For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചവെളുത്തുള്ളി കരള്‍ കേടാക്കും

|

ഭക്ഷണത്തില്‍ രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ ഏറെയുണ്ട്. ഇതില്‍ വെളുത്തുളളി, ഇഞ്ചി തുടങ്ങിയവ ഏറെ പ്രധാനമാണ്.

ഭക്ഷണത്തില്‍ ഇവ ചേര്‍ക്കുമ്പോള്‍ ഗുണങ്ങള്‍ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. വെളുത്തുള്ളി ചേര്‍ക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവയൊഴിവാക്കാന്‍ ഏറെ ഗുണകരമാണ്. ദഹനം എളുപ്പമാക്കും. ഇതിലെ അലിസന്‍ എന്ന ഘടകം പല ആരോഗ്യഗുണങ്ങളും നല്‍കുന്നുമുണ്ട്.

വെളുത്തുള്ളി പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇതിലെ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഇത് ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. സാധാരണ ഗതിയില്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതിന് മുന്‍പ് ചതച്ച് പത്തു മിനിററു കഴിഞ്ഞ് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നു പറയുന്നതുപോലെ വെളുത്തുള്ളിയ്ക്കും ചില പ്രശ്‌നങ്ങളുണ്ട്. വെളുത്തുള്ളിയും ചിലപ്പോഴെങ്കിലും ആരോഗ്യം നന്നാക്കുന്നതിനു പകരം ആരോഗ്യം കേടു വരുത്താറുമുണ്ട്.

പ്രത്യേകിച്ചു പാകം ചെയ്യാത്ത, പച്ച വെളുത്തുള്ളി. പച്ചവെളുത്തുള്ളി പലരും വെറുംവയറ്റിലും മറ്റും കഴിയ്ക്കാറുണ്ട്. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള മരുന്നാണെങ്കിലും ചിലപ്പോഴെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്താറുമുണ്ട്.
ലിവര്‍ പ്രശ്‌നം, ബിപി പ്രശ്‌നം, വജൈനല്‍ അണുബാധ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരോക്ഷമായി വെളുത്തുള്ളി കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വേവിച്ച വെളുത്തുള്ളി കഴിയ്ക്കുന്നത് ഒരു പരിധി വരെ പ്രശ്‌ന്ങ്ങള്‍ ഒഴിവാക്കും.

എന്നാല്‍ പച്ചവെളുത്തുള്ളി, അതും വെറുംവയറ്റില്‍ പല ആരോഗ്യഗുണങ്ങള്‍ നല്‍കുമെങ്കിലും ഇത്തരം കാര്യങ്ങളില്‍ ദോഷമാണ് ചെയ്യുക.പ്രത്യേകിച്ചും ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ചില പ്രത്യേക മരുന്നുകള്‍ കഴിയ്ക്കുന്നവരും വെളുത്തുള്ളിയുടെ ഉപയോഗം കുറയ്ക്കുന്നതാണ് എറെ നല്ലത്. പ്രത്യേകിച്ചു പച്ച വെളുത്തുള്ളി.

എന്നു കരുതി ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അവഗണിയ്ക്കാനാകുകയുമില്ല. ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും തടി കുറയ്ക്കാനും ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലൊരു മരുന്നാണ് വെളുത്തുള്ളി. ഇത് തേനിലിട്ടും മറ്റും പല രൂപത്തില്‍ കഴിയ്ക്കാം. ഓരോ രീതിയില്‍ കഴിയ്ക്കുമ്പോള്‍ അതിന്റേതായ ഗുണങ്ങള്‍ ലഭിയ്ക്കുകുയം ചെയ്യും.

എന്നു കരുതി വെളുത്തുള്ളി പൂര്‍ണമായും ഉപേക്ഷിയ്ക്കണമെന്നല്ല, അര്‍ത്ഥം. അധികം ഉപയോഗം വേണ്ടെന്നതാണ് പറഞ്ഞുവരുന്നത്. അതും പച്ചവെളുത്തുള്ളി. മിതമായ അളവില്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതു കൊണ്ട് ഗുണങ്ങളേ ഉള്ളൂവെന്ന കാര്യവും ഓര്‍ത്തിരിയ്ക്കുക.

പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതു കൊണ്ടു വരുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിയൂ, പ്രത്യേകിച്ചും വെളുത്തുള്ളി കൂടുതലായി കഴിയ്ക്കുമ്പോഴാണ് ഇത്തരം ദോഷങ്ങളുണ്ടാകുന്നതെന്നറിയൂ,

ലിവര്‍

ലിവര്‍

അമിതമായ വെളുത്തുള്ളി ലിവര്‍ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. സാധാരണ ഗതിയില്‍ വെളുത്തുള്ളിയ്ക്ക് വിഷാംശം കുറവാണ്. വിഷാംശമില്ലെന്നു തന്നെ പറയാം. എ്ന്നാല്‍ കൂടുതലായി ഉപയോഗിയ്ക്കുന്നത് കരളില്‍ വിഷമെന്ന രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സ്റ്റേറ്റ് നടത്തിയ പഠനത്തില്‍ പറയുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ലിവറില്‍ വിഷബാധിതമായാല്‍ ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനങ്ങള്‍ തകിടം മറിയും.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

പച്ച വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതിന് ഗുണത്തോടൊപ്പം ദോഷവശങ്ങളുമുണ്ടെന്നതാണ് വാസ്തവം. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ വെറുംവയറ്റില്‍ പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതും വെളുത്തുള്ളി നീരു കുടിയ്ക്കുന്നതുമെല്ലാം മനംപിരട്ടല്‍, ഛര്‍ദി നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ചിലരില്‍, പ്രത്യേകിച്ച് ഏറെ സെന്‍സിറ്റീവായ ദഹനേന്ദ്രിയമെങ്കില്‍ വെളുത്തുള്ളി വെറുവയറ്റില്‍ കഴിയ്ക്കുന്നത് വയറിളക്കത്തിനു വരെ കാരണമാകാറുണ്ട്.

ഗ്യാസ്ട്രിക്

ഗ്യാസ്ട്രിക്

ഗ്യാസിനും ദഹനത്തിനുമെല്ലാം വെളുത്തുള്ളി ന്ല്ലതാണെങ്കിലും ചില ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളിയുടെ അമിതമായ ഉപയോഗം കാരണമാകാറുണ്ട്. ഇത് ഗ്യാസ്ട്രിക് മ്യൂകസ് മെംമ്പ്രേയ്‌നെ ബാധിയ്ക്കുന്നു. ഇത് ആമാശത്തിന്റെ ആരോഗ്യത്തിന് കേടാണ്. ആമാശത്തിന്റെ ലൈനിംഗ് കേടാകുന്നത് പല തരത്തിലമുളള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

രക്തം

രക്തം

രക്തം കട്ടി കുറയാന്‍ മരുന്നു കഴിയ്ക്കുന്നവരെങ്കില്‍ അമിതമായി വെളുത്തുള്ളി കഴിയ്ക്കുന്നത് ബ്ലീഡിംഗ് വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ചു പച്ച വെളുത്തുളളി കഴിയ്ക്കുമ്പോള്‍. ശസ്ത്രക്രിയയുള്ളപ്പോള്‍ ഇതിനു രണ്ടാഴ്ച മുന്‍പായും ശേഷം അല്‍പകാലത്തേയ്ക്കും വെളുത്തുള്ളിയുടെ ഉപയോഗം നിയന്ത്രിയ്ക്കുന്നതാണ് ഏറെ നല്ലത്. വേവിച്ച വെളുത്തുള്ളി അത്ര ദോഷമുണ്ടാക്കില്ലെന്നു വേണം, പറയാന്‍.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ വെളുത്തുള്ളി ഏറെ നല്ലതാണ്. എ്ന്നാല്‍ ഇത് അമിതമായി കഴിയ്ക്കുന്നത് ബിപി ക്രമാതീതമായി കുറയാന്‍ ഇടയാക്കും. പ്രത്യേകിച്ചു ബിപിയ്ക്കു മരുന്നു കഴിയ്ക്കുന്നവര്‍ക്ക്. വെളുത്തുള്ളി നേരിട്ടു വേണമെന്നില്ല, ഇതടങ്ങിയ സപ്ലിമെന്റുകളും ബിപി കുറയ്ക്കാന്‍ കാരണമായേക്കും. ബിപിയ്ക്കു മരുന്നു കഴിയ്ക്കുന്നവര്‍ പച്ചവെളുത്തുള്ളിയുടെ ഉപയോഗം കഴിവതും കുറയ്ക്കുക തന്നെ വേണം.ബിപി പ്രശ്‌നങ്ങളുള്ളവര്‍ വെളുത്തുള്ളി സൂക്ഷിച്ചുപയോഗിയ്ക്കണമെന്നര്‍ത്ഥം.

വിയര്‍ക്കാന്‍

വിയര്‍ക്കാന്‍

വെളുത്തുള്ളി ശരീരത്തില്‍ ചൂടുല്‍പാദിപ്പിയക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരം അമിതമായി വിയര്‍ക്കാന്‍ ഇടയാക്കും. അമിതമായി വിയര്‍ക്കുന്നതു മാത്രമല്ല, വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകാനും വെളുത്തുള്ളി അമിതമായി കഴിയ്ക്കുന്നതു കാരണമാകും. വിയര്‍പ്പിനു വെളുത്തുള്ളി ഗന്ധം മാത്രമല്ല, ശ്വാസത്തിനുണ്ടാകുന്ന ദുര്‍ഗന്ധവും മറ്റൊരു കാരണമാണ്.പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് ഇത്തരം പല പ്രശ്‌നങ്ങളും അധികമാകാന്‍ കാരണമാകും. പ്രത്യേകിച്ചു പെട്ടെന്നു വിയര്‍ക്കുന്ന സ്വാഭാവമുള്ളവര്‍ക്ക്.

യീസ്റ്റ് ഇന്‍ഫെക്ഷന്‍

യീസ്റ്റ് ഇന്‍ഫെക്ഷന്‍

സ്ത്രീകളില്‍ പച്ചവെളുത്തുള്ളിയുടെ അമിതമായ ഉപയോഗം യീസ്റ്റ് ഇന്‍ഫെക്ഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് വജൈനല്‍ ഭാഗത്തെ മൃദുവായ കോശങ്ങളെ ദോഷകരമായി ബാധിയ്ക്കുന്നു. ഇത് പെട്ടെന്നു തന്നെ വജൈനല്‍ അണുബാധകള്‍ക്കു വഴിയൊരുക്കുകയും ചെയ്യുന്നു.അടിക്കടി വജൈനല്‍ അണുബാധകള്‍ വരുന്നവര്‍ പച്ചവെളുത്തുള്ളിയുടെ ഉപയോഗവും അമിതമായി വെളുത്തുള്ളി കഴിയ്ക്കുന്നതും നിയന്ത്രിയ്ക്കുകയെന്നതാണ് വഴി.ഇതുകൂടാതെ ഗര്‍ഭകാലത്ത് അമിതമായ വെളുത്തുള്ളി ഉപയോഗം, പ്രത്യേകിച്ചു കൂടുതലായി വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും. ഇത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്നതാണ് കാരണമായി പറയുന്നത്.

മൈഗ്രേന്‍

മൈഗ്രേന്‍

മൈഗ്രേന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് തലവേദന കൂടാനും പെട്ടെന്നു മൈഗ്രേനുണ്ടാകാനും കാരണമാകുന്നു. മൈഗ്രേന്‍ ഉണ്ടാക്കുന്ന ഘടകങ്ങളെ സഹായിക്കുകയാണ് പച്ചവെളുത്തുള്ളി ചെയ്യുന്നത്. ശരീരത്തിലെ പ്രധാനപ്പെട്ട നാഡിയായ ട്രിഗ്മൈനല്‍ നാഡിയെ ഉത്തേജിയ്പ്പിയ്ക്കുകയും ഇതുവഴി ന്യൂറോപെപ്‌റ്റൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുകയും തലവേദനയുണ്ടാക്കുകയും ചെയ്യുന്നു.

ഹൈഫീമ

ഹൈഫീമ

വെളുത്തുള്ളി കൂടുതല്‍ കഴിയ്ക്കുന്നത് ഹൈഫീമ എന്നൊരു അവസ്ഥയുണ്ടാക്കും. കാഴ്ചശക്തിയെ ബാധിയ്ക്കുന്ന ഒന്നാണിത്. കണ്ണിനുള്ളിലെ കൃഷ്ണമണിയ്ക്കും കോര്‍ണിയയ്ക്കും ഇടയിലുള്ള ഭാഗത്ത് ബ്ലീഡിംഗ് വരുത്തുന്ന ഒന്ന്. ഇത് സ്ഥിരമായി കാഴ്ച പോകാനും കാരണമായേക്കും. പച്ചവെളുത്തുള്ളി അമിതമായി കഴിച്ചാല്‍ വരുന്ന ഒരു പ്രശ്‌നമാണിത്.

രക്തം

രക്തം

രക്തം കട്ടി കുറയാന്‍ മരുന്നു കഴിയ്ക്കുന്നവരെങ്കില്‍ അമിതമായി വെളുത്തുള്ളി കഴിയ്ക്കുന്നത് ബ്ലീഡിംഗ് വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ചു പച്ച വെളുത്തുളളി കഴിയ്ക്കുമ്പോള്‍. ശസ്ത്രക്രിയയുള്ളപ്പോള്‍ ഇതിനു രണ്ടാഴ്ച മുന്‍പായും ശേഷം അല്‍പകാലത്തേയ്ക്കും വെളുത്തുള്ളിയുടെ ഉപയോഗം നിയന്ത്രിയ്ക്കുന്നതാണ് ഏറെ നല്ലത്. വേവിച്ച വെളുത്തുള്ളി അത്ര ദോഷമുണ്ടാക്കില്ലെന്നു വേണം, പറയാന്‍.

പച്ചവെളുത്തുള്ളി

പച്ചവെളുത്തുള്ളി

വെളുത്തുള്ളി, അമിതമായി കഴിച്ചാലാണ് സാധാരണ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. പ്രത്യേകിച്ചു പച്ചവെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍. ഇതുപോലെത്തന്നെ വെളുത്തുള്ളി കഴിയ്ക്കുമ്പോള്‍ കറുവാപ്പട്ട, ഇഞ്ചി, മഞ്ഞള്‍, ക്യാപ്‌സിക്കം തുടങ്ങിയവ ഒപ്പം കഴിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പ്രശ്‌നം ചിലപ്പോള്‍ കൂടുതല്‍ വഷളാക്കും.

പച്ചവെളുത്തുള്ളി കരള്‍ കേടാക്കും

പച്ചവെളുത്തുള്ളി കരള്‍ കേടാക്കും

വിശപ്പില്ലായ്മ, കിഡ്‌നി പ്രശ്‌നങ്ങള്‍ എ്ന്നിവയ്ക്കും അമിതമായി ഇതു കഴിയ്ക്കുന്നതു കാരണമാകും. ഇതിനു പുറമെ ചില മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശനാനുസരണം മാത്രം പച്ചവെളുത്തുള്ളി ഉപയോഗിയ്ക്കുക. മരുന്നുകളുമായി ചേര്‍ന്നു പ്രതിപ്രവര്‍ത്തനം നടത്തുന്നതാണ് കാരണം ചിലരിലെങ്കിലും മസില്‍ വേദനകള്‍ക്ക് വെളുത്തുള്ളി കഴിയ്ക്കുന്നതു കാരണമാകും. പെംഫിഗസ് എന്നൊരു ഓട്ടോഇമ്യൂണ്‍ രോഗത്തിനും വെളുത്തുള്ളിയുടെ അമിത ഉപയോഗം വഴിയൊരുക്കും. എക്‌സീമ പോലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും ചിലപ്പോള്‍ വെളുത്തുള്ളിയുടെ അമിതഉപയോഗം വഴി വയ്ക്കും. ചര്‍മത്തില്‍ പാടുകളുണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങളെങ്കിലും മിതമായ അളവില്‍ ഇതു കഴിയ്ക്കുന്നത ദോഷം വരുത്തുന്നില്ലെന്നതാണ് വാസ്തവം. മിതമായ തോതില്‍ ഇതിന്റെ ഉപയോഗമാകാം.

English summary

Side Effects Of Eating Raw Garlic

Side Effects Of Eating Raw Garlic, Read more to know about,
X
Desktop Bottom Promotion