏത് വേദനയും ഇല്ലാതാക്കാനും സിഗരറ്റ് വലി നിര്‍ത്താനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കുരുമുളക് ഉത്തമമാണ്. ഒടിഞ്ഞകാല്‍ തിരുമ്മിയാല്‍ മരണം ഉറപ്പ്‌, കാരണം

കുരുമുളക് എണ്ണയോ?

കുരുമുളക് എണ്ണയോ?

കുരുമുളകില്‍ നിന്ന് എണ്ണയോ എന്ന് കേട്ട് നെറ്റി ചുളിയ്ക്കുന്നവര്‍ക്ക്. കുരുമുളകില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കാം. ഉണക്കിപ്പൊടിച്ച കുരുമുളകില്‍ നിന്നും ബാഷ്പീകരണ പ്രക്രിയ വഴി കുരുമുളകിന്റെ എണ്ണ വേര്‍തിരിച്ചെടുക്കാം.

 കുരുമുളകിലെ എണ്ണ

കുരുമുളകിലെ എണ്ണ

കുരുമുളക് പാകമാവുന്നതിനനുസരിച്ചാണ് എണ്ണയുടെ അളവ് കൂടുന്നതും കുറയുന്നതും. കുരുമുളക് പാകമാകുന്നതിന്റെ ആദ്യ ഘട്ടത്തില്‍ എണ്ണയുടെ അളവ് കൂടുകയും കുരുമുളക് പഴുക്കുന്നതോടെ എണ്ണയുടെ അളവ് കുറയുകയും ചെയ്യുന്നു.

പുരുഷന്‍മാര്‍ക്ക് ഒഴിച്ചു കൂടാനാവാത്തത്

പുരുഷന്‍മാര്‍ക്ക് ഒഴിച്ചു കൂടാനാവാത്തത്

പുരുഷന്‍മാരുടെ സൗന്ദര്യസംരക്ഷണ വസ്തുക്കളിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കുരുമുളക് എണ്ണ. മാത്രമല്ല ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് കുരുമുളകിന്റെ എണ്ണ.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് കുരുമുളക് എണ്ണ. വയറിലെ അസിഡിക് ജ്യൂസ് ഇല്ലാതാക്കി ഭക്ഷണം നല്ല രീതിയില്‍ ദഹിക്കുന്നതിന് കുരുമുളക് എണ്ണ സഹായിക്കുന്നു.

പേശീവേദന

പേശീവേദന

പേശീവേദനയെ ഇല്ലാതാക്കാനും കുരുമുളക് എണ്ണ സഹായിക്കുന്നു. പേശീവലിവിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് കുരുമുളകെണ്ണ.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും മുന്നിലാണ് കുരുമുളകെണ്ണ. യൂറിക് ആസിഡിലുള്ള ടോക്‌സിനുകളെയെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

സന്ധിവേദന

സന്ധിവേദന

സന്ധി വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കുരുമുളകെണ്ണ പുരട്ടിയാല്‍ മതി. സന്ധിവേദനയ്ക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന കാലമാണ് മഴക്കാലം.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും കുരുമുളകെണ്ണ കൊണ്ട് മസ്സാജ് ചെയ്താല്‍ ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. ഏറ്റവും ഉത്തമമായി ആര്‍ത്രൈറ്റിസിന് പരിഹാരം കാണാന്‍ ഈ എണ്ണ സഹായിക്കും.

സ്‌ട്രെസ്സ് കുറക്കാന്‍

സ്‌ട്രെസ്സ് കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അത് കുറയ്ക്കാനും കുരുമുളകെണ്ണ സഹായിക്കുന്നു. കുരുമുളകെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിയ്ക്കാം.

പുകവലി കുറയ്ക്കാന്‍

പുകവലി കുറയ്ക്കാന്‍

പുകവലി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുരുമുളകെണ്ണ. ഇതിന്റെ ഉപയോഗം പുകവലിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

English summary

The Most Effective Oil that Cures pain and Arthritis

The truth is Black Pepper Essential Oil contains amazing beneficial properties you probably didn’t know exist
Story first published: Thursday, June 1, 2017, 11:11 [IST]