For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍സ്യം കുറഞ്ഞാല്‍ കൊളസ്‌ട്രോള്‍??

|

പല്ലുകളിലും എല്ലിലുമുള്ള കാൽസ്യം കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.ഇത് രക്തത്തിലെ ഉയർന്ന കൊളസ്‌ട്രോൾ ചികിത്സിക്കുവാൻ പുതിയ മാർഗ്ഗങ്ങൾ തുറക്കും.

കോശങ്ങളിലെ കാൽസ്യം കണ്ടെത്താനായാൽ അത് കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള പുതിയ മാർഗ്ഗമാകും.അതുവഴി ഹൃദയാഘാതവും പക്ഷഘാതവും നിയന്ത്രിക്കാം.

കാൽസ്യം ചുറ്റപ്പെട്ട പ്രോട്ടീനിനെ പരിശോധിച്ചപ്പോൾ എലികളിൽ പ്രോട്ടീൻ ഇല്ലാതിരുന്നിട്ടും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നതായി ഗവേഷകർ കണ്ടെത്തി.കാനഡയിലെ അൽബെർട്ട സർവകലാശാലയിലെ പ്രൊഫസർ മാരെക് മീഖലാക് പറയുന്നത് മതിയായ കൊളസ്‌ട്രോൾ ഇല്ലെങ്കിൽ അത് മനസിലാക്കി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള മെക്കാനിസം കോശങ്ങൾക്കുള്ളിൽ ഉണ്ടെന്നാണ്.

cholesterol

കാൽസ്യത്തിന്റെ കുറവ് കൊളസ്ട്രോളിനെ മറച്ചുവയ്ക്കും.നിങ്ങൾക്ക് കാൽസ്യം നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ സിന്തറ്റിക് മെഷിനുകൾ കൊളസ്ട്രോളില്ലെന്ന് കരുതുകയും കൂടുതലായി കൊളസ്‌ട്രോൾ ഉത്പാദിപ്പിക്കുകയും ചെയ്യുമെന്നാണ് മൈക്കൽലാക് ഗവേഷണ പേപ്പറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഈ നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ കാൽസ്യവും കൊളസ്ട്രോളും തമ്മിൽ ഒരു ബന്ധം സൂക്ഷിക്കുന്നതായി കാണുന്നു.

കൊളസ്ട്രോളിനെ അതിന്റെ തന്നെ സിന്തറ്റിക് കോശങ്ങൾ നിയന്ത്രിക്കുമെന്നാണ് പൊതുവെയുള്ള ധാരണ.ഈ പഠനം കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള പുതിയ വഴികൾ തുറക്കുകയാണെന്ന് കാനഡയിലെ ക്യുബെക്കിൽ മക്ഗിൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ലൂയിസ് അഗല്ലൻ പറയുന്നു.

ഇത് ഭാവിയിൽ രോഗിയെ പരിചരിക്കുന്നതിനുള്ള വിവിധ സമീപനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള സുപ്രധാന കണ്ടെത്തലാണ്, പക്ഷേ ഇനിയും കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.

English summary

Scientists Identify Link Between Calcium And Cholesterol

Scientists Identify Link Between Calcium And Cholesterol
X
Desktop Bottom Promotion