ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാലുള്ള അപകടം

Posted By:
Subscribe to Boldsky

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടേയും പേശികളുടേയും ആരോഗ്യത്തിനും ഞരമ്പുകളുടെ ആരോഗ്യത്തിനും എല്ലാം മഗ്നീഷ്യം വളരെയധികം ആവശ്യമായിട്ടുള്ളതാണ്. ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കൃത്യമാകുന്നത്. കൃത്യമായ പോഷകങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ശരീരത്തില്‍ മഗ്നീഷ്യം വേണ്ട അളവില്‍ ലഭിച്ചില്ലെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും.

ദിവസവും കുക്കുമ്പര്‍ കുരുമുളകിട്ട് കഴിക്കാം

പ്രായമായവരിലും പെണ്‍കുട്ടികളിലുമാണ് പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തിയിട്ടുള്ളത്. ശരീരം എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അതിനെ അവഗണിക്കാതെ മഗ്നീഷ്യത്തിന്റെ അളവ് പരിശോധിക്കാം. എന്തൊക്ക ലക്ഷണങ്ങളാണ് ശരീരത്തില്‍ ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കില്‍ ശരീരം പ്രകടിപ്പിക്കുക എന്ന് നോക്കാം.

കുറഞ്ഞ എനര്‍ജി ലെവല്‍

കുറഞ്ഞ എനര്‍ജി ലെവല്‍

ശരീരത്തില്‍ എനര്‍ജി ലെവല്‍ വളരെ കുറഞ്ഞ അളവില്‍ ആയിരിക്കും. കുറഞ്ഞ മഗ്നീഷ്യമാണ് കുറഞ്ഞ അളവിലുള്ള എനര്‍ജിക്ക് കാരണം. അതുകൊണ്ട് തന്നെ ഡയറ്റില്‍ കാര്യമായി ശ്രദ്ധിക്കാം.

പേശികളിലെ തുടിക്കല്‍

പേശികളിലെ തുടിക്കല്‍

പേശികള്‍ ഇടക്കിടക്ക് തുടിക്കുന്നു. മാത്രമല്ല പേശീവേദന പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാന്‍ കാരണമാകുന്നു. ഇതെല്ലാം മഗ്നീഷ്യത്തിന്റെ കുറവ് കാരണമാണ് ഉണ്ടാവുന്നത്.

ഇടക്കിടെയുള്ള തലവേദന

ഇടക്കിടെയുള്ള തലവേദന

ഇടക്കിടെയുള്ള തലവേദനയാണ് മറ്റൊരു പ്രശ്‌നം. ഇത് ചിലപ്പോള്‍ മൈഗ്രേയ്ന്‍ വരെ ആയി മാറാനുള്ള സാധ്യതയുണ്ട്. 50 ശതമാനം ആളുകളിലും കാണുന്ന മൈഗ്രേയ്‌നിന്റെ പ്രധാന കാരണം പലപ്പോഴും മഗ്നീഷ്യത്തിന്റെ കുറവ് തന്നെയായിരിക്കും.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മഗ്നീഷ്യത്തിന്റെ അളവ് ചെക്ക് ചെയ്യുന്നത് നല്ലതാണ്. മഗ്നീഷ്യത്തിന്റെ കുറവ് സ്‌ട്രെസ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.

കൃത്യമല്ലാത്ത ഹൃദയസ്പന്ദന നിരക്ക്

കൃത്യമല്ലാത്ത ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക് കൃത്യമല്ലാതിരിക്കുന്നതും പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവിലുള്ള കുറവാണ് കാണിക്കുന്നത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതും മഗ്നീഷ്യം സപ്ലിമെന്റ് കഴിക്കാനാണ്.

 ശബ്ദങ്ങളോട് അസ്വസ്ഥത

ശബ്ദങ്ങളോട് അസ്വസ്ഥത

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അതിന്റെ മറ്റൊരു ലക്ഷണമാണ് ശബ്ദങ്ങളോട് അസ്വസ്ഥത കാണിക്കുന്നത്. ഉച്ചത്തിലുള്ള ശബ്ദതത്തിനോട് ശാരീരിക മാനസിക അസ്വസ്ഥതകള്‍ കാണിക്കും.

കോച്ചിപ്പിടുത്തം

കോച്ചിപ്പിടുത്തം

കോച്ചിപ്പിടുത്തമാണ് മറ്റൊന്ന്. മഗ്നീഷ്യത്തിന്റെ കുറവ് നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നു. ഇത് കോച്ചിപ്പിടുത്തത്തിലേക്ക് നയിക്കുന്നു.

 മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേക്കും മഗ്നീഷ്യത്തിന്റെ അളവ് കാരണമാകുന്നു. വയറിന്റെ അസ്വസ്ഥത വര്‍ദ്ധിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന സമ്മര്‍ദ്ദം

ഉയര്‍ന്ന സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം അതിന്റെ ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തുന്നു. ഇത് മഗ്നീഷ്യത്തിന്റെ കുറവ് മൂലം ശരീരത്തില്‍ സംഭവിക്കുന്ന ഒന്നാണ്.

English summary

signs you are low in magnesium

You should check your magnesium level in case you suffer from the following symptoms.
Story first published: Friday, July 28, 2017, 14:24 [IST]