കറിക്കരിയുമ്പോള്‍ കൈമുറിഞ്ഞോ, ചെറിയുള്ളി മതി

Posted By:
Subscribe to Boldsky

പൂര്‍ണമായും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ തെറ്റുകള്‍ കൊണ്ട് ഇത് നടക്കാതെ വരാറുണ്ട്. പക്ഷേ ചെറിയ ചില അടുക്കള പൊടിക്കകളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ വളരെ ഫലപ്രദമായി തരണം ചെയ്യാം.

കാലിലുണ്ടോ ഈ ലക്ഷണങ്ങള്‍, അവഗണിക്കരുത്‌

കറിക്കരിയുന്നതിനിടക്ക് കൈമുറിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അതിനായി ചെയ്യേണ്ടത് ചില പൊടിക്കൈകള്‍ മാത്രമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ചെയ്യേണ്ട പെട്ടെന്നുള്ള ചില പൊടിക്കൈകള്‍ എന്ന് നോക്കാം.

 കൈമുറിഞ്ഞാല്‍

കൈമുറിഞ്ഞാല്‍

കറിക്കരിയുന്നതിനിടെ കൈമുറിഞ്ഞാല്‍ അതില്‍ അല്‍പം ഉള്ളി ചതച്ച് വെച്ച് കെട്ടുക. ഇത് രക്തസ്രാവം നിര്‍ത്തുകയും ആന്റി സെപ്റ്റിക് ഗുണം നല്‍കുകയും ചെയ്യും.

 കൊളസ്‌ട്രോളിന് വീട്ട് പരിഹാരം

കൊളസ്‌ട്രോളിന് വീട്ട് പരിഹാരം

ചെറിയ ഉള്ളി തന്നെയാണ് ഇവിടേയും പരിഹാരം. ചെറിയ ഉള്ളി പച്ചക്ക് കഴിക്കുന്നത് കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു.

 കാന്‍സറിനെ പ്രതിരോധിക്കാന്‍

കാന്‍സറിനെ പ്രതിരോധിക്കാന്‍

കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചെറിയ ഉള്ളി. സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയെല്ലാം തടയാന്‍ ചെറിയ ഉള്ളി സഹായിക്കുന്നു.

മുറിവുണക്കാന്‍

മുറിവുണക്കാന്‍

മുറിവുണക്കാന്‍ മഞ്ഞള്‍ ഉത്തമമാണ്. എത്ര വലിയ മുറിവാണെങ്കിലും അതിനെ പ്രതിരോധിക്കാന്‍ മഞ്ഞളിന് കഴിയുന്നു. നല്ലൊരു ആന്റി സെപ്റ്റിക് ആണ് മഞ്ഞള്‍.

 നീര്‍വീക്കം

നീര്‍വീക്കം

നീര്‍വീക്കം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനും മഞ്ഞള്‍ ഉത്തമമാണ്. ആന്റി ഓക്‌സിഡന്റിന്റെ സാന്നിധ്യം തന്നെയാണ് മഞ്ഞളിനെ നമുക്ക് ഇത്ര പ്രിയങ്കരമാക്കിയത്.

 ദഹനക്കേടിന് ജീരകം

ദഹനക്കേടിന് ജീരകം

ദഹനക്കേടിന് ജീരകം ഏറ്റവും ഫലപ്രദമായ ഒന്നാണ്. ജലദോഷം, ചുമ, പനി എന്നിവക്കെല്ലാം പ്രതിവിധിയാണ് ജീരക വെള്ളം. ജീരകവെള്ളം ഉപയോഗിച്ച് പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണാം.

English summary

simple Home Remedies For Perfect Health

Simple Home Remedies For Perfect Health read on...
Story first published: Wednesday, June 28, 2017, 18:35 [IST]
Subscribe Newsletter