For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

എന്നാല്‍ പച്ചമുട്ട ആരോഗ്യത്തിന് അത്ര ആരോഗ്യകരമല്ലെന്നതാണ് വാസ്തവം. പച്ചമുട്ട കഴിയ്ക്കുന്നതു കൊണ്ടുള്

|

മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. പ്രോട്ടീനും കാല്‍സ്യവും എല്ലാം ചേര്‍ന്ന സമീകൃതാഹാരം.

മുട്ട പലതരത്തിലും കഴിയ്ക്കാം, കറി വച്ചും പൊരിച്ചും പച്ചയ്ക്കുമെല്ലാം. പച്ച മുട്ട കഴിയ്ക്കുന്നവര്‍ കുറവല്ല. ഇത് സ്റ്റാമിനയ്ക്ക് ഏറെ നല്ലതാണെന്ന ചിന്തയാണ് ഇതിനു പുറകില്‍.

എന്നാല്‍ പച്ചമുട്ട ആരോഗ്യത്തിന് അത്ര ആരോഗ്യകരമല്ലെന്നതാണ് വാസ്തവം. പച്ചമുട്ട കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും ശരീരം ആഗിരണം ചെയ്യുമ്പോള്‍ പച്ചമുട്ടയിലെ 50 ശതമാനം മാത്രമേ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീനുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ലെന്നര്‍ത്ഥം.

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ബയോട്ടിന്‍ അഥവാ വൈറ്റമിന്‍ ബി7 ശരീരം ഗ്ലൂക്കോസ്, ഫാറ്റി ആസിഡുകള്‍ എന്നിവയുടെ ഉല്‍പാദനത്തിനു സഹായിക്കുന്നവയാണ്. എന്നാല്‍ പച്ചമുട്ടയിലെ അവിഡിന്‍ എന്ന പ്രോട്ടീന്‍ വൈറ്റമിന്‍ ബി7 ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു.

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ടയില്‍ സാല്‍മൊണെല്ല എന്നൊരു ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതുകൊണ്ടുതന്നെ ഇതു കഴിയ്ക്കുന്നത് ബാക്ടീരിയല്‍ അണുബാധയുണ്ടാക്കുകയും ചെയ്യും.

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കുട്ടികള്‍ക്ക് ഒരു കാരണവശാവും പച്ചമുട്ട കൊടുക്കരുത്. ഇവരുടെ പ്രതിരോധശേഷി കുറവായതുകൊണ്ടുതന്നെ പെട്ടെന്നു തന്നെ അണുബാധയ്ക്കുള്ള സാധ്യതയുണ്ട്.

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കരുത്. സാല്‍മൊണെല്ല യൂട്രസില്‍ ചലനങ്ങളുണ്ടാക്കി മാസം തികയാതെ പ്രസവിയ്ക്കാണോ ചാപിള്ളയെ പ്രസവിയ്ക്കാനോ സാധ്യതയേറെയാണ്.

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പ്രായമായവരും എച്ച്‌ഐവി, ട്യൂമര്‍ ബാധിതരും പ്രമേഹബാധിതരുമെല്ലാം ഇതു പൂര്‍ണമായും ഒഴിവാക്കുക തന്നെ വേണം.

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പച്ചമുട്ട കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മുട്ട റൂംടെംപറേച്ചറില്‍ വയ്ക്കുന്നത് ബാക്ടീരിയല്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയിക്കും. ഇതുകൊണ്ടുതന്നെ ഫ്രിഡ്ജില്‍ വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

English summary

Side Effects Of Eating Raw Eggs

Side Effects Of Eating Raw Eggs, read more to know about
Story first published: Tuesday, July 11, 2017, 12:51 [IST]
X
Desktop Bottom Promotion