ഈ വീട്ടുവൈദ്യങ്ങള്‍ക്കുള്ളിലെ അത്ഭുതം

Posted By:
Subscribe to Boldsky

ഒരു പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമുക്ക് ചുറ്റും നമ്മുടെ കൈയ്യെത്തും ദൂരത്ത് തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഇതാകട്ടെ ഏത് രോഗത്തേയും പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ ഇല്ലാതാക്കുന്നു. ഉറക്കത്തില്‍ വില്ലനാകും ഭക്ഷണങ്ങള്‍

പലപ്പോഴും നമ്മുടെ ചുറ്റുമുള്ള പരിഹാരങ്ങളെ കാണാതെ പോകുന്നതാണ് അവസ്ഥകള്‍ ഗുരുതരമാക്കുന്നത്. ഇത് പിന്നീട് രോഗങ്ങള്‍ നിര്‍ണയിക്കാനാവാത്ത അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിയക്കുന്നു. നമ്മളെ വലയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ എന്തൊക്കെ ഒറ്റമൂലികള്‍ നമുക്ക് ചുറ്റും നമ്മുടെ അടുക്കളയില്‍ ഉണ്ടെന്ന് നോക്കാം.

വയര്‍ ഷേപ്പാവാന്‍ സിംപിള്‍ വഴികള്‍

 തൊണ്ട വേദനയ്ക്ക് തേന്‍

തൊണ്ട വേദനയ്ക്ക് തേന്‍

തൊണ്ട വേദനയെ ഇല്ലാതാക്കാന്‍ തേന്‍ ഏറ്റവും ഉത്തമമായ ഒന്നാണ്. ഒരു ചെറിയ സ്പൂണ്‍ തേന്‍ ചുിമയും തൊണ്ട വേദനയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചായയിലോ ചൂടുവെള്ളത്തിലോ മിക്‌സ് ചെയ്ത് കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.

 ഇഞ്ചി

ഇഞ്ചി

കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഏത് ആരോഗ്യ പ്രശ്‌നത്തേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ ഇഞ്ചി ഉത്തമമാണ്. സന്ധിവേദന, പനി, വയറു വേദന തുടങ്ങി ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ ഇഞ്ചി ഉത്തമമാണ്.

തണുത്ത വെള്ളത്തിലെ കുളി

തണുത്ത വെള്ളത്തിലെ കുളി

കഴുത്ത് വേദനയോ പുറം വേദനയൊ ഉണ്ടെങ്കില്‍ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ ഒന്ന് കുളിച്ച് നോക്കൂ. കൂടാതെ കഴുത്ത് വെറും 20 സെക്കന്റ് മാത്രം തണുത്ത വെള്ളത്തില്‍ മുക്കി വെയ്ക്കൂ. ഇത് കവുത്ത് വേദനയെ പറപറത്തും.

 നല്ല ഉറക്കത്തിന് ചെറി

നല്ല ഉറക്കത്തിന് ചെറി

രാത്രിയില്‍ ഉറക്കം ലഭിയ്ക്കുന്നില്ലേ? എന്നാല്‍ നല്ല ഉറക്കത്തിന് ചെറി ഉത്തമമാണ്. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് അല്‍പം ചെറി കഴിച്ച് നോക്കൂ. ഉറക്കമെല്ലാം വേഗം വരും.

കൈകാല്‍ കടച്ചില്‍

കൈകാല്‍ കടച്ചില്‍

കൈകാല്‍ കടച്ചിലിന് ഉത്തമമായ ഒന്നാണ് ബദാം. അല്‍പം ബദാം എന്നും രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പായി കഴിയ്ക്കാം. ഇത് കൈകാല്‍ കടച്ചിലും, കാലിന്റെ കോച്ചിപ്പിടുത്തവും എല്ലാം ഇല്ലാതാക്കും.

 നെഞ്ചെരിച്ചിലിന് ബീന്‍സ്

നെഞ്ചെരിച്ചിലിന് ബീന്‍സ്

നെഞ്ചെരിച്ചില്‍ എല്ലാവരിലും സ്ഥിരമായി വരുന്ന ഒന്നാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ബീന്‍സ് ഉള്‍പ്പെടുത്തുക. ഇത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു.

ഉപ്പ്

ഉപ്പ്

പല്ലിന് വെളുപ്പും ഉറപ്പും നല്‍കാന്‍ ഉത്തമമാണ് ഉപ്പ്. ഉപ്പ് പല്ല് വേദനയെ ഇല്ലാതാക്കാനും മോണരോഗങ്ങള്‍ക്കും പ്രതിവിധി നല്‍കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കഴിയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചര്‍മ്മത്തിലെ ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഓട്‌സ് ചേര്‍ക്കാം. ഇത് ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആക്കുന്നു.

 എക്കിളിന് പഞ്ചസാര

എക്കിളിന് പഞ്ചസാര

എക്കിള്‍ മാറാന്‍ പഞ്ചസാര ഉത്തമമായ ഒന്നാണ്. എക്കിള്‍ വരുമ്പോള്‍ അല്‍പം പഞ്ചസാര വായിലിട്ടാല്‍ മതി. ഇത് എക്കിളിനെ ഇല്ലാതാക്കും.

 മഞ്ഞള്‍

മഞ്ഞള്‍

പ്രാണികടിച്ചാലും വിഷാശം ഇറങ്ങാനും എല്ലാം മഞ്ഞള്‍ ഉത്തമമാണ്. ഭക്ഷണത്തില്‍ മഞ്ഞള്‍ കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യം എത്രയെന്ന് നിര്‍വ്വചിക്കാന്‍ കഴിയില്ല.

English summary

Home Remedies Found in the Kitchen

Here are some home remedies that, together, provide the total healing of your body.