For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനിന്റെ അപകടങ്ങള്‍ അറിയൂ

|

തേന്‍ പൊതുവെ ആരോഗ്യത്തിന് ഗുണകരമായ ഒന്നാണെന്നാണ് പറയുക. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതടക്കമുള്ള സ്വാഭാവിക ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.

എന്നാല്‍ എന്തിനും ഏതിനും പാര്‍ശ്വഫലങ്ങളുണ്ടെന്നു പറയുന്നതുപോലെ തേനിനുമുണ്ട്, ഇത്തരം ചില പ്രശ്‌നങ്ങള്‍. വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍, അമിതമായി ഉപയോഗിച്ചാല്‍ തേന്‍ അപകടമാകും, അതായത് ആരോഗ്യത്തിനു പകരം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

ഏതെല്ലാം അവസ്ഥകളിലാണ് തേന്‍ ആരോഗ്യത്തിനു ദോഷം ചെയ്യുകയെന്നു നോക്കൂ,

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേന്‍ മരുന്നിന്റെ രൂപത്തില്‍ കുട്ടികള്‍ക്കു കൊടുക്കാറുണ്ട്. എന്നാല്‍ ഒരു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു കാരണവശാലും തേന്‍ കൊടുക്കരുത്. കാരണം ഇത് കുട്ടികളില്‍ ബോട്ടുലിസം എന്ന അവസ്ഥയുണ്ടാക്കും. തേനിലെ വാക്‌സുണ്ടാക്കുന്ന അലര്‍ജിയെന്നു പറയാം.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനില്‍ ധാരാളം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് അളവില്‍ കൂടുതലാകുന്നത് ചെറുകുടലിന് ആഗിരണം ചെയ്യാനാകില്ല. അപ്പോള്‍ ഇത് ഗ്യാസ്, ചിലപ്പോള്‍ വയറിളക്കം തുടങ്ങിയ അവസ്ഥകളുണ്ടാക്കും.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

ശുദ്ധീകരിയ്ക്കാത്ത തേന്‍ അനാഫൈലാക്‌സിസ് പോലുള്ള അവസ്ഥകളുണ്ടാക്കും. ഇതിലുള്ള പരാഗരേണുക്കളാണ് കാരണം. ഇത് ഹൈപ്പോടെന്‍ഷന്‍, തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിലെ ഒലിഗോസാക്കറൈഡുകള്‍ ബിപി പെട്ടെന്നു തന്നെ കുറയ്ക്കാന്‍ കാരണമാകും. ലോ ബിപി പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ദോഷകരമാണ്.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

ശുദ്ധീകരിയ്ക്കാത്ത തേനില്‍ ഗ്രയാനോടോക്‌സിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡികള്‍ക്കു ദോഷകവുമാണ്. സാധാരണ ഇവ തേന്‍ ശുദ്ധീകരിയ്ക്കുമ്പോള്‍ നീക്കപ്പെടും. എന്നാല്‍ ഇതില്ലാത്ത തേനില്‍ ഇവയുണ്ടാകും.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

ആരോഗ്യകരമായ മധുരമെങ്കിലും ഇത് പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയര്‍ത്താന്‍ കാരണമാകും.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

ബ്ലീഡിംഗ് സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ തേന്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും ആന്തരികമായുള്ള രക്തസ്രാവത്തിന് കാരണമാകും.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

കൂടുതല്‍ തേന്‍ കഴിയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും നല്ലതല്ല. ഇത് പല്ലിനു കേടുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു കാരണമാകും.

തേനിന്റെ അപകടങ്ങള്‍ അറിയൂ

തേനിന്റെ അപകടങ്ങള്‍ അറിയൂ

ഇതിലെ പരാഗരേണുക്കള്‍ പലരിലും അലര്‍ജിയുണ്ടാക്കാന്‍ കാരണമാകും. ശുദ്ധീകരിയ്ക്കാത്ത തേന്‍ കഴിയ്ക്കുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലുണ്ടാകുക.

English summary

Side Effects Of Raw Honey

Side Effects Of Raw Honey, read more to know about,
Story first published: Thursday, August 24, 2017, 14:12 [IST]
X
Desktop Bottom Promotion