മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ അപകടം വരുത്തും

By Lekhaka
Subscribe to Boldsky

മഴ കനക്കുന്ന ഈ സമയങ്ങളില്‍ ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കുമെല്ലാം പുറത്ത് പോകുമ്പോള്‍ നനയാതിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഈ സമയത്ത് ഒഴിവാക്കിയാല്‍ മഴക്കാല രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും രക്ഷപ്പെടാം. ഒടിഞ്ഞകാല്‍ തിരുമ്മിയാല്‍ മരണം ഉറപ്പ്‌, കാരണം

ഈ സമയത്ത് വെള്ളത്തില്‍ കൂടി അപകടകരമായ ബാക്റ്റീരിയകളും വയറസ്സുകളും പകര്‍ച്ചവ്യാധികള്‍ പടര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്. ഈ സമയത്ത് ഒഴിവാക്കേണ്ട 9 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

വെള്ള ചോറ്

വെള്ള ചോറ്

ഈ സമയത്ത് വെള്ളച്ചോറ് കൂടുതല്‍ കഴിക്കുന്നത് നീര്‍ക്കെട്ടിനും മഹോദരത്തിനുമെല്ലാം കാരണമാകുന്നു. നീര്‍ക്കെട്ട്, പ്രതിരോധശേഷിക്കുറവ്, ദഹനക്കുറവ് എന്നീ പ്രശ്നങ്ങള്‍ മഴക്കാലത്ത് കൂടുതലായിരിക്കും. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ വേണം. ചുവന്ന അരി അല്ലെങ്കില്‍ കുത്തരിയുടെ ചോറ് കഴിക്കുന്നതാണ് ഉത്തമം.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

മത്സ്യം, ചെമ്മീന്‍, ഞണ്ട് മുതലായ കടല്‍ വിഭവങ്ങള്‍ ഒഴിവാക്കുക. മഴക്കാലം ഇവയുടെ പ്രജനന കാലമായതിനാല്‍ ശുദ്ധമായ കടല്‍ മത്സ്യങ്ങള്‍ വളരെ വിരളമായിരിക്കും. ഇവ ഈ സമയം കഴിക്കുന്നത് വയറിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നു. അതുകൊണ്ട് കടല്‍ വിഭവങ്ങള്‍ കഴിക്കുവാനുള്ള കൊതി രണ്ട് മാസത്തേക്കെങ്കിലും അടക്കിവയ്ക്കുക. പച്ചക്കറി വിഭവങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ചുവന്ന മാംസം

ചുവന്ന മാംസം

ദഹിക്കാന്‍ പ്രയാസമുള്ള മാംസമാണ് ചുവന്ന മാംസത്തില്‍ പെടുന്ന ബീഫ്, മട്ടന്‍ മുതലായവ. ഇവ ഈ കാലാവസ്ഥയില്‍ കഴിക്കുന്നത് ഒഴിവാക്കുക. മാംസം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചിക്കന്‍ സൂപ്പ് കുടിക്കുക. തണുത്ത ചിക്കന്‍ സാലഡും നല്ലതാണ്. സാലഡുകളില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിന് ഗുണം ചെയ്യും.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ചേര്‍ത്ത ഭക്ഷണം കഴിക്കണം എന്ന് നമ്മോട് അമ്മമാര്‍ എപ്പോഴും പറയാറുണ്ട്. ഇവ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍, ഈ മഴക്കാലത്ത് ഇലക്കറികള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ചതുപ്പുകളില്‍ വളരുന്ന, വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിക്കുന്ന ഇലക്കറികള്‍ ഈ സമയത്ത് മാര്‍ക്കറ്റില്‍ സുലഭാവാനുള്ള സാധ്യതയുണ്ട്. ബ്രോക്കോളി, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയവയില്‍ പ്രാണികള്‍ കൂടുകൂട്ടാനും സാധ്യത കൂടുതലാണ്. അതിനാല്‍, ഇവ കഴിക്കുന്നത് മഴക്കാലത്ത് ഒഴിവാക്കുക.

കടയില്‍ നിന്ന് ലഭിക്കുന്ന ഫ്രെഷ് ജൂസുകള്‍

കടയില്‍ നിന്ന് ലഭിക്കുന്ന ഫ്രെഷ് ജൂസുകള്‍

പഴങ്ങള്‍ കൊണ്ടുള്ള ജൂസ് കുടിക്കുന്നത് രുചികരവും ശരീരത്തിന് ഗുണകരവും ആണ്. എന്നാല്‍, അത് വീട്ടില്‍ തന്നെ ഉണ്ടാക്കി കുടിക്കുക. പുറത്തെ കടകളില്‍ നിന്ന് ലഭിക്കുന്ന ജൂസുകളില്‍ മോശം നിലവാരത്തിലുള്ള ഐസുകള്‍ ചേര്‍ന്നിട്ടുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. ഇവ മഞ്ഞപ്പിത്തം, ഡയേറിയ, തുടങ്ങി വെള്ളത്തില്‍ കൂടി പടരുന്ന മറ്റ് പല പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നു.

ചാട്ട്

ചാട്ട്

നല്ല ചൂടുള്ള സമൂസ ചാട്ടും ഭെല്‍ പൂരിയുമെല്ലാം ഈ തണുത്ത കാലാവസ്ഥയില്‍ കഴിക്കുവാന്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷെ, ഈ സമയത്ത് ഇത്തരം തരുവ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉത്തമമല്ല. ഇത്തരം ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. പാനീപൂരിയിലൊക്കെ അടങ്ങിയിരിക്കുന്ന പാനീയം ഈ സമയത്ത് ഡയേറിയ പോലെയുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നു.

മുറിച്ചുവച്ച പഴങ്ങള്‍

മുറിച്ചുവച്ച പഴങ്ങള്‍

മുറിച്ച് വച്ച് കുറെ നേരമായി പാത്രത്തില്‍ തുറന്നിരിക്കുന്ന പഴങ്ങള്‍ കഴിക്കാതിരിക്കുക. അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ ഇവയില്‍ ബാക്റ്റീരിയകള്‍ വന്നുചേരാനുള്ള സാധ്യതയുണ്ട്. ഇവ ഈ കാലാവസ്ഥയില്‍ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഗ്യാസുള്ള പാനിയങ്ങള്‍

ഗ്യാസുള്ള പാനിയങ്ങള്‍

സോഡാ, കോള മുതലായ ഗ്യാസ് നിറച്ച പാനീയങ്ങള്‍ ദീപനരസ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സ്യഷ്ടിക്കുന്നു. ഈ കാലാവസ്ഥയില്‍ ദുര്‍ബലമായിരിക്കുന്ന ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഈ പാനീയങ്ങള്‍ കൂടിക്കുന്നതിലൂടെ ഒന്നുകൂടി ദുര്‍ബലമാവുന്നു. അതുകൊണ്ട് ഒരു കുപ്പിയില്‍ വെള്ളമോ, നാരങ്ങാവെള്ളമോ നിറച്ച് അത് കുടിക്കുക. അതല്ലെങ്കില്‍ ചെറുചൂടുള്ള ഇഞ്ചിനീര് ചേര്‍ത്ത ചായ കുടിക്കുക.

കട്ടി കൂടിയ എണ്ണകള്‍

കട്ടി കൂടിയ എണ്ണകള്‍

കട്ടി കൂടിയ കടുകെണ്ണ, എള്ളെണ്ണ എന്നിവ ഈ മഴക്കാലത്ത് ഉപയോഗിച്ചാല്‍ അത് ശരീരത്തില്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മഴക്കാലത്ത് പാകം ചെയ്യുവാന്‍ ഉത്തമം കട്ടി കുറഞ്ഞ ചോളത്തിന്‍റെ എണ്ണ, ഒലീവെണ്ണ എന്നിവയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Fruits and Vegetables To Avoid In Rainy Season

    Read through this list of food items you should avoid in the rainy season.
    Story first published: Wednesday, May 31, 2017, 18:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more