പ്രോട്ടീന്‍ കുറഞ്ഞാലുള്ള അപകടങ്ങള്‍

By: Sajith K S
Subscribe to Boldsky

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായ രീതിയില്‍ നടക്കണമെങ്കില്‍ പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇവ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പ്രധാന തന്മാത്രകളായ അമിനോ ആസിഡുകളുടെ കണികയാണ്. ശരീരത്തിലെ ഓരോ കോശത്തിനും പ്രോട്ടീന്‍ അത്യാവശ്യ ഘടകമാണ്. ടിഷ്യൂകള്‍ നിര്‍മ്മിക്കാനും അതിനെ പ്രവര്‍ത്തന ക്ഷമമാക്കാനും ശരീരം പ്രോട്ടീന്‍ ഉപയോഗിക്കുന്നു.

എന്‍സൈമുകളും ഹോര്‍മോണുകളും ശരീരത്തിനാവശ്യമായ മറ്റ് രാസവസ്തുക്കളും ഉണ്ടാക്കുന്നതിനെല്ലാം പ്രോട്ടീന്‍ അത്യാവശ്യമാണ്. അസ്ഥികള്‍, പേശികള്‍, തരുണാസ്ഥികള്‍ എന്നിവയുടെ പോലും നിര്‍മ്മാണത്തിനും ശരിക്കുള്ള പ്രവര്‍ത്തത്തിനും പ്രോട്ടീന്‍ സഹായിക്കുന്നു.

ശരീരം ആവശ്യപ്പെടുന്ന അത്രയും പ്രോട്ടീന്‍ നിങ്ങള്‍ കഴിച്ചില്ലെങ്കില്‍ അത് ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കുന്നു നിങ്ങലുടെ മുടി മുതല്‍ നഖം വരെ ഇത് ബാധിക്കുന്നു. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ ശരീരം കാണിക്കുന്നത് എന്ന് നോക്കാം.

പേശിയുടെ ദുര്‍ബലത

പേശിയുടെ ദുര്‍ബലത

പെട്ടെന്ന് പേശികള്‍ ദുര്‍ബലമാവുന്നതായി തോന്നിയാല്‍ ഉറപ്പിക്കാം അത് പ്രോട്ടീന്‍ അഭാവമാണെന്ന്. നിങ്ങലുടെ പേശികള്‍ക്കുള്ള ഇന്ധനമാണ് പ്രോട്ടീന്‍. പ്രത്യേകിച്ച് പുരുഷന്‍മാരിലാണ് പേശീദുര്‍ബലത പെട്ടെന്ന് കാണപ്പെടുന്നത്.

മസ്തിഷ്‌കത്തിലും മാറ്റം

മസ്തിഷ്‌കത്തിലും മാറ്റം

കുറഞ്ഞ പ്രോട്ടീന്‍ ഉപഭോഗത്തിന്റെ ഭാഗമായി മസ്തിഷ്‌കത്തിലും മാറ്റം വരുന്നു. മസ്തിഷ്‌കത്തിനും തളര്‍ച്ച സംഭവിക്കുന്നു. ഇത് ശരീരം ക്ഷീണിക്കാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

 മുടിയുടെ അനാരോഗ്യം

മുടിയുടെ അനാരോഗ്യം

മുടിയുടെ ആനാരോഗ്യമാണ് മറ്റൊരു പ്രശ്‌നം. നിങ്ങളുടെ മുടിയില്‍ കെരാട്ടിന്‍ എന്നറിയപ്പെടുന്ന ഒരു പ്രോട്ടീന്‍ ഉണ്ട്. ഇത് മുടിയുടെ വളര്‍ച്ചക്ക് വളരെ പ്രധാനപ്പെട്ടതാണ്. വാസ്തവത്തില്‍ മുടി വളരുന്നതിന് പ്രോട്ടീന്‍ മതിയായ അളവില്‍ അത്യാവശ്യമാണ്.

 ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

നിങ്ങലുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറവുണ്ടെന്നതിനുള്ള ഒരു സൂചനയാണ് പലപ്പോഴും ആഹാരത്തിനോടുള്ള ആര്‍ത്തി. അമിതമായി ഭക്ഷണം കഴിക്കുമെങ്കിലും ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിച്ചില്ലെങ്കിലാണ് പ്രശ്‌നം ഉണ്ടാവുന്നത്.

 ദ്രാവകമില്ലാത്ത അവസ്ഥ

ദ്രാവകമില്ലാത്ത അവസ്ഥ

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് ദ്രാവകമില്ലാത്ത അവസ്ഥയാണ് ഒന്ന്. ശരീരത്തില്‍ ടിഷ്യൂകളില്‍ ദ്രാവകം കൃത്യമായി സൂക്ഷിച്ച് വെക്കാന്‍ പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. പ്രത്യേകിച്ച് കാലുകളിലും മടമ്പുകളിലും എല്ലാം. എന്നാല്‍ പ്രോട്ടീന്‍ അഭാവം ഉണ്ടാവുമ്പോള്‍ അത് ഇതിനെ പ്രതികൂലമായി ബാധിക്കുന്നു.

 പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു

പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു

പ്രോട്ടീന്‍ ശരീരത്തില്‍ ആവശ്യത്തിനുണ്ടെങ്കില്‍ മാത്രമേ പ്രതിരോധ ശേഷി കൃത്യമായി നടക്കുകയുള്ളൂ. പ്രതിരോധ ശേഷിക്ക് സഹായിക്കുന്ന കോശങ്ങള്‍ ഉണ്ടാക്കപ്പെടുന്നത് പ്രോട്ടീന്‍ വഴിയാണ്. വെളുത്ത രക്തകോശങ്ങള്‍, ആന്റി ബോഡീസ്, ബ്ലഡ് പ്രോട്ടീന്‍ എന്നിവയെ എല്ലാം പ്രോട്ടീന്‍ വഴിയാണ് ശരീരത്തിന് ലഭിക്കുന്നത്.

നഖം പൊട്ടുന്നു

നഖം പൊട്ടുന്നു

നഖം പൊട്ടിപ്പോവുന്നത് പ്രോട്ടീന്‍ കുറവിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. കെരാട്ടിന്റെ അഭാവമാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ബലമുള്ള നഖം വേണമെന്നുണ്ടെങ്കില്‍ പ്രോട്ടീന്‍ കൃത്യമായ അളവില്‍ ലഭിക്കണം. നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ എപ്പോള്‍ കുറവെന്ന് കാണിക്കുന്നുവോ അപ്പോള്‍ മുതല്‍ നഖത്തിന്റേയും ആരോഗ്യം നഷ്ടപ്പെടും.

 ഉറക്കമില്ലാത്ത അവസ്ഥ

ഉറക്കമില്ലാത്ത അവസ്ഥ

ഉറക്കമില്ലാത്ത അവസ്ഥയാണ് പ്രോട്ടീന്‍ ശരീരത്തില്‍ കുറവെന്ന് കാണിക്കുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. ഹോര്‍മോണല്‍ ഇംപാലന്‍സ് ആണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ശരീരത്തേയും പേശികളേയും തളര്‍ത്തുന്നു.

 ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥ

ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥ

സ്ത്രീകളില്‍ പ്രോട്ടീന്‍കുറവ് ഉണ്ടെങ്കില്‍ ആര്‍ത്തവം കൃത്യമായിരിക്കുകയില്ല. മാത്രമല്ല ഉയര്‍ന്ന അളവില്‍ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവ കഴിക്കുമ്പോള്‍ അത് അമിത വണ്ണത്തിലേക്കും ക്ഷീണത്തിലേക്കും നയിക്കുന്നു.

മൂഡ് മാറ്റം

മൂഡ് മാറ്റം

ഡയറ്റ് കൃത്യമായില്ലെങ്കില്‍ അത് മൂഡ് മാറ്റത്തിന് കാരണമാകും.ഇത് നിങ്ങളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുത്തുന്നു. ഇതും പ്രോട്ടീന്‍ ശരീരത്തില്‍ കുറവുണ്ടാവുമ്പോഴുള്ള പ്രശ്‌നങ്ങളാണ്.

.

English summary

Signs You Are Not Eating Enough Proteins

Signs You Are Not Eating Enough Proteins, Read more to know about,
Story first published: Thursday, July 13, 2017, 11:52 [IST]
Subscribe Newsletter