നെഞ്ചില്‍ ഇവിടെ 2 മിനിറ്റ് അമര്‍ത്തൂ,കാര്യം.....

Posted By:
Subscribe to Boldsky

പല രോഗങ്ങള്‍ക്കുമുള്ള രോഗശാന്തി നമ്മുടെ ശരീരത്തില്‍ തന്നെയാണെന്നറിയാമോ, ചെറിയ ചില ടെക്‌നിക്കുകള്‍ മതി, പല ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കുവാന്‍.

ശരീരത്തിലെ ചില പ്രത്യേക പോയന്റുകളില്‍ മര്‍ദം പ്രയോഗിച്ചാല്‍ പെട്ടെന്നുതന്നെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. അക്യുപ്രഷര്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിയ്ക്കുന്നത്.

ഇതുപ്രകാരം നെഞ്ചിലെ ഈ പ്രത്യേക പോയന്റില്‍ കൈ അമര്‍ത്തിനോക്കൂ, സംഭവിയ്ക്കുന്നതെന്തെന്നറിയാം. പാദം അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു മണിക്കൂര്‍..

സ്ത്രീകള്‍ക്കു നിതംബവലിപ്പം കൂടുതലെങ്കില്‍...

നെഞ്ചില്‍

നെഞ്ചില്‍

പല കാരണങ്ങളാലും നമുക്കു പെട്ടെന്നു തന്നെ സ്‌ട്രെസും ഉത്കണ്ഠയുമെല്ലാമുണ്ടാകുന്നതു സ്വാഭാവികമാണ്. ഹൃദയമിടിപ്പു പെട്ടെന്നുയരും, വിയര്‍ക്കും. അത്ര വലിയ പ്രശ്‌നമായി തോന്നില്ലെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതല്ല. നെഞ്ചിനു നടുവിലെ ഈ പ്രത്യേക പോയന്റില്‍ അമര്‍ത്തിപ്പിടിച്ച് അല്‍പനേരം ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുന്നതു വഴി നമുക്കു മനസിനെ പെട്ടെന്നു തന്നെ ശാന്തമാക്കാന്‍ സാധിയ്ക്കും. സീ ഓഫ് ട്രാന്‍സ്‌ക്യുലന്‍സി എന്നാണ് ഇത് അറിയപ്പെടുന്നത്.

വയററിലെ ഈ ഭാഗത്ത്

വയററിലെ ഈ ഭാഗത്ത്

വയററിലെ ഈ ഭാഗത്ത് അമര്‍ത്തുന്നത് വയറ്റിലെ ടോക്‌സിനുകള്‍ നീക്കാനുള്ള പ്രധാന വഴിയാണ്. നല്ല ശോധനയ്ക്കും ഈ പോയന്റില്‍ അമര്‍ത്തുന്നത് സഹായിക്കും.

കയ്യിന്റെ ഈ ഭാഗത്ത്

കയ്യിന്റെ ഈ ഭാഗത്ത്

കയ്യിന്റെ ഈ ഭാഗത്ത് അമര്‍ത്തുന്നത് സ്‌ട്രെസ് മാറാനുള്ള മറ്റൊരു വഴിയാണ്. ശരീരത്തിലേയ്ക്കു തടസപ്പെടുന്ന ഊര്‍ജത്തെ സ്വതന്ത്രമാക്കാനുള്ള വഴി. കൈത്തണ്ടയില്‍ നിന്നും ഏതാണ്ട് 2 സെന്റീമീറ്റര്‍ അകലെയായാണ് ഈ പോയന്റ്. രണ്ടു കൈകളിലും മാറി മാറി ഈ വിദ്യ പ്രയോഗിയ്ക്കാം.

ഷോള്‍ഡറിലെ ഈ ഭാഗത്ത്

ഷോള്‍ഡറിലെ ഈ ഭാഗത്ത്

ഷോള്‍ഡറിലെ ഈ ഭാഗത്ത് അമര്‍ത്തുന്നത് സ്‌ട്രെസ് അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇരു ഷോള്‍ഡറുകളിലും ഈ ഭാഗത്തു മര്‍ദം പ്രയോഗിച്ച ശേഷം പതുക്കെ മസാജ് ചെയ്യുകയുമാകാം.

കാല്‍പാദത്തിനടിയില്‍

കാല്‍പാദത്തിനടിയില്‍

കാല്‍പാദത്തിനടിയില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വിരലിനു താഴെയായി ഈ ഭാഗത്ത് പ്രഷര്‍ പ്രയോഗിയ്ക്കുന്നതും നല്ലതാണ്. ഇത് തലവേദന, കഴുത്തുവേദന, മനംപിരട്ടല്‍, മലബന്ധം, ഛര്‍ദി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ഗഷിംഗ് സ്പ്രിംഗ് എന്ന പോയന്റാണിത്.

ചെവി

ചെവി

ചെവിയുടെ ഈ ഭാഗത്തു മര്‍ദം പ്രയോഗിയ്ക്കുന്നത് സ്‌ട്രെസ്, മൂഡുമാറ്റം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഇയര്‍ ഷെന്‍മെന്‍ എന്നാണ് ഈ പോയന്റിനു പറയുന്നത്.

മൂന്നാംകണ്ണിന്റെ ഭാഗത്ത്

മൂന്നാംകണ്ണിന്റെ ഭാഗത്ത്

മൂന്നാംകണ്ണിന്റെ ഭാഗത്ത് അമര്‍ത്തുന്നത് തലവേദന, ഉറക്കക്കുറവ്, മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ് എന്നിവയ്ക്കുളള നല്ലൊരു പരിഹാരമാണ്.

ചെറുവിരലിന് താഴെയായി

ചെറുവിരലിന് താഴെയായി

ചെറുവിരലിന് താഴെയായി കയ്യിന്റെ ഈ ഭാഗത്തായി മര്‍ദമേല്‍പ്പിയ്ക്കുന്നത് അസ്വസ്ഥത, വൈകാരികപ്രശ്‌നങ്ങള്‍, മറവി, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. സ്പിരിറ്റ് ഗേറ്റ് എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.

English summary

Press This Point For 2 Minutes And Then

Press This Point For 2 Minutes And Then Experience What Happens,
Subscribe Newsletter