വിവാഹശേഷം ആര്‍ത്തവവ്യത്യാസം, രഹസ്യം.....

Posted By:
Subscribe to Boldsky

ആര്‍ത്തവം സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണെന്നു പറയാം. ആരോഗ്യമുളള സ്ത്രീ ശരീരത്തില്‍ നടക്കുന്ന പ്രക്രിയയെന്നു വേണമെങ്കില്‍ പറയാം.

ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രത്യുല്‍പാദനശേഷി വകൈവരിച്ചുവെന്നതിന്റെ ലക്ഷണമായാണ് ആര്‍ത്തവം കരുതപ്പെടുന്നത്. കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളില്‍ കണ്ടു വരുന്ന ഒന്ന്.

ആര്‍ത്തവം തുടക്കത്തില്‍ ക്രമമാകണമെന്നില്ല. ഇത് സാധാരണയാണ്. എന്നാല്‍ പിന്നീട് ഇതു ക്രമമാകുകയും ചെയ്യും. പല സ്ത്രീകളിലും ആര്‍ത്തവ ക്രമക്കേടുകളും സാധാരണയാണ്. ചിലരില്‍ എല്ലാ മാസവും ആര്‍ത്തവം വരണമെന്നില്ല. മറ്റു ചിലരിലാകട്ടെ, ഒരു മാസം ഒന്നില്‍ കൂടുതല്‍ തവണ വന്നെന്നു വരാം. ഇതിന് പല തരം കാരണങ്ങളുണ്ടാകും. ഇതിന്റെ അടിസ്ഥാന കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ്. തൈറോയ്ഡ് പോലുള്ള രോഗങ്ങളും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണവുമാകാറുണ്ട്.

വിവാഹശേഷം ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ വരാറുണ്ട്. ഇതിന് പ്രത്യേകിച്ചും ചില കാരണങ്ങളുമുണ്ട്. വിവാഹശേഷം സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ വരുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ചറിയൂ,

 ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

വിവാഹശേഷം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകളുണ്ട്. ഗര്‍ഭനിരോധനത്തിന് പല സ്ത്രീകളും ഉപയോഗിയ്ക്കുന്ന ഒരു വഴിയുമാണിത്. ഇത്തരം ഗുളികകളില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം ഗുളികകള്‍ ഇടയ്‌ക്കൊരു ദിവസം കഴിയ്ക്കാതിരുന്നാലും പ്രശ്‌നമുണ്ടാകും.

സെക്‌സ്

സെക്‌സ്

പല സ്ത്രീകളിലും വിവാഹശേഷം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാറുണ്ട്. ഇതിന് ചിലപ്പോള്‍ സെക്‌സ് കാരണവുമാകും. ഇത്തരം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ പല സ്ത്രീകളിലും ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണവുമാകാറുണ്ട്.

തടി

തടി

വിവാഹശേഷം പല സ്ത്രീകളും തടിയ്ക്കുന്നത് സാധാരണയാണ്. തടിയും വണ്ണവുമെല്ലാം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്ന ഘടകങ്ങളുമാണ്. ചില സ്ത്രീകള്‍ മെലിയുന്നതും ഇതിനു കാരണമാകും. കാരണം ശരീരഭാരത്തില്‍ അമിതമായി വരുന്ന വ്യത്യാസങ്ങള്‍ ആര്‍ത്തവ ക്രമക്കേടിനുള്ള കാരണമാകും. ഇതാണ് വിവാഹശേഷം ആര്‍ത്തവ ക്രമക്കേടുകള്‍ വരാനുള്ള ഒരു കാരണമാകുന്നത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പോലുളള ഘടകങ്ങള്‍ ആര്‍ത്തവ ക്രമക്കേടുകള്‍ വരുത്തുന്ന മറ്റു ചില കാരണങ്ങളാണ്. വിവാഹശേഷം പല സ്ത്രീകളും പല കാരണങ്ങളാലും സ്‌ട്രെസിലൂടെ കടന്നു പോകാറുണ്ട്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാക്കും. ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

അനാരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ

അനാരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ

വിവാഹശേഷം പലരും കുറച്ചു നാളത്തേക്കെങ്കിലും അനാരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ കടന്നു പോകാറുണ്ട്. ഇത് ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ചും വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കുന്നത്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

അമിതമായ ശാരീരിക അധ്വാനവും വിശ്രമക്കുറവും യാത്രകളും ഉറക്കക്കുറവുമെല്ലാം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകാറുണ്ട്. വിവാഹശേഷം ഇതെല്ലാം പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള കാരണങ്ങളാകാറുണ്ട്.

ഗര്‍ഭിണി

ഗര്‍ഭിണി

ഗര്‍ഭിണിയാകാനുള്ള സാധ്യതയാണ് ആര്‍ത്തവം വരാതിരിയ്ക്കുകയെന്നതിന് പുറകിലുളള ഒരു കാരണം. വിവാഹശേഷം ഗര്‍ഭധാരണം നടക്കുന്നുവെങ്കില്‍ ആര്‍ത്തവം വരാതിരിയ്ക്കാനുള്ള ഒരു പ്രധാന കാരണമാകാം,ഇത്.

ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം

ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം

ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം സ്ത്രീയുടെ ഹോര്‍മോണുകളെ ബാധിയ്ക്കുന്ന ഒരു പ്രധാന കാര്യമാണ്. വിവാഹശേഷം വരുന്ന മാറ്റങ്ങളോട് സ്ത്രീ ശരീരം പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഇത് ചിലരിലെങ്കിലും ആര്‍ത്തവക്രമക്കേടുകളായി പ്രത്യക്ഷപ്പെടാറുമുണ്ട്.

അണുബാധ

അണുബാധ

ചില സ്ത്രീകളില്‍ വിവാഹശേഷം സെക്‌സ് അണുബാധ പോലുള്ളവയ്ക്കു വഴിയൊരുക്കും. ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ് എന്നൊരു പദം തന്നെയുണ്ട്. വിവാഹശേഷമുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ളവയെ സൂചിപ്പിയ്ക്കാന്‍. ഇത്തരം അണുബാധകള്‍ ആര്‍ത്തവത്തെയും ബാധിയ്ക്കുന്ന ഒരു ഘടകമാണ്.

Read more about: periods, marriage, health
English summary

Reasons For Irregular Periods After Marriage

Reasons For Irregular Periods After Marriage, Read more to know about, read more to know about
Story first published: Tuesday, November 14, 2017, 15:00 [IST]
Subscribe Newsletter