തടിയും വയറും പോവും ഉറപ്പുള്ള അത്ഭുതക്കൂട്ട്‌

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഇനി ഇക്കാര്യത്തില്‍ വിഷമിക്കേണ്ട ആവശ്യമില്ല. കാരണം തടിയും വയറും കുറയ്ക്കാന്‍ ഇനി ചില അത്ഭുതക്കൂട്ടുകള്‍ ഉണ്ട്. ഇവയിലൂടെ തടി കുറയ്ക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ അവസ്ഥയുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്

കാരണം ഉറപ്പുള്ള പരിഹാര മാര്‍ഗ്ഗങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിയ്ക്കുന്നത് എന്നതാണ് സത്യം. എന്തൊക്കെയാണ് ഇത്തരത്തില്‍ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

 ജീരകവെള്ളം

ജീരകവെള്ളം

ജീരക വെള്ളം നമ്മളെല്ലാം കുടിയ്ക്കുന്നതാണ്. കൃത്യമായ ദഹനത്തിനും ആരോഗ്യത്തിനും ഏറെ സഹായിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാല്‍ ഇതൊരു പ്രത്യേക ജീരകവെള്ളമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകം പൊടിച്ച് നാരങ്ങാ നീരും വെള്ളവുമായി മിക്‌സ് ചെയ്ത് ആഴ്ചയില്‍ രണ്ട് ദിവസം കുടിയ്ക്കുക. ഏത് കുറയാത്ത തടിയും കുറയും.

നാരങ്ങയും തേനും

നാരങ്ങയും തേനും

നാരങ്ങയും തേനും തടി കുറയാനും വയറു കുറയാനും ഉത്തമമാണ്. യാതൊരു വിധ വ്യായാമവുമില്ലാതെ തടി കുറയ്ക്കാവുന്ന വിദ്യയാണ് നാരങ്ങയും തേനും. എല്ലാ ദിവസവും രാവിലെ ഈ പാനീയം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗം എന്തുകൊണ്ടും തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തടി മാത്രമല്ല കുടവറിനും ഒരു പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

 ചൂടുവെള്ളം

ചൂടുവെള്ളം

എന്നും രാവിലെ മിതമായ ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കും. ഇത് മെറ്റാബോളിക് റേറ്റ് ഉയര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങള്‍ക്ക് വിശപ്പു തോന്നുന്ന സമയത്ത് ഒരു ഗ്ലാസ് ചുടുവെള്ളം കുടിച്ചാല്‍ ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ദഹനത്തിനു സഹായിക്കുന്ന ഒന്നാണ്. നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ആവിയില് വേവിച്ച് രാവിലെയും വൈകിട്ടും കഴിയ്ക്കുക. ഇത് തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

തക്കാളിയും കുക്കുമ്പറും

തക്കാളിയും കുക്കുമ്പറും

പ്രഭാത ഭക്ഷണം തടി കുറയ്ക്കുന്നതാണെങ്കിലോ, രാവിലെ തന്നെ തക്കാളിയും കുക്കുമ്പറും കഴിച്ചു നോക്കൂ, എത്ര കുറയാത്ത തടിയും കുറയും എന്നതാണ് സത്യം.

 ലെമണ്‍ ടീ

ലെമണ്‍ ടീ

ലെമണ്‍ ടീ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. സ്ഥിരമായി ലെമണ്‍ ടീ കുടിയ്ക്കാന്‍ ഇനി സംശയിക്കണ്ട.

കറുവപ്പട്ടയും തേനും

കറുവപ്പട്ടയും തേനും

കറുവപപ്പട്ടയും തേനും നല്ലൊരു തടി കുറയ്ക്കുന്ന പാനീയമാണ്. തേനില്‍ കറുവപ്പട്ടയും വെള്ളവും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാരറ്റും ബീറ്റ്‌റൂട്ടും

കാരറ്റും ബീറ്റ്‌റൂട്ടും

കാരറ്റും ബീറ്റ്‌റൂട്ടും കഴിയ്ക്കുന്ന കാര്യത്തിലും കുറവ് വേണ്ട. കാരണം തടി കുറയ്ക്കും എന്നതിലുപരി ആരോഗ്യം നല്‍കുന്നു എന്നതാണ് സത്യം. മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ചെറുക്കുന്നു.

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും

ഇഞ്ചിയും നാരങ്ങയും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് കുടവയറിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കും. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില കറിയ്ക്കു മാത്രമല്ല ഉപയോഗപ്രദം. തടി കുറയ്ക്കുന്ന കാര്യത്തിലും കറിവേപ്പില നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്ത് ദഹനത്തിനെ സുഗമമാക്കുന്നു.

English summary

magical home Remedies for Obesity and Weight Loss

Obesity is a great concern not merely because of the excess weight, but also because it makes you susceptible to a number of serious health problems. Here are the top home remedies for obesity.
Please Wait while comments are loading...
Subscribe Newsletter