Just In
- 4 hrs ago
നല്ലൊരു ദിവസം ഈ രാശിക്കാര്‍ക്ക് ഫലം
- 17 hrs ago
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- 20 hrs ago
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- 20 hrs ago
വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്നങ്ങള്‍; ശ്രദ്ധിക്കണം
Don't Miss
- Automobiles
പുതുതലമുറ സ്വിഫ്റ്റിന് ആകർഷകമായ ആക്സസറികൾ വാഗ്ദാനം ചെയ്ത് മാരുതി
- News
ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു; പൊറുതിമുട്ടി ജനങ്ങള്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ കടന്നു
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില്‍ ബിഗ് ബോസിനുള്ളില്‍ വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂക്കില്‍ വിരലിടുന്ന ശീലം വരുത്തുന്ന വിനകള്‍
മൂക്കില്‍ വിരലിടുന്നത് പലരുടേയും ശീലമാണ്. പലപ്പോഴും ഇത്തരം ശീലങ്ങള്‍ മറ്റുള്ളവരില്‍ അറപ്പുളവാക്കുന്ന ഒന്നാണ്. ഒരു കാര്യവുമില്ലാതെ പലപ്പോഴും മൂക്കില്‍ വിരലിടുന്നത് പലരുടേയും ശീലങ്ങളില്‍ ഒന്നാണ്. കുട്ടിക്കാലത്ത് തന്നെ പലരിലും ഇത്തരം ശീലങ്ങള്‍ ഉണ്ടാവുന്നു. ഇത് പിന്നീട് വളര്‍ന്ന് വരുമ്പോള്‍ മാറാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ പലരും മൂക്കില്‍ വിരലിടുന്ന ശീലക്കാരാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ അപകടകരമായ ശീലങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആ ശീലം ഉണ്ടെങ്കില്‍ ഉടനേ തന്നെ ആ ശീലം നിര്‍ത്തുന്നതാണ് നല്ലത്.
ഇത്തരത്തില്‍ പല ശീലങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവാം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ് എന്നതാണ് ഇത്തരം ശീലങ്ങള്‍ കൊണ്ടുള്ള പ്രധാന പ്രതിസന്ധി. കുട്ടികളിലാണ് ഈ ശീലം വളരെ വ്യാപകമായി കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ കുട്ടികളിലെ ഈ ശീലത്തെ ചെറുപ്പത്തില്‍ തന്നെ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നതിലുപരി വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന സ്വഭാവം കൂടിയാണ് മൂക്കില്‍ വിരലിടുന്നത്.
തടി കുറക്കും, രോഗങ്ങളെ അകറ്റും: കട്ടന്‍ചായ
മൂക്കില്‍ വിരലിടുമ്പോള്‍ തന്നെ ആ ശീലം വൃത്തിഹീനമാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇതൊരു ദു:സ്വഭാവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഇതുണ്ടാക്കുന്നത് എന്നത് ആദ്യം അറിഞ്ഞിരിക്കണം. ഇനിയൊരു തവണ മൂക്കില്‍ വിരലിടുമ്പോള്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഇതിലൂടെ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ശ്വാസോച്ഛ്വാസത്തെ ദോഷകരമായി ബാധിക്കും
മദ്യപിയ്ക്കുന്നതും പുകവലിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനീകരം എന്ന് നമുക്കറിയാം. എന്നാല്‍ അതിനേക്കാള്‍ അപകടമാണ് മൂക്കില്‍ വിരലിടുന്നത്. ശ്വാസോച്ഛ്വാസത്തിന് മൂക്കില്ലെങ്കില്‍ പിന്നെ ജീവന് നിലനിര്‍ത്താന്‍ യാതൊരു ഉപാധിയും ഇല്ലെന്നതു തന്നെ കാര്യം

മൂക്കില്‍ മുറിവുണ്ടാക്കുന്നു
നഖം വെട്ടാത്തത് അപകടകരമാണ്. കാരണം മൂക്കിനകത്ത് വിരലിടുമ്പോള്‍ നഖം കൊണ്ട് മൂക്കിനകത്ത് മുറിവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല തരത്തിലുള്ള ഇന്ഫെക്ഷന് വഴി വെയ്ക്കും. അതുകൊണ്ട് തന്നെ മൂക്കില്‍ വിരലിടുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കണം.

ബാക്ടീരിയകള്‍
മൂക്കിനകത്ത് വിരല്‍ കൊണ്ട് കളിയ്ക്കുമ്പോള്‍ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് ഇതിനകത്തേക്ക് കയറിപ്പോകുന്നത് എന്ന് പലരും അറിയുന്നില്ല. ഇത് പലതരത്തിലുള്ള ഇന്ഫെക്ഷന് വഴി വെയ്ക്കും എന്ന് പറയേണ്ട കാര്യമില്ല.

ശ്വാസകോശ രോഗങ്ങള്‍
മൂക്കിനകത്ത് വിരല്‍ കടത്തുമ്പോള്‍ അത് ശ്വാസകോശ രോഗങ്ങളിലേക്കാണ് വിരല്‍ കടത്തുന്നത് എന്നതും സത്യമാണ്. പലപ്പോഴും കൈയ്യിലെ വൃത്തിയില്ലായ്മയും അഴുക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.

സൈനസ് ഇന്ഫെക്ഷന്
സൈനസ് ഇന്‍ഫെക്ഷനാണ് മറ്റൊന്ന്. മൂക്കിനെ മാത്രമല്ല ഇത് ബാധിയ്ക്കുന്നത് മൂക്കിനു ചുറ്റും കണ്ണിനു മുകളില്‍ പുരികത്തിനി ഇടയില്‍ എന്നു വേണ്ട ഇതുണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രധാന കാരണം പലപ്പോഴും മൂക്കില്‍ വിരലിടുന്നതും ആവാം എന്നതാണ് കാര്യം.

കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങള്‍
ഇത്തരം ശീലങ്ങള്‍ ഏറ്റവും അപകടകരമായിട്ടുള്ളത് കുട്ടികളിലാണ്. കുട്ടികള്‍ക്ക് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല കുട്ടികളില്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു.

മൂക്കില്‍ നിന്നും രക്തം വരുന്നത്
മൂക്കില്‍ നിന്നും രക്തം വരുന്നതും ഇത്തരം ശീലങ്ങളുടെ ഭാഗമാണ്. മൂക്കില്‍ വിരലിടുമ്പോള്‍ മൂക്കിനകത്ത് മുറിവായിട്ടുണ്ടെങ്കില്‍ രക്തം വരും. മൂക്കിനകത്ത് ഉണ്ടാവുന്ന മുറി പലപ്പോഴും ഇന്‍ഫെക്ഷനായി മാറി മറ്റ് ഗുരുതരമായ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തലവേദന
ചിലര്‍ക്ക് മൂക്കില്‍ വിരലിടുന്ന ശീലം പലപ്പോഴും തലവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മൈഗ്രയ്ന് പോലുള്ള പ്രതിസന്ധികള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ മൂക്കില്‍ വിരലിടുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

അഴുക്ക് കൂടുന്നു
മൂക്കിലെ അഴുക്ക് വര്‍ദ്ധിക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. ദിവസവും മൂക്കില്‍ കൈയ്യിടുമ്പോള്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ ഇടതടവില്ലാതെ ഉണ്ടാവാന്‍ കാരണമാകുന്നു.

മൂക്കിലെ രക്തം വരുന്നത്
ചിലരില്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഫലമായാണ്്. ഈ സമയത്ത് മൂക്കില്‍ കൈയ്യിടുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നു. മാത്രമല്ല അണുബാധ പോലുള്ള പ്രശ്നങ്ങള്‍ ഗുരുതരമാവുന്നതിനും ഇത് കാരണമാകുന്നു. ഇത് പലപ്പോഴും മൂക്കിലെ ഫോളിക്കിളുകള്‍ കുരുക്കള്‍ ഉണ്ടാവാനും കാരണമാകുന്നു.