For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴശേഷം പഴം കഴിയ്ക്കരുത്, കാരണം

ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാവുന്ന സമയവും അരുതുകളും താഴെപ്പറയുന്നു.

|

ആരോഗ്യം തരാനാണ് ഭക്ഷണം കഴിയ്ക്കുന്നത്. എന്നാല്‍ എത്ര നല്ല ഭക്ഷണമെങ്കിലും കഴിയ്ക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കണം. കഴിയ്ക്കുന്ന സമയവും കഴിയ്ക്കുന്ന രീതിയുമെല്ലാം.

ചില ഭക്ഷണങ്ങള്‍ ചില നേരത്ത് കഴിയ്ക്കുന്നത് ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തിന് കാരണമാകും. നാം ആരോഗ്യകരമെന്നു കരുതുന്നവ പോലും ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാവുന്ന സമയവും അരുതുകളും താഴെപ്പറയുന്നു. ഓറല്‍ സെക്‌സ്‌ ക്യാന്‍സര്‍ കാരണമാകുമോ?

പാല്‍

പാല്‍

പാല്‍ രാത്രിയിലും രാവിലെയും ഏതു സമയത്തും കുടിയ്ക്കാം. ഇത് രാവിലെ കുടിയ്ക്കുന്നത് ഊര്‍ജം ലഭിയ്ക്കാനും വിശപ്പു കുറയ്ക്കാനും സഹായിക്കുന്നു. രാത്രി കുടിയ്ക്കുന്നത് നല്ല ഉറക്കത്തിന് നല്ലതാണ്.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍ രാത്രി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഉറക്കം നല്‍കും. കൊളസ്‌ട്രോള്‍ കുറയ്ക്കും.

പഴം

പഴം

പഴം രാത്രിയില്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും അത്താഴശേഷം. എന്നാല്‍ ഇത് കോള്‍ഡിനും വയറ്റിലെ അസ്വസ്ഥതകള്‍ക്കും കാരണമാകും. ഉറക്കം പോകുകയും ചെയ്യും. ഉച്ചസമയത്ത് ഇത് കഴിയ്ക്കുന്നത് ദഹനത്തിന് ഏറെ ഗുണകരമാണ്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ആരോഗ്യത്തിന് അത്യുത്തമം. എന്നാല്‍ രാത്രിയില്‍ ഇത് കഴിയ്ക്കുന്നത് അസിഡിറ്റിയുണ്ടാക്കും. രാവിലെ കഴിച്ചാല്‍ നല്ല ശോധനയ്ക്കു ഗുണകരം.

ചോറ്

ചോറ്

ഉച്ചസമയത്ത് ചോറ് കഴിയ്ക്കുന്നത് ഊര്‍ജം ലഭിയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ രാത്രിയില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു കൂട്ടും, തടി കൂടും, ഉറക്കം കുറയും.

തൈര്

തൈര്

തൈര് പകല്‍സമയത്തു കഴിയ്ക്കാം. എന്നാല്‍ രാത്രിയില്‍ കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും, തണുപ്പായതുകൊണ്ടുതന്നെ കോള്‍ഡിന് കാരണമാകും.

പഞ്ചസാര

പഞ്ചസാര

ഉച്ചസമയത്തിനു ശേഷം കഴിവതും പഞ്ചസാര ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമാതീതമായി ഉയരാനും താഴാനുമെല്ലാം കാരണമാകും. തടി കൂട്ടും, ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാകും.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് രാവിലെയും രാത്രിയും കഴിയ്ക്കരുത്. വൈകിട്ടു കഴിയ്ക്കുന്നത് ബ്രെയിന്‍ ആരോഗ്യത്തിന് അത്യുത്തമം.

English summary

Right Time To Have Certain Foods

This Is The Right Time To Have Certain Foods, Read more to know about,
X
Desktop Bottom Promotion