നല്ല സെക്‌സിനായി സൈക്കോളജി ടിപ്‌സ്

Posted By:
Subscribe to Boldsky

നല്ല സെക്‌സ് ജീവിതം എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല. പലപ്പോഴും പലതരം പ്രശ്‌നങ്ങള്‍ സെക്‌സ് ജീവിതത്തെ ദോഷകരമായി ബാധിയ്ക്കാറുമുണ്ട്.

നല്ലൊരു സെക്‌സ് ജീവിതത്തിന് ഇരുപങ്കാളികളുടേയും പൂര്‍ണസഹകരണവും താല്‍പര്യവും അത്യാവശ്യം. ഒരാള്‍ ഇതില്‍ നിന്നും പുറകോട്ടു പോയാന്‍ മറുഭാഗത്തേയും ഇത് ബാധിയ്ക്കും.

സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ശാരീരിക പ്രശ്‌നങ്ങളും ധാരാളമുണ്ട്. ഇതുപോലെ തന്നെ മാനസിക പ്രശ്‌നങ്ങളും. മാനസികമായ പ്രശ്‌നങ്ങള്‍ കൊണ്ട് സെക്‌സ് ജീവിതം ആസ്വദിയ്ക്കാന്‍ കഴിയാത്തവര്‍ ധാരാളം.

സെക്‌സ് ജീവിതത്തിലെ പ്രശ്‌നങ്ങളും താളപ്പിഴകളും നേരെയാക്കാന്‍ സൈക്കോളജിസ്റ്റുകളുടെ വരെ സഹായം തേടുന്നവരുമുണ്ട്. ഇത് പലപ്പോഴും ഏറെ ഗുണം നല്‍കാറുമുണ്ട്.

എന്നാല്‍ ചിലരെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ മടിയ്ക്കുന്നവരാണ്. ഇത്തരക്കാര്‍ക്കും സെക്‌സ് പ്രശ്‌നങ്ങളുള്ളവര്‍ക്കും സെക്‌സ് ജീവിതം സുഖകമരാക്കാനുള്ള ചില സൈക്കോളജി ടിപ്‌സ് താഴെ പറയുന്നു. ഇതെക്കുറിച്ചറിയൂ,

കിടക്കയില്‍ തങ്ങളുടെ പ്രകടനം

കിടക്കയില്‍ തങ്ങളുടെ പ്രകടനം

കിടക്കയില്‍ തങ്ങളുടെ പ്രകടനം എങ്ങനെയായിരിയ്ക്കും, പങ്കാളിയെ തൃപ്തിപ്പെടുത്തുവാന്‍ തങ്ങള്‍ക്കാകുമോ തുടങ്ങിയ ചിന്തകള്‍ അലട്ടുന്നവരുണ്ട്. പ്രത്യേകിച്ചും പുരുഷന്മാരെ. ഇത്തരം ആശങ്കകളും ആത്മവിശ്വാസക്കുറവുമെല്ലാം കിടക്കയിലെ പ്രകടനത്തെ ബാധിയ്ക്കാറുമുണ്ട്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല. സെക്‌സ് ആഹ്ലാദിയ്ക്കുവാനുള്ളതാണ്. ഇതിനെ മത്സരം പോലെ കാണേണ്ടതില്ല. ഇത്തരം ആശങ്കകള്‍ പൂര്‍ണമായും ഒഴിവാക്കുക.

ഫോര്‍പ്ലേ

ഫോര്‍പ്ലേ

ഫോര്‍പ്ലേ സെക്‌സ് ജീവിതം ആസ്വാദ്യകരമാക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. നേരിട്ടു സെക്‌സിലേര്‍പ്പെടുന്നത് പല സ്ത്രീകള്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. ഫോര്‍പ്ലേയ്ക്കു സെക്‌സില്‍ അതീവപ്രധാന സ്ഥാനമുണ്ടെന്ന കാര്യം ഓര്‍ത്തു വയ്ക്കുക.

തുറന്ന ആശയവിനിമയം

തുറന്ന ആശയവിനിമയം

പങ്കാളികളോട് ഇഷ്ടവും അനിഷ്ടവുമെല്ലാം തുറന്നു പറയണം. തുറന്ന ആശയവിനിമയം സെക്‌സ് ജീവിതത്തിലും ഏറെ പ്രധാനമാണ്. ഇതുപോലെ പങ്കാളിയുടെ സെക്‌സ് താല്‍പര്യത്തെക്കുറിച്ചും അറിയുക. മാനിയ്ക്കുക. അതനുസരിച്ചു പെരുമാറുക.

മാനസികമായ അടുപ്പക്കുറവും

മാനസികമായ അടുപ്പക്കുറവും

മാനസികമായ അടുപ്പക്കുറവും ഒരുമിച്ചു സമയം ചെലഴിയ്ക്കാത്തതുമൊക്കെ സെക്‌സ് ജീവിതത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളാണ്. ശരീരങ്ങള്‍ ഒത്തൊരുമിയ്ക്കുന്നതിന് മാനസിക പൊരുത്തവും പ്രധാനമെന്ന കാര്യം അറിയുക.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ലൈംഗികജീവിതത്തെ സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുമുണ്ട്. ഡാര്‍ക് ചോക്ലേറ്റ്, വെളുത്തുള്ളി തുടങ്ങിയ പലതരം ഭക്ഷണങ്ങള്‍ ഇതിനായി സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ലൈംഗികജീവിതത്തിനു സഹായിക്കും.

ഫോണ്‍

ഫോണ്‍

ഇന്നത്തെ സാഹചര്യങ്ങളില്‍ ഫോണ്‍ സെക്‌സ് ജീവിതത്തില്‍ പോലും വലിയൊരു വില്ലനായിരിക്കുകയാണ്. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പറയില്‍ നിന്നും ഒഴിവാക്കുക. ടിവി പോലും കിടപ്പറയില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ല്ത്.

വ്യായാമം

വ്യായാമം

വ്യായാമം നല്ല സെക്‌സ് ജീവിതത്തിന് അത്യാവശ്യമാണ്. വ്യായാമക്കുറവ് ആരോഗ്യകരമായ ജീവിതത്തെ ബാധിയ്ക്കുന്നതു പോലെത്തന്നെ സെക്‌സ് ജീവിതത്തേയും ബാധിയ്ക്കുന്ന ഒന്നാണ്. വ്യായാമം ശീലമാക്കുന്നത് മാനസികമായും ശാരീരികമായും കരുത്തു നല്‍കും.

മിതമായ സ്വയംഭോഗം

മിതമായ സ്വയംഭോഗം

മിതമായ സ്വയംഭോഗം ആരോഗ്യത്തിനും സെക്‌സ് ജീവിതത്തിനും സഹായകമാണ്. എന്നാല്‍ സെക്‌സിനു മുന്‍പ് സ്വയംഭോഗം ഒഴിവാക്കുക. ഇതുപോലെ അമിതമായ സ്വയംഭോഗവും ശീലമാക്കാതിരിയ്ക്കുക.

തങ്ങള്‍ക്കും പങ്കാളികള്‍ക്കും താല്‍പര്യമില്ലാത്ത പരീക്ഷണങ്ങള്‍

തങ്ങള്‍ക്കും പങ്കാളികള്‍ക്കും താല്‍പര്യമില്ലാത്ത പരീക്ഷണങ്ങള്‍

തങ്ങള്‍ക്കും പങ്കാളികള്‍ക്കും താല്‍പര്യമില്ലാത്ത പരീക്ഷണങ്ങള്‍ സെക്‌സ് ജീവിതത്തില്‍ അരുത്. സിനിമകളിലും നോവലുകളിലും കാണുന്നതുപോലെയുള്ള പരീക്ഷണങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കില്ലെന്നുറപ്പു വരുത്തുക.

English summary

Important Tips About Lovemaking Given By Psychologists

Important Tips About Lovemaking Given By Psychologists