സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

Posted By:
Subscribe to Boldsky

പല സ്ത്രീകള്‍ക്കും സെക്‌സിനു ശേഷം ബ്ലീഡിംഗ് ഉണ്ടാകുന്നത് സാധാരണയാണ്. ഇതിന് പല കാരണങ്ങളും ഉണ്ടാകാറുണ്ട്. ചിലത് ഗുരുതരവും ചിലത് അത്ര ഗുരുതരമല്ലാത്തതും.

ലൈംഗിക ബന്ധത്തിന് ശേഷം ഏതാനും തുള്ളി രക്തം കാണുന്നത് അപകടകരമല്ലെങ്കിലും, ചിലപ്പോള്‍ ഇത് ഒരു രോഗത്തേയോ, ഗുരുതരമായ ആരോഗ്യ പ്രശ്നത്തേയോ സൂചിപ്പിക്കുന്നതാവും. ഇത് എത്രയും പെട്ടന്ന് വൈദ്യസഹായം തേടേണ്ടുന്ന സാഹചര്യമാണ്.

പ്രശ്നം ഗൗരവതരമാണെന്ന് തോന്നുന്നുവെങ്കില്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് വേഗം തന്നെ ഡോക്ടറെ കാണുക. ലൈംഗിക ബന്ധത്തിനിടെ രക്തം കണ്ടാല്‍ അതിന് പിന്നിലുണ്ടാകാവുന്ന ചില കാരണങ്ങളെ അറിഞ്ഞിരിക്കുക.

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

ആദ്യ തവണത്തെ ലൈംഗിക ബന്ധത്തിന് ശേഷം രക്തം വരുന്നത് സാധാരണമായ കാര്യമാണ്. ആദ്യ തവണ ലിംഗം പ്രവേശിക്കുമ്പോള്‍ കന്യാചര്‍മ്മം പൊട്ടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് വഴി ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം സംഭവിക്കാം. എന്നാല്‍ ഇത് എല്ലാ സ്ത്രീകള്‍ക്കും ഇത്തരത്തില്‍ യോനിയില്‍ നിന്ന് രക്തസ്രാവം സംഭവിക്കണമെന്നില്ല. ഇതും ആശങ്കപ്പെടേണ്ട കാര്യമല്ല. ആദ്യ തവണത്തെ ലൈംഗിക ബന്ധത്തിലെ രതിമൂര്‍ച്ഛയില്‍ യോനിയില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാം. ഇത്തരത്തിലുള്ള രക്തസ്രാവം ഏതാനും മിനുട്ടുകള്‍ക്കകം തനിയെ അവസാനിക്കും. പുറത്ത് വരുന്ന രക്തം ആദ്യം ചുവപ്പ് നിറത്തിലും ഉണങ്ങുമ്പോള്‍ ഇരുണ്ട നിറത്തിലുമായിരിക്കും. ചില സ്ത്രീകള്‍ക്ക് ആദ്യ തവണത്തെ ലൈംഗികബന്ധം മൂലമുണ്ടാകുന്ന രക്തസ്രാവം ഒരു ദിവസത്തോളം നീണ്ട് നിന്നേക്കാമെന്ന് ഓര്‍മ്മിക്കുക. ഇത് ആര്‍ത്തവം പോലയല്ല തുള്ളികളായാണ് കാണപ്പെടുക.

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

ആര്‍ത്തവം അടുത്തിരിക്കുമ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ചിലപ്പോള്‍ അല്പം രക്തം പുറത്ത് വരാം. ലൈംഗികബന്ധത്തിന്‍റെ സമ്മര്‍ദ്ദം മൂലം ഗര്‍ഭാശയത്തിന്‍റെ ഉള്ളിലെ ആവരണത്തില്‍ നിന്ന് മൃതകോശങ്ങള്‍ പുറന്തള്ളപ്പെടാം. ഇത്തരത്തിലുള്ള രക്തസ്രാവം ഏതാനും മിനുട്ടുകളോ, അല്പം മണിക്കൂറുകളോ നീണ്ടുനില്‍ക്കാം. ആര്‍ത്തവം മൂലമുള്ള രക്തസ്രാവം അതിന്‍റെ സമയമെത്തുമ്പോളേ സംഭവിക്കൂ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോളുണ്ടാകുന്ന സമ്മര്‍ദ്ദം മൂലം സംഭവിക്കുന്ന ഈ രക്തസ്രാവം ഏറെ പ്രശ്നങ്ങള്‍ക്കിടയാക്കാതെ തന്നെ അവസാനിക്കും.

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

ഗര്‍ഭത്തിന്‍റെ ആദ്യ ലക്ഷ​ണങ്ങള്‍ നിങ്ങള്‍ കാണാതെ പോയെങ്കില്‍ രക്തം വരുന്നത് അത് മൂലമായിരിക്കാം. ഗര്‍ഭിണിയാകുമ്പോള്‍ ബീജം ഗര്‍ഭാശയമുഖത്ത് പറ്റിപ്പിടിക്കുന്നത് വഴി അല്പം രക്തം പുറത്ത് വരുന്നത് സ്ത്രീകളെ സംബന്ധിച്ച് സാധാരണമാണ്. ഈ സമയത്തുള്ള ലൈംഗികബന്ധം രക്തം പുറത്ത് വരുന്നതിനിടയാക്കും. (നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയാല്‍ ആദ്യ മൂന്ന് മാസങ്ങളില്‍ ലൈംഗികബന്ധത്തില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നത് ഓര്‍മ്മിക്കുക)

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

യോനിയിലുണ്ടാകുന്ന മുറിവിന് പല കാരണങ്ങളുണ്ടാകാം. ഇതിന് ഒരു കാരണം യോനിയിലെ ശുചിത്വക്കുറവ് മൂലം പേശികളിലുണ്ടാകുന്ന അണുബാധയോ പഴുപ്പോ ആകാം. ഈ സാഹചര്യത്തില്‍ ലൈംഗിക ബന്ധം വഴി മുറിവുണ്ടാകാനിടയാകും. ഇത് വേദനാജനകമായിരിക്കും. പ്രസവശേഷമോ, എപ്പിസിയോടോമിക്ക് ശേഷമോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ രക്തസ്രാവമുണ്ടാകാം. ലൈംഗിക പൂര്‍വ്വ കേളികളില്‍ യോനിഭിത്തിയിലേല്‍പ്പിക്കപ്പെടുന്ന മുറിവുകളും രക്തം വരാനുള്ള കാരണമാകാം.

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

ലൈംഗിക ബന്ധത്തിന് ശേഷം രക്തം വരുന്നത് ലൈംഗിക സാംക്രമിക രോഗങ്ങളുടെ ലക്ഷണമാകാം. നിങ്ങള്‍ക്ക് അത്തരത്തില്‍ രോഗബാധയുണ്ടായാല്‍ അത് സാധാരണവും, വളരെ വേദനാജനകുമായിരിക്കുമെന്ന് ഓര്‍മ്മിക്കുക.ക്ലാമിഡിയ പോലുള്ള പെല്‍വിക് ഇന്‍ഫ്ലമേറ്ററി ഡിസീസ്(പിഐഡി) അല്ലെങ്കില്‍ ലൈംഗിക സാംക്രമിക രോഗങ്ങള്‍ ലൈംഗിക ബന്ധത്തിന് ശേഷം രക്തം വരാനിടയാക്കുന്നവയാണ്.

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമത്തോടടുക്കുമ്പോള്‍ ഏറെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയും രക്തസ്രാവത്തിനിടയാക്കുകയും ചെയ്യും. ഹോര്‍മോണ്‍ നിലയിലുള്ള മാറ്റങ്ങള്‍ യോനിയെ വരണ്ടതാക്കുകയും, ലൈംഗിക ബന്ധത്തിനിടെ യോനിയിലുള്ള നനവ് ഇല്ലാതാക്കുകയും ചെയ്യും.

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

സെക്‌സ് ശേഷം സ്ത്രീകളില്‍ ബ്ലീഡിംഗെങ്കില്‍

ഗര്‍ഭാശയമുഖത്തെ ചര്‍മ്മ ഭാഗങ്ങളോ, തകരാറുകളോ ലൈംഗികബന്ധത്തിനിടെ തകരാറിലാവുകയും രക്തം വരാനിടയാവുകയും ചെയ്യും. ലൈംഗിക ബന്ധത്തിന് ഏറെ സമയത്തിന് ശേഷവും രക്തസ്രാവം ഇടക്കിടെ സംഭവിക്കുകയും, അടിവയറിലും വസ്തി പ്രദേശത്ത് വേദനയും അനുഭവപ്പെടുന്നുവെങ്കില്‍ ഇതാവാം കാരണം

Read more about: health body
English summary

Reasons for Bleeding After Intercourse In Women

Reasons for Bleeding After Intercourse In Women