For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീഭാഗത്തെ രോമം കളഞ്ഞാല്‍ ഇതാണാ പ്രശ്‌നം

|

ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യപരമായ ഒരു ഘടകമാണ്. ശരീരരോമങ്ങള്‍ സൗന്ദര്യത്തിനും ആകര്‍ഷണീയതയ്ക്കും തടസം നില്‍ക്കുന്നുവെന്ന തോന്നലാണ് ഇതിനു പുറകില്‍.

രഹസ്യഭാഗത്തെ, അതായത് യോനീഭാഗത്തെ രോമം കളയുന്നതും പല സ്ത്രീകളുടേയും സ്വഭാവമാണ്. ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും വൃത്തിയ്ക്കുമെല്ലാം നല്ലതാണെന്ന ചിന്തയാണ് പലരേയും ഇതിനു പ്രേരിപ്പിയ്ക്കുന്നത്.

എന്നാല്‍ ആരോഗ്യപരമായി യോനീഭാഗത്തെ രോമം നീക്കം ചെയ്യുന്നത് അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. ഇതെക്കുറിച്ചുള്ള ചില വസ്തുതകളെക്കുറിച്ചറിയൂ,

അണുബാധകള്‍

അണുബാധകള്‍

ഈ ഭാഗത്തെ രോമം ബാക്ടീരികളും വൈറസുകളുമെല്ലാം യോനീഭാഗത്തേയ്ക്കു പ്രവേശിയ്ക്കുന്നതു തടയുന്ന ഒരു ഘടകമാണ്. ഇതുവഴി അണുബാധകള്‍ തടയാനാകും. ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ അണുബാധ കുറയുകല്ല, പെട്ടെന്നുണ്ടാകാനുള്ള സാധ്യതയാണ് വര്‍ദ്ധിയ്ക്കുന്നത്.

താപനില

താപനില

യോനീഭാഗത്തു കൃത്യമായ താപനില കാത്തുസൂക്ഷിയ്ക്കുവാനും ഇതുവഴി കൃത്യമായ പ്രവര്‍ത്തനത്തിനും യോനീഭാഗത്തെ രോമം സഹായിക്കും. രോമം നീക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണ് ചെയ്യുന്നത്.

ഫെറമോണുകള്‍

ഫെറമോണുകള്‍

യോനീഭാഗത്തെ രോമം വഴി ഫെറമോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് സ്വഭാവിമായ ഗന്ധം നല്‍കും. പങ്കാളിയെ ആകര്‍ഷിയ്ക്കുകയെന്ന ഒരു പ്രധാന പങ്കു കൂടി ഫെറമോണുകള്‍ ചെയ്യുന്നുണ്ട്. രോമം നീക്കുന്നത് ലൈംഗികആകര്‍ഷണം കുറയ്ക്കുകയാണ് ചെയ്യുന്നതെന്നതാണ് വാസ്തവം.

ഹെര്‍പിസ്

ഹെര്‍പിസ്

സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നതു വഴി ഹെര്‍പിസ് പോലുള്ള ലൈംഗികജന്യ രോഗങ്ങള്‍ പെട്ടെന്നു പകരാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. എച്ച്പിവി പോലുള്ള വൈറസുകളും പെട്ടെന്നു വര്‍ദ്ധിയ്ക്കുന്നു.

ചര്‍മത്തില്‍

ചര്‍മത്തില്‍

ഈ ഭാഗത്തെ രോമം നീക്കുമ്പോള്‍ ചര്‍മത്തില്‍ നമ്മുടെ കണ്ണു കൊണ്ടു കാണാന്‍ പറ്റാത്തത്ര ചെറിയ മുറിവുകളുണ്ടാകും. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

സോറിയാസിസ്, എക്‌സീമ

സോറിയാസിസ്, എക്‌സീമ

സോറിയാസിസ്, എക്‌സീമ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ രഹസ്യഭാഗത്തെ രോമം നീക്കുന്നതു കാരണമാകുമെന്നു പൊതുവെ പറയാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ പ്രത്യേകിച്ചും സൂക്ഷിയ്ക്കണം.

രോമം

രോമം

ഈ ഭാഗത്തെ രോമം നീക്കണമെന്നു നിര്‍ബന്ധമെങ്കില്‍ പൂര്‍ണമായും നീക്കാതിരിയ്ക്കുക. അല്ലെങ്കില്‍ കുറേശെ വീതം നീക്കുക. രോമം നീക്കിയാല്‍ കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുകയും ചെയ്യണം.

English summary

Side Effects Of Removing Public Hair

Side Effects Of Removing Public Hair, Read more to know about, read more to know about
X
Desktop Bottom Promotion