പാല്‍ രാവിലെ കുടിയ്ക്കരുത്

Posted By:
Subscribe to Boldsky

ഭക്ഷണങ്ങള്‍ ആരോഗ്യം നല്‍കാനുള്ളവയാണ്. എന്നാല്‍ ഇവ വേണ്ട വിധത്തില്‍ വേണ്ട സമയത്തു കഴിച്ചാലേ ആരോഗ്യമുണ്ടാകൂവെന്നതും സത്യമാണ്.

ചില ഭക്ഷണങ്ങള്‍ ചില സമയത്തു കഴിയ്ക്കുന്നത് കൂടുതല്‍ ആരോഗ്യപ്രദമാണ്. നാം സാധാരണയായി ഉപയോഗിയ്ക്കുന്ന പല ഭക്ഷണങ്ങളും ഇതില്‍ പെടുകയും ചെയ്യുന്നു.

ഇത്തരം ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ പറ്റിയ സമയങ്ങളെക്കുറിച്ചറിയൂ, സയന്‍സ് വിശദീകരിയ്ക്കുന്ന വാസ്തവങ്ങളാണിവ.

പഴം

പഴം

പഴം രാവിലെയും രാത്രിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഉച്ചയ്ക്കു പഴം കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രി പഴം കഴിയ്ക്കുന്നതു നല്ലതല്ല.

പാല്‍

പാല്‍

രാവിലെ ഒരു ഗ്ലാസ് പാല്‍ പലരുടേയും പതിവാണ്. കിടക്കാന്‍ നേരത്ത് പാല്‍ കുടിയ്ക്കുന്നതാണ് ആരോഗ്യത്തിനും ഉറക്കത്തിനുമെല്ലാം ഏറ്റവും ഗുണകരം. രാവിലെ നല്ലതല്ല.

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ രാത്രി കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. രാവിലെ കഴിയ്ക്കുന്നത് ദോഷവും.

തൈര്

തൈര്

തൈര് രാവിലെയുള്ള ഏതു സമയത്തും കഴിയ്ക്കാം. എന്നാല്‍ രാത്രി ഇതൊഴിവാക്കുന്നതാണ് നല്ലത്.

അരി

അരി

രാവിലെയുള്ള സമയത്തെപ്പോള്‍ വേണമെങ്കിലും അരി ഭക്ഷണവും ചോറുമുണ്ണാം. രാത്രിയില്‍ ഇതൊഴിവാക്കുക.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ രാവിലെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയും വൈകീട്ടും ഒഴിവാക്കുക.

പ്രാതല്‍

പ്രാതല്‍

ഇതുപോലെ പ്രാതല്‍ കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ 7-8 വരെയാണ്. കഴിവതും ഉണര്‍ന്ന് അര മണിക്കൂറിനുള്ളില്‍ പ്രാതല്‍ കഴിയ്ക്കണം.

12.30-2 മണിയ്ക്കുളളില്‍ ഉച്ചഭക്ഷണമാകാം

12.30-2 മണിയ്ക്കുളളില്‍ ഉച്ചഭക്ഷണമാകാം

12.30-2 മണിയ്ക്കുളളില്‍ ഉച്ചഭക്ഷണമാകാം. പ്രാതലും ഉച്ചഭക്ഷണവും തമ്മില്‍ കഴിവതും 4 മണിക്കൂര്‍ മാത്രം ഇടവേള വയ്ക്കുക.

അത്താഴം

അത്താഴം

അത്താഴം രാത്രി എട്ടിനു മുന്‍പാകുന്നതാണ് നല്ലത്. കിടക്കുന്നതിനു രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴമാകാം.

English summary

Ideal Time To Have These Foods

Ideal Time To Have These Foods, Read more to know about,
Story first published: Tuesday, September 5, 2017, 13:42 [IST]
Subscribe Newsletter