ഈ ആറ് കൊഴുപ്പുകളും വളരെ അപകടകരം

Posted By:
Subscribe to Boldsky

അമിതഭാരത്തിന്റേയും കുടവയറിന്റേയും പ്രധാന കാരണം ശരീരത്തിലുണ്ടാവുന്ന കൊഴുപ്പ് തന്നെയാണ്. ശരീരത്തിന്റെ അവിടവിടങ്ങളിലായി കൊഴുപ്പ് അടിഞ്ഞ്് കൂടുമ്പോഴാണ് പലപ്പോഴും പൊണ്ണത്തടിയെന്ന പ്രശ്‌നത്തിലേക്ക് നിങ്ങളെത്തുന്നത്. കൊഴുപ്പ് ഒരു പരിധി വരെ നിയന്ത്രിച്ചാല്‍ തന്നെ പൊണ്ണത്തടിയേയും കുടവയറിനേയും ഇല്ലാതാക്കാം.

ഉറങ്ങും മുന്‍പ് ചൂട് നാരങ്ങ വെള്ളത്തില്‍ ഉപ്പിട്ട്

ശരീരത്തില്‍ കൊഴുപ്പ് എവിടെ അടിഞ്ഞ് കൂടുന്നു, എന്തുകൊണ്ടാണ് പൊണ്ണത്തടി ഉണ്ടാവുന്നത് എന്നിവയെ ആധാരമാക്കിയാണ് അമിതവണ്ണത്തെ തരം തിരിക്കേണ്ടത്. കൊഴുപ്പിന്റെ പ്രധാന കാരണവും ഏത് കൊഴുപ്പാണെന്നും മനസ്സിലാക്കി ഇതിനെ നിയന്ത്രിക്കാം.

അപ്പര്‍ ബോഡി ഒബേസിറ്റി

അപ്പര്‍ ബോഡി ഒബേസിറ്റി

മേലുടല്‍ പൊണ്ണത്തടി അഥവാ അപ്പര്‍ ബോഡി ഒബേസിറ്റി എന്ന് പറയുന്നതിനെക്കുറിച്ച് ആദ്യം നോക്കാം. ശരീരത്തിന്റെ മുകള്‍ഭാഗത്താണ് ഈ കൊഴുപ്പ് അടിയുന്നത്. കഴുത്ത്, മുഖം, പുറം, തോള്‍ എന്നീ ഭാഗങ്ങളിലായാണ് കൊഴുപ്പ് അടിയുന്നത്.

 കാരണവും പരിഹാരവും

കാരണവും പരിഹാരവും

അമിതമായി ഭക്ഷമം കഴിക്കുകയും യാതൊരു വിധത്തിലുള്ള വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നവരിലാണ് അപ്പര്‍ ബോഡി ഒബേസിറ്റി ഉണ്ടാവുന്നത്. ഇവര്‍ മധുരപലഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കൂടാതെ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക.

സെന്‍ട്രല്‍ ഒബേസിറ്റി

സെന്‍ട്രല്‍ ഒബേസിറ്റി

കുടവയറിനും കാരണം ഈ സെന്‍ട്രല്‍ ഒബേസിറ്റിയാണ്. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമാണ് ഇതിന്റെ പ്രധാന കാരണം. ഭക്ഷണം കഴിച്ചത് കൊണ്ട് ഇത്തരത്തില്‍ വയറു ചാടുന്നു എന്ന് പറയുന്നത് വെറുതേയാണ്.

 പരിഹാരം

പരിഹാരം

മാനസിക സമ്മര്‍ദ്ദം പരമാവധി കുറക്കുകയും മനസ്സിന് സന്തോഷവും സുഖവും നല്‍കുന്ന കാര്യങ്ങള്‍ ചിന്തിക്കുകയും ചെയ്യുക. യോഗ ചെയ്യുന്നതും ശീലമാക്കുക.

 ലോവര്‍ ബോഡി ഒബേസിറ്റി

ലോവര്‍ ബോഡി ഒബേസിറ്റി

ലോവര്‍ ബോഡി ഒബേസിറ്റി എന്ന് പറയുന്നതാണ് മറ്റൊന്ന്. ചിലരില്‍ ശരീരത്തിന്റെ മുകള്‍ഭാഗം ഒതുങ്ങിയിട്ടും ശരീരത്തിന്റെ താഴ് ഭാഗത്തേക്ക് കൊഴുപ്പടിഞ്ഞ അവസ്ഥയിലും ആയിരിക്കും. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കണ്ട് വരുന്നത്. അരക്കെട്ടിനു താഴെയുള്ള ഭാഗം തടിച്ച അവസ്ഥ.

 പരിഹാരവും കാരണവും

പരിഹാരവും കാരണവും

സ്ത്രീകളില്‍ പലര്‍ക്കും പാരമ്പര്യമായിരിക്കും ഇത്തരം തടിയും പ്രശ്‌നങ്ങളും. കാര്‍ഡിയോ വ്യായാമങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്.ഇത് ശരീരത്തിന് താഴെയുള്ള കൊഴുപ്പിനെ ഫലപ്രദമായി ഇല്ലാതാക്കുന്നു.

 വയറ് വീര്‍ക്കുന്നത്

വയറ് വീര്‍ക്കുന്നത്

പലപ്പോഴും ഭക്ഷണം കഴിച്ചില്ലെങ്കിലും വയറ് വീര്‍ത്ത് തന്നെയിരിക്കുന്ന അവസ്ഥയുണ്ടാവും. പുരുഷന്‍മാരിലാണ് വയറ് വീര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നത്. മദ്യപാനവും പുകവലിയും ഇതിന്റെ പ്രധാന കാരണങ്ങളാണ്. ഇത് നിയന്ത്രിക്കുകയും ശ്വസനത്തിന് സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതും ശീലമാക്കാം.

കാലുകളിലെ കൊഴുപ്പ്

കാലുകളിലെ കൊഴുപ്പ്

സ്ത്രീകളിലും പുരുഷന്‍മാരിലും ഒരേ പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് കാലുകളില്‍ അനാവശ്യമായി അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പ്. എന്നാല്‍ സ്‌കിപ്പിംഗ്, വാട്ടര്‍ എയറോബിക്‌സ് എന്നിവ വഴി ഇതിനെ ഇല്ലാതാക്കാം.

 പുറത്തെ കൊഴുപ്പ്

പുറത്തെ കൊഴുപ്പ്

ശരീരത്തിന്റെ പുറത്തും ഇടുപ്പിലുമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് മറ്റൊന്ന്. യാതൊരു തരത്തിലുള്ള വ്യായാമവും ഇല്ലാതിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

 പരിഹാര മാര്‍ഗ്ഗങ്ങള്‍

പരിഹാര മാര്‍ഗ്ഗങ്ങള്‍

വ്യായാമവും ഡയറ്റും തന്നെയാണ് ശ്രദ്ധിക്കേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വേണം. പലരിലും പാരമ്പര്യമായി ഈ പ്രശ്‌നം കാണാറുണ്ട്. എന്നാല്‍ പരമാവധി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

English summary

Six type of body fat and how to get rid of it

The Six Types of Body Fat and How To Shed Extra Pounds read on..