ഒഴിഞ്ഞ് മാറിയാലും വയറു കൂട്ടും ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

കുടവയറും അമിത വണ്ണവും പല തരത്തിലാണ് നിങ്ങളെ വലക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ കൊണ്ട് കഷ്ടപ്പെടുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് പല തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. തടിയും വയറും കൂട്ടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും ചില ഭക്ഷണങ്ങളിലൂടെ നമുക്ക് ആരോഗ്യത്തിന് കേടുപാടും കുടവയറും വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടി വരും. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് അമിതവണ്ണവും ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് പല തരത്തില്‍ ഹാനീകരമാവുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങളില്‍ അല്‍പം അകലം പാലിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കും.

തേനും ഇഞ്ചിനീരും; നല്ല ശോധനക്കുള്ള ഒറ്റമൂലി

ചില ഭക്ഷണങ്ങള്‍ എത്രയൊക്കെ മാറ്റി നിര്‍ത്തിയാലും നമ്മുടെ ശീലത്തിന്റെ ഭാഗമായി മാറുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധി ഒഴിവാക്കാന്‍ പൂര്‍ണമായും നോ പറയേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനും തടിക്കും ഭീഷണിയാവുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

ജ്യൂസ് കഴിക്കുമ്പോള്‍

ജ്യൂസ് കഴിക്കുമ്പോള്‍

തടി കുറയുമെന്ന് കരുതിയാണ് പലരും ജ്യൂസ് കഴിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും തടിയും വയറും കുറയ്ക്കുമെന്ന ഒരു ധാരണ ഉണ്ടാക്കുന്നു. എന്നാല്‍ കലോറി ഏറ്റവും കൂടുതലുള്ളത് ദ്രാവക രൂപത്തില്‍ നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ജ്യൂസിനു പകരം ഇവ പഴങ്ങളായി തന്നെ കഴിയ്ക്കുന്നതാണ് ഉത്തമം.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

പലപ്പോഴും വറുത്തതും പൊരിച്ചതുമായ ചിപ്സുകളും മറ്റും കുടവയറിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കുന്നതാണ്. എണ്ണയിലിട്ട് വറുക്കുമ്പോള്‍ ഇവയില്‍ കൊഴുപ്പ് കൂടുകയും ഉപ്പിന്റെ അംശം കൂടുതലാകുകയും ചെയ്യും

സൂപ്പ്

സൂപ്പ്

സാധാരണ ഗതിയില്‍ സൂപ്പ് നമ്മുടെ തടി കുറയ്ക്കും. എന്നാല്‍ പല സൂപ്പിലും ഉപ്പിന്റെ അംശം കൂടുതലായി അടങ്ങിയിട്ടുള്ളതും കുടവയറിലേക്ക് തന്നെയാണ് നമ്മളെ എത്തിക്കുന്നത്.

ഡയറ്റ് ഡ്രിങ്ക്

ഡയറ്റ് ഡ്രിങ്ക്

ഡയറ്റ് ഡ്രിങ്ക് കഴിച്ചാല്‍ നിങ്ങള്‍ തടിയ്ക്കാനുള്ള സാധ്യത 70 ശതമാനത്തിലധികമാണ്. മാത്രമല്ല ഇവയില്‍ മധുരത്തിനായി ചേര്‍ക്കുന്ന കൃത്രിമ മധുരം വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വിശപ്പനുസരിച്ച് ഭക്ഷണം കഴിയ്ക്കുകയും തടിയും വയറും കൂടുകയും ചെയ്യുന്നു.

 ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ജ്യൂസിനേക്കാള്‍ വയറിനും തടിയ്ക്കും പണി തരുന്നതാണ് ഉണങ്ങിയ പഴങ്ങളും. പഴങ്ങള്‍ ഉണക്കുമ്പോള്‍ ഇവയില്‍ കലോറി കൂടുതലായിരിക്കും. മാത്രമല്ല ഇവയില്‍ നാരുകള്‍ കുറവായിരിക്കുകയും ചെയ്യും. മാത്രമല്ല പലതിലും പഞ്ചസാരയും ചേര്‍ക്കും. അതുകൊണ്ട് തന്നെ കലോറിയുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

പോപ്‌കോണ്‍

പോപ്‌കോണ്‍

പോപ്കോണ്‍ കഴിയ്ക്കുന്നത് പലരും നേരമ്പോക്കിനായാണ്. എന്നാല്‍ ഇത്തരത്തില്‍ നേരമ്പോക്കിനായി പോപ്കോണ്‍ കഴിയ്ക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പും വയറുചാടാന്‍ കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ജങ്ക്ഫുഡ്

ജങ്ക്ഫുഡ്

ഇന്നത്തെ തലമുറക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് ജങ്ക്ഫുഡ്. ഇത് തന്നെയാണ് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും തടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

സാലഡ്

സാലഡ്

ഇന്നത്തെ കാലത്ത് ഡയറ്റ് സ്വീകരിക്കുന്നവര്‍ അധികവും ആശ്രയിക്കുന്നത് സാലഡുകളെയാണ്. സാലഡുകള്‍ പലപ്പോഴും ആരോഗ്യത്തിന് നല്ലതാണെന്ന ധാരണ തെറ്റാണ്. ഇവ പലപ്പോഴും കലോറി വര്‍ദ്ധിപ്പിക്കുന്നവയാണ്. ഇവയില്‍ ചേര്‍്ക്കുന്ന പല എണ്ണകളും നമ്മുടെ തടിയും വയറും വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമേ സഹായിക്കൂ.

സോസുകള്‍

സോസുകള്‍

സോസുകള്‍ പലപ്പോഴും ഇത്തരത്തില്‍ വയറിനു എട്ടിന്റെ പണി തരുന്നതാണ്. പാക്ക് ചെയ്ത് വരുന്ന സോസുകളില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഇതാണ് നമ്മുടെ കുടവയറിനും അമിതവണ്ണത്തിനും കാരണം.

English summary

worst foods to avoid to keep belly fat away

Worst foods to avoid to keep belly fat away read on to know more about it