കൊളസ്‌ട്രോള്‍ ഉയരുന്നതിന് കാരണം ഇതാ

Posted By:
Subscribe to Boldsky

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിനെ പേടിച്ച് ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ ഉയരുന്നതിന് എന്താണ് കാരണം എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ പരിഹാരവും കാരണവും നമ്മള്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്.

ഉയര്‍ന്ന അളവിലാണ് നിങ്ങളില്‍ കൊളസ്‌ട്രോള്‍ എങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത്തരം ബുദ്ധിമുട്ടുകളേക്കാള്‍ കൊളസ്‌ട്രോള്‍ ഉയരുന്നതിന് എന്താണ് കാരണം എന്നത് കൃത്യമായി അറിഞ്ഞിരിക്കണം. ഉയര്‍ന്ന കൊളസ്‌ട്രോളിന് പിന്നില്‍ എന്തൊക്കെ കാരണങ്ങള്‍ ഉണ്ടെന്ന് നോക്കണം. ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാവുന്നതാണ്.

കൊളസ്‌ട്രോള്‍ ഉയര്‍ന്ന അളവിലായാല്‍ അതിന് പിന്നിലുള്ള പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പ്രധാന കാരണങ്ങള്‍ എന്ന് നോക്കാം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അറിഞ്ഞാല്‍ കൊളസ്‌ട്രോള്‍ ഇല്ലാതാക്കാം.

 അനാരോഗ്യകരമായ ഭക്ഷണ രീതി

അനാരോഗ്യകരമായ ഭക്ഷണ രീതി

അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം തന്നെ കൊളസ്ട്രോളിന്റെ പ്രധാന കാരണം. റെഡ് മീറ്റ്, ബട്ടര്‍, ചീസ്, കേക്ക് തുടങ്ങിയവയെല്ലാം അനാരോഗ്യത്തിനും കൊളസ്ട്രോളിനും കാരണമാകും.

ജീവിത ശൈലി രോഗങ്ങള്‍

ജീവിത ശൈലി രോഗങ്ങള്‍

ജീവിത ശൈലി രോഗങ്ങള്‍ പലപ്പോഴും കൊളസ്ട്രോളിനെ കൂടി കൂടെക്കൂട്ടും. പ്രത്യേകിച്ച് പ്രമേഹവും തൈറോയ്ഡും എല്ലാം ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

പാരമ്പര്യം

പാരമ്പര്യം

പലര്‍ക്കും പാരമ്പര്യമായി തന്നെ കൊളസ്ട്രോള്‍ ഉണ്ടാകാം. അതുകൊണ്ടു തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് കുടുംബത്തില്‍ ആര്‍ക്കെങ്കിലും കൊളസ്ട്രോള്‍ ഉണ്ടോ എന്നതാണ്. അതുകൊണ്ട് തന്നെ ഇടക്കിടക്കുള്ള ചെക്കപ്പുകള്‍ എന്തുകൊണ്ടും നല്ലതാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും കൊളസ്ട്രോള്‍ മുന്നിലാണ്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ കൊളസ്ട്രോള്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദമൊഴിവാക്കി ജീവിക്കാന്‍ ശ്രമിക്കൂ.

ശരീരത്തിലെ കൊഴുപ്പ്

ശരീരത്തിലെ കൊഴുപ്പ്

അമിതവണ്ണമുള്ളവരുടെ കൂടപ്പിറപ്പായിരിക്കും കൊളസ്ട്രോള്‍. ഇത് ഇവരുടെ ജീവിതത്തെ സാരമായി തന്നെ ബാധിയ്ക്കും. അമിതവണ്ണം ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടസ്സം സൃഷ്ടിക്കാന്‍ കാരണമാകുന്നു.

മദ്യം ഉപയോഗിക്കുന്നവരില്‍

മദ്യം ഉപയോഗിക്കുന്നവരില്‍

മദ്യം ഉപയോഗിക്കുന്നവരില്‍ കൊളസ്ട്രോള്‍ പെട്ടെന്ന് പിടികൂടും. അതുകൊണ്ട് തന്നെ മദ്യപാന ശീലത്തെ ഇല്ലാതാക്കിയാല്‍ കൊളസ്‌ട്രോളിനെ ഇല്ലാതാക്കാം.

അലസത

അലസത

കുട്ടികളായാലും മുതിര്‍ന്നവരായാലും അല്‍പം അലസത ഉണ്ടാവും. എന്നാല്‍ അലസത വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോള്‍ കൂടി കൂടപ്പിറപ്പായി വരും എന്നതാണ് സത്യം.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അമിതമായി മരുന്നുപയോഗിക്കുന്നതും കൊളസ്ട്രോളിന്റെ കാരണങ്ങളിലൊന്നാണ്. ഇത് പലപ്പോഴും കൊളസ്‌ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു.

പുകവലി

പുകവലി

പുകവലി ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത് കൊളസ്ട്രോള്‍ രോഗികളെയാണ്. എന്നാല്‍ കൊളസ്ട്രോളിലേക്ക് നമ്മെ നയിക്കുന്നതിന്റെ പ്രധാന കാരണമാണ് പുകവലി എന്നതാണ് സത്യം.

പ്രായം

പ്രായം

പ്രായവും ആണ്‍ പെണ്‍ വ്യത്യാസവും കൊളസ്ട്രോളിന്റെ കാരണങ്ങളാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ കൊളസ്ട്രോള്‍ കൂടാനുള്ള സാധ്യത 20 ശതമാനത്തോളമാണ്. എന്നാല്‍ ആര്‍ത്തവ വിരാമത്തിനു ശേഷം സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ സാധ്യത വളരെ കൂടുതലാണ്.

English summary

reasons You Might Have High Cholesterol

Some factors that may increase your risk of high cholesterol include, Poor diet. Eating saturated fat etc. Here are some major reasons you might have high cholesterol.
Story first published: Thursday, December 28, 2017, 16:27 [IST]