വയര്‍ ഷേപ്പാവാന്‍ സിംപിള്‍ വഴികള്‍

Posted By:
Subscribe to Boldsky

ഷേപ്പില്ലാത്ത ചാടിയ വയറായിരിക്കും എല്ലാവരിലും ആത്മവിശ്വാസം കെടുത്തുന്ന ഒന്ന്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് പല സ്ഥലത്തും നമ്മളെ തോല്‍പ്പിക്കുന്നതും. ആണാണെങ്കിലും പെണ്ണാണെങ്കിലും പലപ്പോഴും ആത്മവിശ്വാസക്കുറവ് ഒരു കുറവ് തന്നെയാണ്.

എന്നാല്‍ ഇനി വയറു കുറയാനും ഷേപ്പാവാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം. അതും വളരെ ലളിതമായ മാര്‍ഗ്ഗത്തിലൂടെ വയറു കുറയ്ക്കാനും തടി കുറയ്ക്കാനും സാധിയ്ക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്. കൃത്യമായി ചെയ്താല്‍ യാതൊരു തരത്തിലും പിന്നെ ഷേപ്പില്ലാത്ത വയറിന്റെ കാര്യത്തില്‍ സങ്കടപ്പെടേണ്ടി വരില്ല.

അമിത കൊഴുപ്പ് കളയാന്‍

അമിത കൊഴുപ്പ് കളയാന്‍

ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതായാല്‍ തന്നെ വയറിന്റെ ഷേപ്പ് തിരിച്ചു കിട്ടും.

 അബ്‌ഡോമിനല്‍ വ്യായാമങ്ങള്‍

അബ്‌ഡോമിനല്‍ വ്യായാമങ്ങള്‍

അബ്ഡോമിനല്‍ വ്യയാമങ്ങള്‍ കുറയ്ക്കുകയാണ് പിന്നീടുള്ള വഴി. അടിവയറ്റില്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നത് നടുവിന് ദോഷം ചെയ്യും. മാത്രമല്ല ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ കൊണ്ട് കുടവയര്‍ കുറയുകയുമില്ല.

 ശരീരഭാരം

ശരീരഭാരം

ശരീരഭാരമാണ് ഇത്തരത്തില്‍ കുടവയര്‍ കുറയ്ക്കുന്നതിന് പ്രധാന തടസ്സം. കൊഴുപ്പ് കുറയുന്നതു പോലെ ഭാരം കുറയുന്നത് എളുപ്പമല്ല. അതുകൊണ്ട് തന്നെ ശരീരഭാരം കൂട്ടുന്ന ജങ്ക്ഫുഡുകളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

 ഭക്ഷണകാര്യത്തില്‍

ഭക്ഷണകാര്യത്തില്‍

ഭക്ഷണ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മൂന്ന് നേരവും ഭക്ഷണം കഴിയ്ക്കണം. എന്നാല്‍ ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയോട് പൂര്‍ണമായും നോ പറയുക.

മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍

മധുരമുള്ള പാനീയങ്ങളാണ് മറ്റൊന്ന്. ഇവ വയറിന്റെ അഴകിനെ ഇല്ലാതാക്കുന്നു. ഇതിലുള്ള ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയാണ് പലപ്പോഴും ഈ പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്.

 വ്യായാമക്കുറവ്

വ്യായാമക്കുറവ്

വ്യായാമക്കുറവാണ് മറ്റൊന്ന്. വ്യായാമം കുറയുന്ന സമയത്ത് ശരീരത്തില്‍ കൊഴുപ്പ് അധികമാകുന്നു. ഇത് വയറിനു താഴയാണ് പ്രധാനമായും അടിഞ്ഞ് കൂടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നാല്‍ കൃത്യമായ വ്യായാമം ശീലമാക്കാം.

English summary

Simple Ways to Lose Belly Fat, Based on Science

There are actually a few proven strategies that have been shown to target the fat in the belly area more than other areas of the body.
Story first published: Monday, June 5, 2017, 11:40 [IST]