ഉലുവയുടെ ദോഷങ്ങള്‍ നിങ്ങളറിയണം

Posted By:
Subscribe to Boldsky

പാചകത്തിന് നാമുപയോഗിയ്ക്കുന്ന പല ഘടകങ്ങളും വെറും രുചിയ്ക്കു മാത്രമുള്ളതല്ല, മറ്റു പല ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയതാണ്. അടുക്കളില്‍ ഉപയോഗിയ്ക്കുന്ന പല ചെറിയ ചേരുവകളും നാമറിയാത്ത ആരോഗ്യഗുണങ്ങള്‍ ഉള്‍പ്പെടുന്നവയുമാണ്.

ഇത്തരത്തില്‍ അടുക്കളയില്‍ ഉപയോഗിയ്ക്കുന്നവ ചേരുവയില്‍ ഒന്നാണ് ഉലുവ. ഉലുവ ഉണങ്ങിയതും ഉലുവയുടെ ഇലയും നാം ഉപയോഗിയ്ക്കുന്നവയാണ്. ഇതിന് ചെറിയ കയ്പുണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. ഉലുവ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നുമാണ്. തടി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണഖകവും.

ഇത്തരം ആരോഗ്യഗുണങ്ങള്‍ പലതുെേണ്ടങ്കിലും ചില അനാരോഗ്യകരമായ ചില പ്രശ്‌നങ്ങളും ഉലുവയ്ക്കുണ്ട്. ആരോഗ്യത്തിനു ദോഷകരമായ ചിലത്.

ഉലുവയുടെ ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

മുലപ്പാലിനും വിയര്‍പ്പിനും

മുലപ്പാലിനും വിയര്‍പ്പിനും

ഉലുവ കഴിയ്ക്കുന്നത് മുലപ്പാലിനും വിയര്‍പ്പിനും മൂത്രത്തിനുമെല്ലാം ഒരു ദുര്‍ഗന്ധമുണ്ടാക്കും. ഇത് ആരോഗ്യപരമായ പ്രശ്‌നമല്ലെങ്കില്‍ പോലും. ഉലുവയും മേത്തി ഇലകള്‍, അതായത് ഉലുവയുടെ ഇലകളും ഈ പ്രശ്‌നമുണ്ടാക്കും.

ബ്ലഡ് തിന്നര്‍

ബ്ലഡ് തിന്നര്‍

രക്തം കട്ടി കുറയ്ക്കാന്‍ കഴിവുള്ള ഒന്നാണ് ഉലുവ. ബ്ലഡ് തിന്നര്‍ എന്നു പറയും. ഇതിനായി മരുന്നു കഴിയ്ക്കുന്നവര്‍ ഉലുവ കഴിച്ചാല്‍ ഇത് അമിതബ്ലീഡിംഗിന് വഴിയൊരുക്കിയേക്കും.

ഈസ്ട്രജന്‍ ഉല്‍പാദനത്തിന്

ഈസ്ട്രജന്‍ ഉല്‍പാദനത്തിന്

ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതുകൊണ്ടുതന്നെ ഹോര്‍മോണ്‍ കാരണം ക്യാന്‍സര്‍ സാധ്യതയുള്ള സ്ത്രീകളില്‍ ഇതിന്റെ ഉപയോഗം ദോഷം വരുത്തിയേക്കാം. എന്നാല്‍ ഈ ഗുണം തന്നെയാണ് മാറിട വളര്‍ച്ചയ്ക്കും മറ്റും ഉലുവയെ സഹായകമാക്കുന്നതും.

ഉലുവയിട്ട വെള്ളം

ഉലുവയിട്ട വെള്ളം

ഉലുവയിട്ട വെള്ളം വേഗത്തില്‍ പ്രസവം നടക്കാന്‍ കൊടുക്കാറുണ്ട്. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഇതിന്റെ ഉപയോഗം സൂക്ഷിച്ചു വേണം. ഇത് മാസം തികയാത്ത പ്രസവത്തിന് കാരണമായേക്കും.

ഉലുവയുടെ ദോഷങ്ങള്‍ നിങ്ങളറിയണം

ഉലുവയുടെ ദോഷങ്ങള്‍ നിങ്ങളറിയണം

2004ല്‍ ആണെലിയിലും പെണ്ണെലിയും ഉലുവ വച്ചു നടത്തിയ ഒരു പരീക്ഷണം ആണെലിയിലെ വൃഷണങ്ങളുടെ വലിപ്പം കുറയുന്നതായി കണ്ടെത്തി. മാത്രമല്ല, ബീജങ്ങളുടെ സാന്ദ്രത കുറയുന്നതായും ആന്‍ഡ്രൊജന്‍ ഹോര്‍മോണ്‍ കുറയുന്നതായും ഇത് കണ്ടെത്തി. പെണ്ണെലികളില്‍ ഗര്‍ഭത്തെ ദോഷകരമായി ബാധിയ്ക്കുന്നതായും

Read more about: health body
English summary

Side Effects Of Fenugreek You Should Know About

Side Effects Of Fenugreek You Should Know About, read more to know about