കണ്ണടച്ച് തുറക്കും മുന്‍പ് തലവേദനയെ തുരത്താം

Posted By:
Subscribe to Boldsky

തലവേദന വരുമ്പോള്‍ വേദന സംഹാരിയില്‍ അഭയം തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തലവേദന വരുമ്പോള്‍ വേദന സംഹാരി കഴിയ്ക്കാതെ തലവേദനയില്‍ നിന്നും മോചനം നേടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല വേദനസംഹാരികളും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ ഗുരുതരമാണ്.

10 ദിവസം ശ്രമിച്ചാല്‍ 5കിലോ നിസ്സാരമായി കുറയ്ക്കാം

ഇതറിയാമെങ്കിലും പലരും വേദന സംഹാരികള്‍ തന്നെ ശീലമാക്കുന്നു. എന്നാല്‍ കണ്ണടച്ചു തുറക്കും മുന്‍പ് തലവേദനയെ ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്ത മാര്‍ഗ്ഗങ്ങളാണ് ഇവ.

ഒരു ഗ്ലാസ്സ് വെള്ളവും മല്ലിയിലയും

ഒരു ഗ്ലാസ്സ് വെള്ളവും മല്ലിയിലയും

ഒരു ഗ്ലാസ്സ് വെള്ളത്തില്‍ മല്ലിയിലയിട്ട് തിളപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് സ്റ്റൗവ്വ് ഓഫ് ചെയ്ത് അല്‍പം ചായപ്പൊടിയിടുക. ഇത് അരിച്ചെടുത്ത് മധുരം ചേര്‍ക്കാതെ കഴിയ്ക്കാം. ഇത് തലവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി നല്ലൊരു മരുന്നാണ് തലവേദനയെ പ്രതിരോധിയ്ക്കാന്‍. ഇഞ്ചി കഷ്ണങ്ങള്‍ കടിച്ച് തിന്നുകയോ ഇഞ്ചി തിളപ്പിച്ച് വെള്ളം കുടിയ്ക്കുകയോ ചെയ്താല്‍ മതി.

 തേന്‍

തേന്‍

തേനിലും തലവേദനയ്ക്ക് പരിഹാരം കാണാം. തേനില്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചിട്ട് അത് കഴിയ്ക്കാം. ഇത് തലവേദന അകറ്റാന്‍ വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

 ജമന്തിപ്പൂവ്

ജമന്തിപ്പൂവ്

ജമന്തിപ്പൂവ് ചായ ഇട്ട് കുടിയ്ക്കുന്നതും നല്ലതാണ്. ഇത് നിമിഷ നേരം കൊണ്ട് തലവേദനയെ ചെറുക്കും. തേന്‍ മിക്‌സ് ചെയ്താണ് കഴിയ്‌ക്കേണ്ടത്.

 ധാരാളം വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിയ്ക്കുക

തലവേദനയുള്ളപ്പോള്‍ ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് തലവേദനയെ നിമിഷ നേരം കൊണ്ട് ചെറുക്കാന്‍ സഹായിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട പൊടിച്ചതാണ് മറ്റൊന്ന്. കറുവപ്പട്ട പൊടിച്ചതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് കഴിയുമ്പോഴേക്കും തലവേദന ഇല്ലാതാവുന്നു.

English summary

Natural Home Remedies for Headaches That Actually Work

Here are some natural home remedies for headaches you can try at home to zap the pain. Its true, your search for the best headache cure ends here.
Story first published: Tuesday, May 23, 2017, 18:31 [IST]