ഈ ഗുരുതരരോഗം 20വര്‍ഷം വരെ ഒളിച്ചിരിക്കും

Posted By:
Subscribe to Boldsky

ഹെപ്പറ്റൈറ്റിസ് സി എന്ന് പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവില്ല. എന്നാല്‍ കരളിനെ ബാധിക്കുന്ന വൈറസ് ബാധയാണെന്ന് പറഞ്ഞാല്‍ പലര്‍ക്കും കാര്യം പിടികിട്ടും. ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരുടെ ശരീര സ്രവങ്ങള്‍ വഴിയാണ് പകരുന്നത്. അഞ്ച് തരം ഹൈപ്പറ്റൈറ്റിസ് വൈറസുകളാണ് ഉള്ളത്. ഇവയില്‍ ചിലത് ശരീര സ്രവങ്ങള്‍ വഴിയും ചിലത് ഭക്ഷണം വെള്ളം എന്നിവ വഴിയും ചിലതാകട്ടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും ആണ് പകരുന്നത്.

ഹെപ്പറ്റൈറ്റിസ് സി വൈറസാണ് രോഗം പരത്തുന്നത്. രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴിയാണ് ഇത്തരം വൈറസുകള്‍ പകരുന്നത്. പലപ്പോഴും കുത്തിവെപ്പിനുപയോഗിക്കുന്ന സൂചികള്‍ വഴിയാണ് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാവുന്നത്. മയക്കുമരുന്ന് സിറിഞ്ച് വഴി ശരീരത്തില്‍ ഉപയോഗിക്കുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഗര്‍ഭിണികളില്‍ രോഗമുണ്ടെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിലേക്കും പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഉള്ള ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത്

രോഗബാധിതര്‍ ഹസ്തദാനം നടത്തുമ്പോള്‍, ചുമ, തുമ്മല്‍, മൂക്കു ചീറ്റല്‍, മുലപ്പാല്‍ നല്‍കല്‍, രോഗിയുടെ പാത്രം ഉപയോഗിക്കല്‍ തുടങ്ങിയവ വഴിയെല്ലാം രോഗം വരാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ട് തന്നെ രോഗം വരാതെ സൂക്ഷിക്കുകയാണ് ചെയ്യേണ്ട കാര്യം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ഹെപ്പറ്റൈറ്റിസ് സി രോഗം പെട്ടെന്ന് പിടിപെടുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും പുറത്ത് കാണിക്കാതെ 20 വര്‍ഷത്തിലധികം ശരീരത്തില്‍ ഒളിച്ചിരിക്കാന്‍ ഈ വൈറസിന് കഴിയും.

അതിലുപരി രോഗം മൂര്‍ച്ഛിച്ച് കഴിയുമ്പോഴായിരിക്കും പലരും അറിയുന്നത്. കരളിന് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥ ഉണ്ടാവുമ്പോഴാണ് ഈ രോഗം പുറത്ത് ചാടുന്നത്. ആരംഭത്തില്‍ കൃത്യമായി മരുന്ന് കഴിച്ചാല്‍ ഈ രോഗാവസ്ഥയെ ഇല്ലാതാക്കാന്‍ കഴിയും. എന്തൊക്കെ ലക്ഷണങ്ങളാണ് ഹെപ്പറ്റൈറ്റിസ് സി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കി തരുന്നത് എന്ന് നോക്കാം.

പനി

പനി

അതികഠിനമായ പനിയാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ വഴിയാവാം ഉണ്ടാവുന്നത്. ശരീരം വൈറസിനോ ബാക്ടീരിയക്കോ ആക്രമിക്കാന്‍ വഴിവെച്ച് കൊടുക്കുകയാണ എന്നതാണ് ഇത്തരം പനിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നു. മാത്രമല്ല പനിയാണെങ്കിലും ഇടവിട്ട് തണുപ്പും ചൂടും ഒരുപോലെ തന്നെ ശരീരത്തെ ആക്രമിക്കുന്നു. ഇത്തരത്തില്‍ ഒരു അവസ്ഥ നിങ്ങള്‍ക്കുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കേണ്ടതാണ്.

ചര്‍മ്മത്തില്‍ മാറ്റങ്ങള്‍

ചര്‍മ്മത്തില്‍ മാറ്റങ്ങള്‍

ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള തിണര്‍പ്പോ ചുവന്ന പാടുകളോ കണ്ടാല്‍ അതിനെ വെറുതേ അവഗണിക്കരുത്. ഇത് കരളില്‍ ബിലിറുബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ വിഷാംശം കെട്ടിക്കിടക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ തടിപ്പോ ചൊറിച്ചിലോ ഉണ്ടായാല്‍ അതൊരിക്കലും സാധാരണമാണെന്ന് കരുതി ഒഴിവാക്കരുത്. പല തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്നു. ഇത് തന്നെയാണ് പലപ്പോഴും ഹെപ്പറ്റൈറ്റിസ് പോലുള്ള പ്രശ്‌നത്തില്‍ കലാശിക്കുന്നതും.

പേശീവേദന

പേശീവേദന

പേശീവേദനയാണ് മറ്റൊന്ന്. ശരീരത്തില്‍ ഹെപ്പറ്റൈറ്റിസ് വൈറസ് കടന്നു കൂടിയിട്ടുണ്ട് എന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പേശീവേദന. ഇത് പിന്നീട് രക്തത്തിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇതോടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇല്ലാതാവുന്നു. ഇത് പലപ്പോഴും പല തരത്തില്‍ ആണ് പ്രതിസന്ധികള്‍ ശരീരത്തിന് സൃഷ്ടിക്കുന്നത്. ഇതിലൂടെ കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. മാത്രമല്ല ഇത് റുമാറ്റിക് രോഗത്തിലേക്ക് നയിക്കാന്‍ കാരണമാകുന്നു.

മൂത്രത്തിന്റെ ഇരുണ്ട നിറം

മൂത്രത്തിന്റെ ഇരുണ്ട നിറം

മൂത്രത്തിന് ഇരുണ്ട നിറമായി മാറുന്നു. കരളിന് രോഗം ബാധിച്ച് കഴിഞ്ഞാല്‍ അത് ശരീരത്തെ മൊത്തത്തില്‍ അനാരോഗ്യത്തിലേക്ക് നയിക്കുന്നു. ഇതിലൂടെ മൂത്രത്തിന്റെ നിറം മാറുന്നു. ഇത് മൂത്രത്തിന്റെ നിറത്തിന് ഇരുണ്ട നിറം നല്‍കുന്നു. മാത്രമല്ല പിത്താശയസംബന്ധമായ പ്രശ്‌നങ്ങളും ഇതിലൂടെ ആരംഭിക്കുന്നു. കൂടാതെ മലത്തിന്റെ നിറത്തിലും മാറ്റം വരുന്നു. ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നമ്മെ നയിക്കുന്നു.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തമാണ് മറ്റൊരു പ്രതിസന്ധി. മഞ്ഞപ്പിത്തം ആദ്യഘട്ടത്തില്‍ തിരിച്ചറിയാതെ പോവുന്നു. പിന്നീട് ശരീരം പല തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കുന്നു. കണ്ണിന് മഞ്ഞ നിറവും മൂത്രത്തില്‍ മഞ്ഞ നിറവും വേണ്ട പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളെ ബിലിറുബിന്‍ നശിപ്പിക്കുന്നു. ഇത് ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത് പിന്നീട് ഹെപ്പറ്റൈറ്റിസ് സി ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

 വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയാണ് മറ്റൊന്ന്. എത്രയൊക്കെ ഇഷ്ടഭക്ഷണമാണെങ്കില്‍ പോലും വിശപ്പില്ലാത്ത അവസ്ഥയാണെങ്കില്‍ അതിന് കാരണവും ഹെപ്പറ്റൈറ്റിസ് ബി ആണെന്നത് തള്ളിക്കളയാനാവില്ല. കാരണം വൈറസ് നിങ്ങളിലെ വിശപ്പിനെ താഴേക്ക് കൊണ്ട് ചെല്ലുന്നു. അതിലുപരി പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇത് ഉണ്ടാക്കുന്നു. പലപ്പോവും ഇത്തരം പ്രതിസന്ധികളെ നമ്മള്‍ അവഗണിക്കുന്നതാണ് വലിയ ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കുന്നത്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങളെങ്കിലും ഒരിക്കലും അവഗണിക്കരുത്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളുടേയും തുടക്കമാവാം. വാരിയെല്ലിലും പിത്താശയത്തിനു മുകളിലായും വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടേയും സൂചനകളാവാം. ഇത് ശ്രദ്ധിക്കാതെ വിട്ടാല്‍ അത് പലപ്പോഴും ഇത്തരം രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.

അമിതക്ഷീണം

അമിതക്ഷീണം

അമിത ക്ഷീണം കൊണ്ട് പലപ്പോഴും പലരും തളര്‍ന്നിരിക്കുന്നത് കാണാം. എന്നാല്‍ എന്താണ് ഈ ക്ഷീണത്തിന് കാരണമെന്ന് പലര്‍ക്കും അറിയില്ല. അമിത ക്ഷീണം ഉണ്ടാവുന്നത് പലപ്പോഴും ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് എന്ന കാര്യം പലരും നിസ്സാരവല്‍ക്കരിച്ചാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.

ബലഹീനമായി തോന്നുക

ബലഹീനമായി തോന്നുക

ശരീരത്തിന് ശക്തിയില്ലായ്മ അനുഭവപ്പെടുക. പ്രത്യേകിച്ച് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. നിവര്‍ന്ന് നില്‍ക്കുമ്പോള്‍ വയറിന് വലതു ഭാഗത്ത് മുകളിലായി വേദന അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങളുടേയും തുടക്കമായിരിക്കും. പ്രത്യേകിച്ച് പുരുഷന്‍മാരിലാണ് ഹെപ്പറ്റൈറ്റിസ് സിയുടെ ഈ ലക്ഷണം സാധാരണ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

പല കാരണങ്ങള്‍ കൊണ്ടും ഒരാള്‍ക്ക് ഡിപ്രഷന്‍ ഉണ്ടായിരിക്കാം. സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും എല്ലാം കൊണ്ടും ഡിപ്രഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും ഡിപ്രഷന്‍ എന്ന ലക്ഷണം ഉണ്ടാവാം എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.

English summary

Symptoms and Warning Signs of Hepatitis C

If you develop hepatitis C symptoms soon after infection, you might also have these symptoms.
Story first published: Thursday, October 12, 2017, 17:30 [IST]