For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന് വയറിനു ഇടത് ഭാഗത്ത് വേദനയോ, അവസ്ഥ മോശം

വയറുവേദനയും അതിന്റെ സ്ഥാനവും നോക്കി രോഗനിര്‍ണയം നടത്താം.

|

വയറുവേദന എല്ലാവര്‍ക്കും വരുന്ന ഒന്നാണ്. പ്രതീക്ഷിക്കാതെ തന്നെ വന്ന് പലരേയും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയായിരിക്കും വയറുവേദനയുടേത്. വയറുവേദന വരുന്ന സ്ഥാനം നോക്കി ഇത് ഗുരുതരമാണോ അല്ലയോ എന്ന് മനസ്സിലാക്കാം. ഭക്ഷണശേഷമുണ്ടാകുന്ന വയറുവേദന ചിലപ്പോള്‍ ഭക്ഷണത്തിനു മുന്‍പുണ്ടാകുന്ന വയറുവേദന അങ്ങനെ നിരവധി തരത്തിലാണ് വയറുവേദന ഉള്ളത്. അത്താഴം കഴിയ്ക്കുന്ന സമയം ആയുസ്സ് നിശ്ചയിക്കും

എന്നാല്‍ ശരീരത്തില്‍ വയറിനടുത്ത ഭാഗങ്ങളിലായി എങ്ങനെയൊക്കെ വയറുവേദന ഉണ്ടാവും എന്ന് നിങ്ങള്‍ക്കറിയുമോ? ഇത്തരത്തില്‍ വയറിന്റെ ഓരോ സ്ഥാനങ്ങളില്‍ ഉണ്ടാവുന്ന വയറുവേദനയ്ക്ക് നമുക്ക് പരിഹാരം കാണാം. മാത്രമല്ല ഇതിന്റെ കാരണവും അറിയാം. എങ്ങനെയെന്ന് നോക്കാം. ഓട്‌സ് പാല്‍ ചേര്‍ത്ത് കഴിച്ചാല്‍ സംഭവിയ്ക്കുന്നത്

 നടുവില്‍ ഇടത് ഭഗത്തായി

നടുവില്‍ ഇടത് ഭഗത്തായി

വയറിന്റെ നടുവില്‍ ഇടത് ഭാഗത്തായി വയറുവേദന ഉണ്ടെങ്കില്‍ കിഡ്‌നി ഇന്‍ഫെക്ഷനായിരിക്കും ഇതിന്റെ പിന്നില്‍ എന്നതാണ് സത്യം. മാത്രമല്ല മൂത്രമൊഴിയ്ക്കുമ്പോള്‍ അസാധാരണമായ വേദനയും ഉണ്ടാവും. ഇത്തരത്തില്‍ തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. പുരുഷന് ഇടത് ഭാഗത്താണെങ്കില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

നടുവിലായി വേദനയെങ്കില്‍

നടുവിലായി വേദനയെങ്കില്‍

നടുവിലായാണ് വേദനയെങ്കില്‍ പാന്‍ക്രിയാറ്റിറ്റിസ് ആണ് എന്ന് പറയാം. അതുകൊണ്ട് തന്നെ ഇത് തുടരെത്തുടരെ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

 നടുവില്‍ വലതുഭാഗത്തായി

നടുവില്‍ വലതുഭാഗത്തായി

നടുവില്‍ വലതു ഭാഗത്തായി ഇത്തരത്തില്‍ വേദന ഉണ്ടാവുകയാണെങ്കില്‍ കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ലെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല വയറ്റില്‍ ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും വളര്‍ച്ചയുണ്ടെങ്കിലും ഇതേ വേദന ഉണ്ടാവാം.

 താഴെ ഇടത്തായി

താഴെ ഇടത്തായി

താഴെ ഇടത് ഭാഗത്തായി ഏതെങ്കിലും തരത്തിലുള്ള വേദന ഉണ്ടെങ്കില്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളാണ് എന്നതാണ് കാര്യം. എന്നാല്‍ ഇത് സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കില്‍ ആര്‍ത്തവവേദനയാവാനുള്ള സാധ്യത കൂടുതലാണ്.

 താഴെ നടുവിലായി

താഴെ നടുവിലായി

താഴ്ഭാഗത്ത് നടുവിലായി ആണ് വേദനയെങ്കില്‍ മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളാണ് കാരണം എന്ന് പറയാം. സ്ത്രീകളിലാണെങ്കില്‍ അത് പ്രത്യുത്പാദന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വേദനയെന്ന് പറയാം.

താഴെ വലത് ഭാഗത്തായി

താഴെ വലത് ഭാഗത്തായി

വയറിന്റെ താഴെ വലത് ഭാഗത്തായാണ് നിങ്ങള്‍ക്ക് വേദനയെങ്കില്‍ മസില്‍ സംബന്ധമായ പ്രശ്‌നങ്ങളാകാം കാരണം.എന്നാല്‍ ഏറ്റവും താഴ്ഭാഗത്താണെങ്കില്‍ അപ്പന്റിക്‌സ് രോഗസാധ്യത തള്ളിക്കളയരുത്.

മുകളില്‍ ഇടത് ഭാഗം

മുകളില്‍ ഇടത് ഭാഗം

മുകളില്‍ ഇടത് ഭാഗത്തായി നിങ്ങളുടെ വയറില്‍ വേദനയുണ്ടെങ്കില്‍ അള്‍സറിനുള്ള സാധ്യത തള്ളിക്കളയണ്ട. അതി കഠിനമായ വേദനയായിരിക്കും ആ സമയങ്ങളില്‍ ഉണ്ടാവുന്നത്.

 മുകളില്‍ നടുവിലായി

മുകളില്‍ നടുവിലായി

മുകളില്‍ നടുവിലായി ആണ് വേദനയെങ്കില്‍ വയറ്റിലെ ദഹനരസങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നത്തിന്റെ ഫലമായാണ്. പിത്താശയക്കല്ലാണ് പലപ്പോഴും ഇതിന്റെയെല്ലാം അനന്തരഫലം.

 മുകളില്‍ വലത് ഭാഗത്തായി

മുകളില്‍ വലത് ഭാഗത്തായി

മുകളില്‍ വലത് ഭാഗത്തായി വേദന ഉണ്ടെങ്കില്‍ ദഹന പ്രശ്‌നം തന്നെയാണ് ഇവിടെ വെല്ലുവിളിയാകുന്നത്. അതുകൊണ്ട് വയറുവേദന വരുമ്പോള്‍ തന്നെ ആദ്യം ഉറപ്പിയ്ക്കാം ഏത് ഭാഗത്താണ് വേദനയെന്ന്. എന്നാല്‍ രോഗത്തെക്കുറിച്ച് ഏകദേശ രൂപം കിട്ടും.

English summary

The Location Of Your Bellyache Indicates The Cause

The Location Of Your Bellyache Indicates The Cause. Be Careful When It Hurts In The Upper Left Part.
Story first published: Monday, March 27, 2017, 15:10 [IST]
X
Desktop Bottom Promotion