ഹൈ കൊളസ്‌ട്രോള്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പെന്നു തന്നെ പറയാം. ഹൃദയപ്രശ്‌നങ്ങളുള്‍്‌പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍.

ശരീരത്തിന്റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന ലിപിഡുകളാണ് കൊളസ്‌ട്രോള്‍. ഇത് ഒരു ലിമിറ്റു വരെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യവുമാണ്. ഇത് ബൈല്‍ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. കൊഴുപ്പു ദഹിപ്പിയ്ക്കാനും ഇത് ആവശ്യം തന്നെയാണ്. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ചില ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ ഈ ലിമിറ്റ് വിട്ടു പോകുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.ഹൃദയത്തിനു തന്നെ ദോഷകരമായി മാറും.

ലിവറാണ് അധികമുള്ള കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിന്നും നീക്കിക്കളയുന്നത്. ലിവറിന് നീക്കം ചെയ്യാവുന്നതില്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഹൈ കൊളസ്‌ട്രോള്‍ എന്ന രീതിയില്‍ എത്തുന്നതും.

ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്.

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ബ്ലോക്കുകളുണ്ടാകും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള് പല പ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കും.

ശരീരത്തില്‍ കൊളസ്‌ട്രോള്‍ പ്രധാനമായും എത്തിച്ചേരുന്നത് ഭക്ഷണങ്ങളിലൂടെയാണ്. കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍. വറുത്തതും കൊഴുപ്പുള്ള മാംസവുമെല്ലാം ഇതിന് കാരണമാകും. വ്യായാമക്കുറവും ഇതിന് കാരണമാണ്.

കൊളസ്‌ട്രോള്‍ സാധാരണ രക്തപരിശോധന നടത്തിയാലാണ് തിരിച്ചറിയുക. ഇതല്ലാതെ നമ്മുടെ ശരീരം തന്നെ കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍ ചില ലക്ഷണങ്ങള്‍ കാട്ടിത്തരുന്നുണ്ട്. ഇത്തരം ചില തുടക്ക ലക്ഷണങ്ങളെക്കുറിച്ചറിയൂ, നിങ്ങള്‍ക്കും കൊളസ്‌ട്രോള്‍ പ്രശ്‌നം തുടങ്ങിയെന്ന് സൂചിപ്പിയ്ക്കുന്ന ചില ലക്ഷണങ്ങള്‍.

ഗ്യാസ്‌

ഗ്യാസ്‌

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, അതായത് ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റു കാരണങ്ങള്‍ കൊണ്ടല്ലെങ്കിലും പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ അത് ഹൈ കൊളസ്‌ട്രോളിന്റെ ലക്ഷണമായി വേണം, കരുതാന്‍.

കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പും

കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പും

കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പുമെല്ലാം ഹൈ കൊളസ്‌ട്രോളിന്റെ തുടക്കലക്ഷണങ്ങളാണ്. അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ രക്തപ്രവാഹം തടസപ്പെടത്തുന്നതാണ് ഇതിന് കാരണം. ഇതു കാരണം മസിലുകള്‍ക്കും മറ്റും ആവശ്യമുള്ള ഓക്‌സിജന്‍ ലഭിയ്ക്കാതെ പോരുകയും ചെയ്യുന്നു.

വായ്‌നാറ്റം

വായ്‌നാറ്റം

വായ്‌നാറ്റം കൂടിയ കൊളസ്‌ട്രോളുള്ളവര്‍ക്കു വരുന്ന ഒരു പ്രശ്‌നമാണ്. ഹാലിറ്റോസിസ് എന്നാണ്കാരണമുണ്ടാകുന്ന ഈ അവസ്ഥയ്ക്കു പറയുന്നത്. ഇതിനു കാരണം ലിവറിലുണ്ടാകുന്ന ഒരു ഘടകമാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ വേണ്ട വിധത്തില്‍ ദഹിപ്പിയ്ക്കാന്‍ കരളിന് കഴിയില്ല. ഇത് വായില്‍ ഉമിനീരു കുറയാനും വായ്‌നാറ്റത്തിനുമെല്ലാം കാരണമാകുന്നു.

രക്തപ്രവാഹം

രക്തപ്രവാഹം

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും.

കണ്ണിന്

കണ്ണിന്

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ കണ്ണിന് പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ചക്കുറവും തെളിച്ചമില്ലായ്മയും കണ്ണ് മഞ്ഞനിറത്തോടെ അല്‍പം തള്ളി വരുന്നതുമെല്ലാം കൊളസ്‌ട്രോള്‍ അധികമാകുമ്പോഴുണ്ടാകാം.

മലബന്ധമാണ്

മലബന്ധമാണ്

മലബന്ധമാണ് മറ്റൊരു പ്രശ്‌നം. ഇത് കൊളസ്‌ട്രോള്‍ തോത് അധികമാകുമ്പോഴും ഉണ്ടാകും. ലിപിഡുകള്‍ ദഹനത്തെ ബാധിയ്ക്കുന്നതാണ് കാരണം. പല കാരണങ്ങള്‍ കൊണ്ടും മലബന്ധമുണ്ടാകാമെങ്കിലും കൂടിയ കൊളസ്‌ട്രോളും മലബന്ധത്തിനുള്ള കാരണമാകും.

നെഞ്ചുവേദന

നെഞ്ചുവേദന

നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്കു കാരണം. കൊളസ്‌ട്രോള്‍ കാരണം രക്തപ്രവാഹം നേരെ നടക്കാത്തത്.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ചിലപ്പോള്‍ അസുഖമാകണമെന്നുമില്ല, ചില പ്രത്യേക ശാരീരിക അവസ്ഥകള്‍ കൊണ്ടോ അന്തരീക്ഷത്തിലെ ചൂടുയരുമ്പോഴോ ഒക്കെയാകാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. ശരീരത്തിലെ രക്തപ്രവാഹം തടസപ്പെടുന്നതിനൊപ്പം ഓക്‌സിജന്‍ പ്രവാഹവും തടസപ്പെടുന്നതാണ് കാരണം.

ചര്‍മപ്രശ്‌നങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍

ചര്‍മപ്രശ്‌നങ്ങള്‍ കൊളസ്‌ട്രോള്‍ തോത് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണെന്നു പറയാം. ചര്‍മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ഭക്ഷണ അലര്‍ജി

ഭക്ഷണ അലര്‍ജി

ഭക്ഷണ അലര്‍ജിയും കൊളസ്‌ട്രോള്‍ അധികമാകുന്നവര്‍ക്ക് സാധാരണയാണ്. ലിവറിലും മറ്റും അധികം കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഒരു കാരണം. ഭക്ഷണശേഷവും കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലുമാണ് മിക്കവാറും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുക.

English summary

Symptoms Of High Cholesterol

Symptoms Of High Cholesterol, read more to know about
Story first published: Friday, November 3, 2017, 17:40 [IST]