വയര്‍ കുറയാന്‍ ഓട്‌സ്മീല്‍ വാട്ടര്‍ വെറുംവയറ്റില്‍

Posted By:
Subscribe to Boldsky

ഓട്‌സിന് ആരോഗ്യവശങ്ങള്‍ ഏറെയാണ്. ഏതു രോഗത്തിനുമുള്ള നല്ലൊരു പരിഹാരം, ഏതു രോഗികള്‍ക്കും ആര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണം തുടങ്ങിയ നിലകളില്‍ ഇത് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

ഓട്‌സ് തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വസ്തു കൂടിയാണ്. ഇത് മെറ്റബോളിക് റെഗുലേറ്ററായി പ്രവര്‍ത്തിയ്ക്കുന്നു. ഹൃദയത്തിന്റെയും വയറിന്റേയുമെല്ലാം ആരോഗ്യത്തന് ഇത് ഏറെ ഗുണകരവുമാണ്.

തീരെ കുറവു കലോറി മാത്രമേ ഇതില്‍ അടങ്ങിയിട്ടുള്ളൂ. ഇതുകൊണ്ടുതന്നെയാണ് പല ആരോഗ്യഗുണങ്ങളും നല്‍കുന്നത്.

ഓട്‌സ് പല തരത്തിലും തടി കുറയ്ക്കാന്‍ സഹാകമായ ഒന്നാണ്. ഓട്‌സ് മാത്രമല്ല, ഓട്‌സ്മീല്‍ വെള്ളവും. ഇതെങ്ങനെ തടി കുറയ്ക്കാന്‍ തയ്യാറാക്കാമെന്നും ഇതു തടി കുറയ്ക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ചും കൂടുതലറിയൂ,

ഓട്‌സ്മീല്‍ വാട്ടര്‍

ഓട്‌സ്മീല്‍ വാട്ടര്‍

ഓട്‌സ്മീല്‍ വാട്ടര്‍ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഇത് വയര്‍ നിറഞ്ഞതായി തോന്നിയ്ക്കാന്‍ സഹായിക്കുന്നു.

തടി

തടി

വെറുംവയറ്റില്‍ ഓട്‌സ്മീല്‍ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ സഹായകമായ ഒന്നാണ്. ഇവയെല്ലാം ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

മൂത്രവിസര്‍ജനം

മൂത്രവിസര്‍ജനം

ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. അതായത് ഡയൂററ്റിക്കാണത്. ഇതുവഴി ശരീരത്തില്‍ വെള്ളം കെട്ടി നിന്ന് തടി വര്‍ദ്ധിപ്പിയ്ക്കുന്നത് തടയും. ലിക്വിഡ് വെയ്റ്റ് കുറയ്ക്കുമെന്നര്‍ത്ഥം.

ഓട്‌സ് മീല്‍ വാട്ടര്‍

ഓട്‌സ് മീല്‍ വാട്ടര്‍

ഓട്‌സ് മീല്‍ വാട്ടര്‍ തയ്യാറാക്കേണ്ടത് താഴെപ്പറയുന്ന രീതിയിലാണ്. ഒരു കപ്പ് ഓട്‌സ്മീല്‍, ഒരു കറുവാപ്പട്ട കഷ്ണം, രണ്ടു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. ഓട്‌സില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് ബ്ലെന്ററില്‍ അടിയ്ക്കുക. ഇതില്‍ കറുവാപ്പട്ട പൊടിച്ചതും തേനും ചേര്‍ത്ത് ബാക്കി വെള്ളവും ചേര്‍ത്തിളക്കാം. ഇത് ഫ്രിഡ്ജില്‍ വച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഓരോ തവണ ഭക്ഷണത്തിനു മുന്‍പായും ഇത് കുടിയ്ക്കും.

അടുപ്പിച്ച് ഒരു മാസം ഓട്‌സ്മീല്‍ വെള്ളം

അടുപ്പിച്ച് ഒരു മാസം ഓട്‌സ്മീല്‍ വെള്ളം

അടുപ്പിച്ച് ഒരു മാസം ഓട്‌സ്മീല്‍ വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍ തടിയും വയറുമെല്ലാം കുറയും.രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ദിവസവും ഓരോ തവണ ഭക്ഷണത്തിനു മുന്‍പായും കുടിയ്ക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും

ഈ വെള്ളത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇതില്‍ ഒമേഗ 6, ലിനോലെയിക് ആസിഡ് എന്നിവയുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

 ലിവര്‍

ലിവര്‍

ഇതിലെ അമിനോ ആസിഡ് ലെസിറ്റീന്‍ ഉല്‍പാദിപ്പിച്ച് ലിവര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത് ശരീരത്തിലെ വിഷാംശം അകറ്റാന്‍ ഏറെ നല്ലതാണ്. അതുവഴി പല അസുഖങ്ങളും അകറ്റാം.

മലബന്ധം

മലബന്ധം

മലബന്ധം അകറ്റാനും ദഹനം ശരിപ്പെടുത്താനുമുള്ള നല്ലൊരു വഴിയാണ് ഓട്‌സ്മീല്‍ വാട്ടര്‍. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. മലബന്ധമുള്ളവര്‍ക്ക് ഇത് നല്ലൊരു പ്രകൃതിദത്ത മരുന്നാണ്. വയററിലുണ്ടാകുന്ന ഗ്യാസ്ട്രിക് ആസിഡ് വലിച്ചെടുത്താണ് ദഹനം ശരിയാക്കുന്നത്.

രക്തത്തിലെ ഗ്ലൂക്കോസ് തോത്

രക്തത്തിലെ ഗ്ലൂക്കോസ് തോത്

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ സോലുബിള്‍ ഫൈബര്‍ സ്റ്റാര്‍ച്ച്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കൃത്യമായി ദഹിയ്ക്കാന്‍ അനുവദിയ്ക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റികാര്‍സിനോജെനിക് ഗുണങ്ങളുള്ള ഒന്നു കൂടിയാണിത്. ഇതിലെ ഫൈറ്റോകെമിക്കലുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായകമാകുന്നു.

Read more about: belly fat, health, weight
English summary

Oatsmeal Water Benefits To Reduce Belly Fat And Weight

Oatsmeal Water Benefits To Reduce Belly Fat And Weight, read more to know about
Subscribe Newsletter