വെളുത്തുള്ളി പുരുഷന്‍മാര്‍ക്ക് നല്‍കും ഗുണം

Posted By:
Subscribe to Boldsky

വെളുത്തുള്ളി ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. വെളുത്തുള്ളിയെ സര്‍വ്വ രോഗ വിനാശകാരിയായാണ് കണക്കാക്കുന്നത്. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്‍ ആണ് ആരോഗ്യ ഗുണങ്ങളെല്ലാം നല്‍കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

വെളുത്തുള്ളി പച്ചക്കും വേവിച്ചും കറിയിലും എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഏറ്റവും ഫലപ്രദമായ വീട്ടു മരുന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി അതിന്റേതായ ആരോഗ്യ ഗുണത്തോടെ ലഭിക്കണമെങ്കില്‍ പച്ചക്ക് കഴിക്കുന്നതാണ് ഉത്തമം. ചുട്ട വെളുത്തുള്ളിയും വേവിച്ച വെളുത്തുള്ളിയും കഴിക്കുമ്പോള്‍ അതിലെ സ്വാഭാവികമായി ഉള്ള എണ്ണ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പരമാവധി വെളുത്തുള്ളി പച്ചക്ക് കഴിക്കാന്‍ ശ്രദ്ധിക്കുക.

ഉണങ്ങിയ ഈന്തപ്പഴം പാലില്‍ തിളപ്പിച്ച് കുടിച്ചാല്‍

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളുത്തുള്ളി ചവക്കുമ്പോള്‍ ഉണ്ടാവുന്ന എണ്ണയാണ് രോഗങ്ങളെ അകറ്റുന്നത്. സ്ത്രീകളേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ പുരുഷന്‍മാര്‍ക്കാണ് വെളുത്തുള്ളി നല്‍കുന്നത്. വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കുന്നത് പല രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. വെളുത്തുള്ളി എന്തൊക്കെ ഗുണങ്ങളാണ് പുരുഷന്‍മാര്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. മാറി വരുന്ന ഭക്ഷണ ശീലവും വ്യായാമമില്ലാത്തതും എല്ലാമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വെളുത്തുള്ളി മികച്ചതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സര്‍ ഇന്നത്തെ കാലത്തെ ഏറ്റവും ഭയപ്പെടുത്തുന്ന രോഗങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതിനെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള ആന്റിക്യാന്‍സര്‍ പ്രോപ്പര്‍ട്ടീസ് പല വിധത്തില്‍ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്. പുരുഷന്‍മാരില്‍ പല വിധത്തിലുണ്ടാവുന്ന രോഗങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണുന്ന ഒന്നാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ അവസ്ഥക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. പുരുഷന്‍മാരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കുക. ഇത്തരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിക്ക് ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാനുള്ള കഴിവുണ്ട്. ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് നിങ്ങളുടെ സ്വകാര്യഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കായികോര്‍ജ്ജം

കായികോര്‍ജ്ജം

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെല്ലാം പലപ്പോഴും നമ്മുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുന്നു. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

 ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ബിപി കുറക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന രീതിയിലുള്ള ജീവിത രീതിയാണ് പലപ്പോഴും നമ്മള്‍ ചെയ്യുന്നത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി രാവിലെ വെറും വയറ്റില്‍ രണ്ടെണ്ണം കഴിച്ചാല്‍ അത് പല രക്തസമ്മര്‍ദ്ദം കുറക്കുന്നു.

മറവിക്ക് പരിഹാരം

മറവിക്ക് പരിഹാരം

അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി നല്ലതാണ്. വയസ്സാവുന്തോറും ഓക്‌സിഡേറ്റീവ് ഡാമേജ് സംഭവിക്കുന്നു. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു മാത്രമല്ല തലച്ചോറിന് ആരോഗ്യവും ഉത്തേജനവും നല്‍കാന്‍ സഹായിക്കുന്നു.

 ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

English summary

Proven Health Benefits of Garlic for Men

Garlic includes many ways eating garlic can help lower risk for certain diseases and treat conditions commonly affecting men.
Story first published: Friday, November 24, 2017, 15:55 [IST]
Subscribe Newsletter