For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാർക്കിൻസണും ത്വക്കിലെ ക്യാൻസറും തമ്മിലുള്ള ബന്ധം

പാർക്കിൻസൺ രോഗമുള്ളവർക്ക് ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്

|

ചലനവൈകല്യമായ പാർക്കിൻസൺ രോഗമുള്ളവർക്ക് ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പാർക്കിൻസൺ രോഗമുള്ളവർക്ക് മറ്റുള്ളവരെക്കാൾ ത്വക്കിലെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങു വരെ അധികമാണെന്ന് മയോ ക്ലിനിക്കിലെ ഗവേഷകർ കണ്ടെത്തി.

മറുവശത്തു ,ത്വക്കിലെ ക്യാൻസർ ഉള്ളവർക്ക് പാർക്കിൻസൺ ഉണ്ടാകാനുള്ള സാധ്യതയും നാലുമടങ്ങിനെക്കാൾ കൂടുതലാണ്. മയോ ക്ലിനിക് പ്രൊസീഡിംഗ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 2922 രോഗികളിൽ 974 പേർക്ക് ത്വക്കിലെ ക്യാൻസർ സ്ഥിരീകരിച്ചു. ചില മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നത് പാർക്കിൻസൺസിനുള്ള ലെവോഡോപ എന്ന ഒരു മരുന്ന് മാലിന്യൻ മെലനോമ ഉണ്ടാക്കാമെന്നാണ്. എന്നാൽ മറ്റു ചിലർ ഈ രണ്ടു രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്.

Parkinson's May Be Linked To Melanoma: Study

പുതിയ ഫലങ്ങൾ പാർക്കിൻസൺ, ത്വക്കിലെ ക്യാൻസർ എന്നീ രണ്ടു രോഗങ്ങളെയും ബന്ധിപ്പിച്ചുള്ളവയാണ്. എന്നാൽ ലെവോടോപയ്ക്ക് എതിരെയുള്ള തർക്കമാണ് പ്രശ്നം. ഈ രണ്ടു രോഗാവസ്ഥയുള്ള രോഗികളുടെ പ്രതിരോധശേഷിയും ,ജനിതകാവസ്ഥയുമെല്ലാം ഒരുപോലെയാണ്. അതിനാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.

പാർക്കിൻസണും ത്വക്കിലെ ക്യാൻസറും ഉണ്ടാകാനുള്ള കാരണം കണ്ടുപിടിക്കാമെങ്കിൽ നമുക്ക് രോഗിയേയും അവരുടെ കുടുംബത്തെയും ഒരു രോഗം മാറി മറ്റൊന്ന് വരുന്നതിന്റെ ഗുരുതരാവസ്ഥ പറഞ്ഞു മനസിലാക്കാമായിരുന്നുവെന്നാണ് മായോ ക്ലിനിക് ലേഖകനായ ലാരൺ ഡാൾവിൻ അഭിപ്രായപ്പെടുന്നത്. ഈ രണ്ടു രോഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജനിതകമാറ്റം, പ്രതിരോധ ശേഷി, പാരിസ്ഥിതിക മാറ്റങ്ങൾ എന്നിവ തിരിച്ചറിയാൻ ഭാവിയിൽ ഗവേഷകർ ശ്രദ്ധിക്കേണ്ടതാണെന്ന് " ഡാൽവിൻ അഭിപ്രായപ്പെട്ടു.

Parkinson's May Be Linked To Melanoma: Study

ഈ രണ്ടിൽ ഏതെങ്കിലും ഒരു രോഗമുള്ളവർ മറ്റു രോഗത്തെ പ്രതിരോധിക്കാനായി ആദ്യകാല രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി ശ്രദ്ധിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. മറ്റ് രോഗം വരാനുള്ള സാധ്യതയെക്കുറിച്ച് അവർ അറിഞ്ഞിരിക്കണം.

English summary

Parkinson's May Be Linked To Melanoma: Study

People suffering from movement disorder Parkinsons disease may also be at high risk of developing skin cancer melanoma and vice-a-versa.
X
Desktop Bottom Promotion