വയര്‍ കുറയ്ക്കുമെന്ന് ഉറപ്പ്, പരീക്ഷിയ്ക്കൂ

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് പലരുടേയും പ്രശ്‌നമാണ്. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും ബാധിയ്ക്കുന്ന ഒന്ന്. സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണിത്. വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ശരീരത്തിന്റെ മറ്റേതു ഭാഗത്തടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാള്‍ അപകടകരവുമാണ്.

വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാം. ഇതില്‍ ഭക്ഷണശീലം മുതല്‍ ശരിക്കല്ലാത്ത ഇരിപ്പും നടപ്പുമെല്ലാമുണ്ടാകും. വ്യായാമക്കുറവും പ്രസവവുമെല്ലാം വയര്‍ ചാടുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

വയര്‍ ചാടുന്നതിന് ബെല്‍റ്റുകളും ലിപോസക്ഷന്‍ പോലുള്ള സര്‍ജറികളുമുണ്ട്. എ്ന്നാല്‍ ഇവയൊന്നും പൂര്‍ണഗുണം നല്‍കുമെന്നു പറയാനാകില്ല. വയര്‍ ചാടുന്നതു തടയാന്‍ ഏറ്റവും നല്ലതു വീട്ടുവൈദ്യങ്ങളാണ്. ഇവ പരീക്ഷിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രമല്ല, ഗുണമുണ്ടാകുകയും ചെയ്യും. ഇതിന് കാര്യമായ ചിലവുമുണ്ടാകില്ല. അടുക്കളയിലെ പല ചേരുവകളും ഇതിന് കാര്യമായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും.

വയര്‍ കുറയ്ക്കാന്‍ സഹായകമായ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയാണ് വയര്‍ കുറയ്ക്കാന്‍ സഹായകമായ ഒന്ന്. ഇത് പല തരത്തിലും ഉപയോഗിയ്ക്കാം. 1 ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ 3-4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും 1 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്തിളക്കാം. ഇത് രാവിലെ ഉണര്‍ന്നെഴുന്നേറ്റ് 15 മിനിറ്റുള്ളില്‍ വെറുംവയറ്റില്‍ കുടിയ്ക്കണം. വൈകീട്ടും കുടിയ്ക്കാം. ഇത് ദിവസവും കുറച്ചു കാലം ചെയ്യുക.

കുരുമുളകു,തേന്‍

കുരുമുളകു,തേന്‍

ഒരു ടീസ്പൂണ്‍ കുരുമുളകുപൊട, 1 ടേബിള്‍സ്പൂണ്‍ തേന്‍, 3-4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കറ്റാര്‍ വാഴയുടെ ഫ്രഷ് പള്‍പ്പില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി രാവിലെ വെറുവയറ്റില്‍ അടുപ്പിച്ചു കഴിയ്ക്കുക. ഇത് കഴിച്ച 40 മിനിറ്റു നേരത്തേയ്ക്ക് മറ്റൊന്നും കഴിയ്ക്കരുത്.

ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, തേന്‍

ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, തേന്‍

1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ഇളംചൂടുള്ള വെള്ളത്തില്‍ അര ടീ സ്പൂണ്‍ ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. ഇത് അടുപ്പിച്ച് രണ്ടാഴ്ചയെങ്കിലും ചെയ്യുക.

കറിവേപ്പില

കറിവേപ്പില

തടി കുറയ്ക്കാനുള്ള നല്ലൊരു ചേരുവയാണ് കറിവേപ്പില. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനും കൊളസ്‌ട്രോളിനുമെല്ലാം ഏറെ നല്ലതാണ്. കറിവേപ്പില എട്ടുപത്തെണ്ണം എടുത്ത് അരച്ച് സംഭാരത്തില്‍ കലര്‍ത്തി ദിവസവും ഒന്നു രണ്ടു തവണ കുടിയ്ക്കാം. ഉച്ചഭക്ഷണത്തിനോ കൂടുതല്‍ ഭക്ഷണം കഴിച്ച ശേഷമോ ഇതു കഴിയ്ക്കാം. ഗുണമുണ്ടാകും.

കറിവേപ്പില അരച്ചത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍

കറിവേപ്പില അരച്ചത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍

അര ടേബിള്‍ സ്പൂണ്‍ കറിവേപ്പില അരച്ചത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലക്കുക. ഇത് ദിവസവും ഒന്നുരണ്ടുതവണ കുടിയ്ക്കാം. വയര്‍ കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

കറുവാപ്പട്ട, 10 കറിവേപ്പില ചതച്ചത്

കറുവാപ്പട്ട, 10 കറിവേപ്പില ചതച്ചത്

ഒരു കഷ്ണം കറുവാപ്പട്ട, 10 കറിവേപ്പില ചതച്ചത് എന്നിവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്തു കുടിയ്ക്കാം. ദിവസവും പല തവണ ഈ വെള്ളം കുടിയ്ക്കാം. കറിവേപ്പില ഭക്ഷണത്തില്‍ കലര്‍ത്തി കഴിയ്ക്കുന്നതും നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി വയര്‍ കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്. പല തരത്തിലും ഇത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും2 അല്ലി വെളുത്തുള്ളി ചതയ്ക്കുക. ഇത് 10 മിനിറ്റു വയ്ക്കണം. കാരണം ഇതിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമായ അലിസില്‍ എന്നാലാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുക. ഇത് വെറുവയറ്റില്‍ കഴിയ്ക്കാം. അല്ലെങ്കില്‍ രാത്രി കിടക്കുന്നതിനു മുന്‍പ്. ഇത് ഈ രൂപത്തില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അടിച്ച് ജ്യൂസെടുക്കു. ഒരു ടീസ്പൂണ്‍ ജ്യൂസ് കുടിയ്ക്കുക. ഇതിനു പുറകെ ഒരു ഗ്ലാസ് ഇളംചൂടുവെള്ളം കുടിയ്ക്കാം. വെളുത്തുള്ളി നീരില്‍ വേണമെങ്കില്‍ തേനും ചേര്‍ക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തില്‍ കലക്കിയതില്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ ചതച്ച ഇതു കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിയ്ക്കാം.

പാലില്‍

പാലില്‍

തിളപ്പിയ്ക്കാത്ത പാലില്‍ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതല്ലെങ്കില്‍ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലില്‍ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടില്‍ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില്‍ തേനും കുരുമുളകും ചേര്‍ത്താല്‍ ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി അരിഞ്ഞതുംവെളുത്തുള്ളി അരിഞ്ഞതും വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് കുടിയ്ക്കാം. ചെറുനാരങ്ങാനീരോ മുളകുപൊടിയോ തേനോ ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും.

3 അല്ലി വെളുത്തുള്ളി, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, പകുതി നാരങ്ങാനീര്, കറ്റാര്‍വാഴ ജെല്‍

3 അല്ലി വെളുത്തുള്ളി, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, പകുതി നാരങ്ങാനീര്, കറ്റാര്‍വാഴ ജെല്‍

3 അല്ലി വെളുത്തുള്ളി, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, പകുതി നാരങ്ങാനീര്, കറ്റാര്‍വാഴ ജെല്‍ എന്നിവ മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. 3 ടേബിള്‍ സ്പൂണ്‍ 3 തവണ ദിവസം കുടിയ്ക്കാം.

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍ വിനെഗറാണ് വയര്‍ കുറയ്ക്കാനുളള നല്ലൊരു വഴി. 2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇളംചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.

കറുവാപ്പട്ട

കറുവാപ്പട്ട

ആപ്പിള്‍ സിഡെര്‍ വിനഗെര്‍, അര ടീസ്പൂണ്‍ വീതം കറുവാപ്പട്ട പൊടിച്ചത്, കുരുമുളകു പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കി ദിവസം രണ്ടു നേരം ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കുന്നതു നല്ലതാണ്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ വെളളം ധാരാളം അടങ്ങിയ ഒന്നാണ്. ഇതുകൊണ്ടുതന്നെ വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതും. കുക്കുമ്പറും പുതിനയിലയും അടിച്ചു ജ്യൂസാക്കി കുടിയ്ക്കാം. അല്ലെങ്കില്‍ കുക്കുമ്പര്‍ അരിഞ്ഞതില്‍ അല്‍പം കുരുമുളകുപൊടി, ബ്ലാക്ക് സാള്‍ട്ട് എന്നിവ വിതറി കഴിയ്ക്കാം.

എലയ്ക്ക

എലയ്ക്ക

എലയ്ക്കയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി വയര്‍ കളയാനുള്ള നല്ലൊരു വഴിയാണ്. ഇഞ്ചി അരച്ചതില്‍ അല്‍പം ചെറുനാരങ്ങാനീരും തേനും കലര്‍ത്തി ഭക്ഷണശേഷം കഴിയ്ക്കുന്നതു ദഹനത്തിനും വയര്‍ കുറയാനും നല്ലതാണ്.

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ മറ്റൊരു വഴിയാണ്. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് തേന്‍ ചേര്‍ത്തു കുടിയ്ക്കണം. ഇതു ദിവസവും കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

Read more about: health, body, belly fat, weight
English summary

Proven Home Remedies To Reduce Belly Fat

Proven Home Remedies To Reduce Belly Fat
Please Wait while comments are loading...
Subscribe Newsletter