For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊറോട്ട കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നത്

|

റിഫൈന്‍സ് ഫ്‌ളോര്‍ അഥവാ മൈദ പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെങ്കിലും ഇതുപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ എല്ലാവര്‍ക്കും പ്രിയങ്കരമാണ്. പ്രത്യേകിച്ചു പൊറോട്ട മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നുമാണ്.

മൈദ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല, ഇതുപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ സ്വാദിഷ്ടമെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്നാണ് പറയുന്നതു. ഇതെക്കുറിച്ചു കൂടുതലറിയൂ,

ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ്

ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ്

ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം. ആരോഗ്യകമായ പിഎച്ച് ബാലന്‍സ് 7.4 ആണ്. മൈദ കഴിയ്ക്കുമ്പോള്‍ ആല്‍ക്കലൈന്‍ തോതു കുറഞ്ഞ് അസിഡിറ്റി തോതുയരുന്നു. ശരീരത്തന്റെ അസിഡിറ്റി തോതുയരുന്നതാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും.

കാല്‍സ്യം

കാല്‍സ്യം

അസിഡിറ്റി തോതുയരുന്നത് ശരീരത്തിലെ കാല്‍സ്യം തോതു കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമവുമാണ്.

തടി

തടി

അപചയപ്രക്രിയ കുറയ്ക്കും, ഇതുമൂലം തടി കൂടും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും ഇത് പ്രധാന കാരണമാണ്.

മൈദയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍

മൈദയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍

മൈദയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ കാരണമാകും. ഇതിലെ ആമിലോപെക്ടിന്‍ എന്ന പ്രത്യേക കാര്‍ബോഹൈഡ്രേറ്റുകള്‍ ഷുഗറായി പെട്ടെന്നു മാറുകയും ഇത് ഡയബെറ്റിസ് സാധ്യത കൂടുതലാക്കുകയും ചെയ്യുന്നു.

അപചയപ്രക്രിയയെ

അപചയപ്രക്രിയയെ

മൈദ ശരീരത്തിന്റെ അപചയപ്രക്രിയയെ കാര്യമായി ബാധിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ തടി പെട്ടെന്നു കൂടുവാനും ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനും കാരണമാകും. മാത്രമല്ല, മൈദ നമുക്കു കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും ശരീരത്തെ പ്രേരിപ്പിയ്ക്കുന്ന ഒരു ഘടകമാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ് മൈദ. ഭക്ഷണം ചെറിയ കണങ്ങളാക്കി മാറ്റി പെട്ടെന്നു ദഹിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇതു ബാധിയ്ക്കും. ഇത് ദഹനപ്രശ്‌നങ്ങളും മലബന്ധവുമെല്ലാമുണ്ടാക്കുകയും ചെയ്യും.

ശരീരത്തിലെ ഞരമ്പുകള്‍

ശരീരത്തിലെ ഞരമ്പുകള്‍

ശരീരത്തിലെ ഞരമ്പുകള്‍ വീര്‍ക്കാനും വേദനയ്ക്കുമെല്ലാം മൈദ പോലുള്ള ഭക്ഷണങ്ങള്‍ വഴിയൊരുക്കും. മൈദ കഴിയ്ക്കുമ്പോള്‍ ഗ്ലൈക്കേഷന്‍ എന്നൊരു പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നുണ്ട്. ഇത് വാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകുകയും ചെയ്യും.

ഡിപ്രഷന്‍

ഡിപ്രഷന്‍

മൈദ പോലുളളവയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ മാനസികആരോഗ്യത്തിനും ദോഷം വരുത്തുന്നവയാണ്. ഇവ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതു തന്നെ കാരണം. ഉറക്കക്കുറവിനും തളര്‍ച്ചയ്ക്കുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.

English summary

Side Effects Of Refined Flour

Side Effects Of Refined Flour, read more to know about
X
Desktop Bottom Promotion