ആലിലവയറിന് കുരുമുളകും നാരങ്ങയും ഇങ്ങനെ

Posted By:
Subscribe to Boldsky

ആലില വയറിന് കുരുമുളുകും നാരങ്ങയും

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയര്‍ ചാടുന്നത് സൗന്ദ്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും കേടാണ്. പലപ്പോഴും അമിത വണ്ണമാണ് വയര്‍ ചാടാന്‍ ഇടയാക്കുന്നത്.

വയര്‍ കുറയ്ക്കാന്‍ ഡയറ്റിംഗ്, വ്യായാമം തുടങ്ങി പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ പിന്‍തുടരുന്നതിനു മുന്‍പ് വയര്‍ ചാടാനുള്ള കാരണങ്ങള്‍ കണ്ടെത്തേണ്ടതും പ്രധാനം. പ്രധാനമായും വയര്‍ ചാടുന്നതിനെ മൂന്നു ഗണങ്ങളില്‍ പെടുത്താം.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് വയര്‍ തീരെ കുറവായിരിക്കും. എന്നാല്‍ രാത്രി കിടക്കാന്‍ പോകുമ്പോഴേയ്ക്കും ഈ വയര്‍ ചാടി ഒരു പരുവത്തിലാകും. ഇത് സ്വാഭവികമായുള്ള വയറല്ല.

ഭക്ഷണക്രമം ശരിയല്ലാതിരിക്കുക, ശോധന ശരിയാവാതിരിക്കുക, ഭക്ഷണം വളരെ വേഗത്തില്‍ കഴിച്ചു തീര്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം വയറിന് കാരണമാകും.

വയര്‍ ചാടുന്നതു തടയാന്‍ വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതിലൊന്നാണ് കുരുമുളകും ചെറുനാരങ്ങയും. ഇന്ത്യയില്‍ പാചകത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഓംലെറ്റിലൊക്കെ കുരുമുളക് ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ രുചിക്കപ്പുറം ഏറെ ഗുണങ്ങളുള്ളതാണ് കുരുമുളക്.കുരുമുളകിലെ പെപ്പറൈന്‍ ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതുവഴി ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും. തടിയും ഒപ്പം വയറും കുറയ്ക്കും. കുരുമുളക് വയര്‍ ഭാഗത്തെ കൊഴുപ്പു പുറന്തള്ളാന്‍ ഏറെ നല്ലതുമാണ്. കുരുമുളകിലെ പിപ്പെറൈന്‍ ദഹനത്തെ സഹായിക്കുംകുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കാന്‍ പ്രേരണ നല്കും. ഈ ആസിഡ് പ്രോട്ടീനുകളെയും, മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം,

ചെറുനാരങ്ങയ്ക്കു സ്വാഭാവികമായി ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സാധിയ്ക്കും. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. വെറുംവയറ്റില്‍ നാരങ്ങാ, തേന്‍ വെള്ളം കുടിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ്. പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒരു വഴി. ഇതു വഴി വയറ്റിലെ കൊഴുപ്പു കളയാന്‍ നാരങ്ങ നല്ലതുമാണ്.

കുരുമുളകും ചെറുനാരങ്ങയും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുക. ഇത് വയര്‍ കുറയ്ക്കും. തടി കുറയ്ക്കും. ദഹനവും പ്രതിരോധശേഷിയുമുള്‍പ്പെടെയുള്ള പല ആരോഗ്യഗുണങ്ങളും നല്‍കും.

 ലിവര്‍

ലിവര്‍

ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് നാരങ്ങയും കുരുമുളകും. പ്രത്യേകിച്ചു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍. ലെമണ്‍ പെപ്പര്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നതും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതു കൊണ്ടുതന്നെ തടി കുറയ്ക്കാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ്. ശരീരത്തിലെ യൂറിക് ആസിഡ് പുറന്തള്ളുന്നതു വഴിയും ഇത് ലിവറിനെ സംരക്ഷിയ്ക്കുന്നു. ഇതിലെ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ലിവര്‍ ആരോഗ്യത്തിന് നല്ലതാണ്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്താനുള്ള നല്ലൊരു വഴിയാണ ലെമണ്‍ പെപ്പര്‍. ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയുമെല്ലാം ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ലെമണ്‍ പെപ്പറിന് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള നല്ലൊരു കഴിവുണ്ട്. ഇത് കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല രോഗങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കും. വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിലെ വിഷാംശങ്ങള്‍ നീങ്ങുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ചര്‍മസംരക്ഷണത്തിനും

ചര്‍മസംരക്ഷണത്തിനും

ആന്റിഓക്‌സിഡേഷന്‍ ഗുണങ്ങളുള്ളതു കൊണ്ടു തന്നെ ചര്‍മസംരക്ഷണത്തിനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ആന്റിഫംഗല്‍ ഗുണവും പല ചര്‍മപ്രശ്‌നങ്ങളും തടയാന്‍ സഹായകമാണ്.

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ നാരങ്ങ-കുരുമുളക് കോമ്പിനേഷന്‍ ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലത്. രക്തക്കുഴലികളിലെ തടസം നീക്കാന്‍ ഇത് ഏറെ ഗുണകരമാണ്. ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങാനും ആരോഗ്യകരം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ്

പ്രമേഹരോഗികള്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് കുരുമുളക്, നാരങ്ങ എന്നിവ ചേര്‍ന്ന മിശ്രിതം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു.

ശരീരത്തിലെ അസിഡിറ്റിയുടെ തോത്

ശരീരത്തിലെ അസിഡിറ്റിയുടെ തോത്

ശരീരത്തിലെ അസിഡിറ്റിയുടെ തോത് കുറയ്ക്കാനും ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് കൃത്യമായി നില നിര്‍ത്താനും കുരുമുളകും നാരങ്ങയും ഏറെ നല്ലതാണ്. ശരീരം പിഎച്ച് ആയി നില നില്‍ക്കുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ സഹായിക്കും. ശരീരത്തിന്റെ മാത്രമല്ല, മനസിന്റേയും ആരോഗ്യത്തിന് ഇത് നല്ലതാണ്.

ആന്റി ഇന്‍ഫഌമേറ്ററി

ആന്റി ഇന്‍ഫഌമേറ്ററി

ഈ മിശ്രിതം ആന്റി ഇന്‍ഫഌമേറ്ററിയാണ്. ഇതുകൊണ്ടുതന്നെ സന്ധിവേദനകളില്‍ നിന്നും വേഗത്തില്‍ മോചനം നല്‍കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

രണ്ട് ചെറുനാരങ്ങ, രണ്ട് ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ലെമണ്‍ പെപ്പര്‍ ഉണ്ടാക്കാം.തയ്യാറാക്കുന്ന പാത്രം ചെറുതായി ചൂടാകുമ്പോള്‍ ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയെടുത്തതും, കുരുമുളകും ഇതിലേക്ക് ചേര്‍ക്കാം. ചെറിയ ചൂടില്‍ 30 മിനിട്ട് അടുപ്പില്‍ വയ്ക്കാം. നന്നായി ഡ്രൈ ആയിക്കഴിഞ്ഞാല്‍ ഇത് നന്നായി പൊടിച്ചെടുക്കാം. ഇതിലേക്ക് ഉപ്പും ചേര്‍ക്കാം. അങ്ങനെ ലെമണ്‍ പെപ്പര്‍ തയ്യാര്‍.

ലെമണ്‍ പെപ്പറില്‍

ലെമണ്‍ പെപ്പറില്‍

ലെമണ്‍ പെപ്പറില്‍ 0.8 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് ഒട്ടും തന്നെയില്ല. 689 മില്ലി ഗ്രാം സോഡിയം, 0.4 ഗ്രാം ഫൈബര്‍, 1 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്‌സ്, 0.2 ഗ്രാം പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

Read more about: belly fat body weight health
English summary

Lemon Pepper Home Remedy To Reduce Belly Fat

Lemon Pepper Home Remedy To Reduce Belly Fat,
Story first published: Monday, October 23, 2017, 19:40 [IST]