For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് തടി കുറയ്ക്കല്ലേ, അതപകടമാണ്

പെട്ടെന്ന് തടി കുറയുമ്പോള്‍ അത് ശരീരത്തെ എങ്ങനെയെല്ലാം ദോഷകരമായി ബാധിയ്ക്കുമെന്ന് മനസ്സിലാക്കണം

|

തടി പെട്ടെന്ന് കുറഞ്ഞ് വയറൊതുങ്ങി ശരീരത്തിന്റെ ആകൃതി വീണ്ടെടുക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ പെട്ടെന്ന് തടി കുറയ്ക്കുന്നത് പലപ്പോഴും മരണത്തിന് വരെ കാരണമാകും. തടി കുറയ്ക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. പെട്ടെന്ന് തടി കുറയ്ക്കാതിരിക്കുക. ഈ വീട്ടുവൈദ്യങ്ങള്‍ക്കുള്ളിലെ അത്ഭുതം

തടി കുറയുമ്പോള്‍ പല തരത്തിലുള്ള ശാരീരിക മാറ്റങ്ങളും സംഭവിയ്ക്കുന്നു. പെട്ടെന്നുള്ള ഈ മാറ്റത്തെ ശരീരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. അതിലൂടെ പല അപകടങ്ങളും നമ്മളെ കാത്തിരിയ്ക്കുന്നുണ്ടാവും. എന്തൊക്കെ പ്രശ്‌നങ്ങളാണ് പെട്ടെന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതിലൂടെ സംഭവിക്കുന്നത് എന്ന് നോക്കാം.

പിത്താശയക്കല്ല് രൂപപ്പെടുന്നു

പിത്താശയക്കല്ല് രൂപപ്പെടുന്നു

പെട്ടെന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴുള്ള അപകടമാണ് ഇത്. പിത്താശയക്കല്ലുകള്‍ രൂപപ്പെടുന്നു. പിത്തസഞ്ചിയില്‍ കൊഴുപ്പ് രൂപപ്പെടുന്നു. അതിന്റെ ഫലമായി ഖരരൂപത്തിലുള്ള കൊഴുപ്പുകള്‍ ഉണ്ടാവുന്നു.

 കരളിനെ പ്രശ്‌നത്തിലാക്കുന്നു

കരളിനെ പ്രശ്‌നത്തിലാക്കുന്നു

കരളിനെ പ്രതിസന്ധിയിലാക്കാനും പെട്ടെന്നുള്ള തടി കുറക്കല്‍ കാരണമാകുന്നു. ശരീരത്തില്‍ തടി കുറഞ്ഞ് കൊഴുപ്പ് ഇല്ലാതാകുന്നതിലൂടെ രക്തത്തിലുള്ള കൊഴുപ്പിന് നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് കരളില്‍ ചെന്നടിയുകയും കരളിനെ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്യുന്നു.

 പഴയ അവസ്ഥയിലേക്ക്

പഴയ അവസ്ഥയിലേക്ക്

പെട്ടെന്നുള്ള ഭാരം മാറ്റം ഉള്‍ക്കൊള്ളാന്‍ പലപ്പോഴും ശരീരത്തിന് കഴിയാതെ വരുന്നു. മാറ്റങ്ങള്‍ക്കായി ശരീരം പാകപ്പെടാത്തതിനാല്‍ അവ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുകയും പഴയ അവസ്ഥയിലക്ക് വൈകാതെ തിരികെ എത്തുകയും ചെയ്യും.

 ഭക്ഷണ നിയന്ത്രണം

ഭക്ഷണ നിയന്ത്രണം

ശരീരഭാരം കുറയ്ക്കാനായി ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ വേണ്ടെന്ന് വെയ്ക്കും. ഇത് മൂലം ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകാതെ വരും.

പട്ടിണികിടക്കുന്നത്

പട്ടിണികിടക്കുന്നത്

ശരീരഭാരം കുറയ്ക്കാനായി പട്ടിണി കിടക്കുമ്പോള്‍ ശരീരം ഇത് സംബന്ധിച്ച് സിഗ്‌നല്‍ നല്കുകയും ഭക്ഷണം ശേഖരിച്ച് വെയ്ക്കുകയും ചെയ്യും. ഇത് വഴി നിങ്ങള്‍ സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങുമ്പോള്‍ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുക മാത്രമല്ല ഭാരവും കൊഴുപ്പും വര്‍ദ്ധിക്കുകയും ചെയ്യും.

 മെറ്റബോളിസം നിരക്ക് കുറയ്ക്കുന്നു

മെറ്റബോളിസം നിരക്ക് കുറയ്ക്കുന്നു

ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നത് അല്ലെങ്കില്‍ പട്ടിണി കിടക്കുന്നത് മെറ്റബോളിസത്തിന്റെ നിരക്ക് കുറയ്ക്കും. ഇത് മാനസികസമ്മര്‍ദ്ദത്തിന് ഇടയാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിന് കാരണമാകും.

 ശരീരത്തിന് ക്ഷീണം കൂടുന്നു

ശരീരത്തിന് ക്ഷീണം കൂടുന്നു

അടിസ്ഥാന പോഷകങ്ങള്‍ മതിയായ അളവില്‍ ലഭിക്കാത്തതിനാല്‍ ക്ഷീണം, അനീമിയ, മലബന്ധം പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. ഇവ സമയത്ത് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ തകരാറുണ്ടാക്കും.

നിര്‍ജ്ജലീകരണം സംഭവിക്കുന്നു

നിര്‍ജ്ജലീകരണം സംഭവിക്കുന്നു

ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗം ജലാംശം കുറയ്ക്കലാണ്. ശരീരഭാരത്തില്‍ ഏറിയ പങ്കും വെള്ളമായതിനാല്‍ ശരീരഭാരം കുറയ്ക്കാനായി നിര്‍ജ്ജലീകരണത്തിന് വിധേയമാകും. ഇത് ശരിക്കും ദോഷകരമാണ്.

English summary

Risks of Losing Too Much Weight Too Quickly

If you're overweight, you may feel eager to shed those excess pounds as quickly as possible. We explained Risks of Losing Too Much Weight Too Quickly read on to know more about it.
Story first published: Wednesday, June 7, 2017, 17:59 [IST]
X
Desktop Bottom Promotion