വാള്‍നട്‌സ് കഴിച്ചു വയര്‍ കുറയ്ക്കാം

Posted By:
Subscribe to Boldsky

പൊതുവെ ഡ്രൈ നട്‌സ്ആരോഗ്യത്തിന് ഏറെ ഗുണകരമായവയാണ്. പ്രോട്ടീന്‍ സമ്പുഷ്ടവും നല്ല കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നവയുമാണിവ. ശരീരത്തിനു വേണ്ട പല പ്രധാന വൈറ്റമിനുകളും നല്‍കുന്നവയും.

ഡ്രൈ ഫ്രൂട്‌സില്‍ ബദാം, പിസ്ത, വാള്‍നട്ട്, കശുവണ്ടിപ്പരിപ്പ് എന്നിവ ഏറെ പ്രധാനമാണ്. ഇവ കഴിയ്ക്കുന്നത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

ഡ്രൈ നട്‌സില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വാള്‍നട്ട്. അല്‍പം കയ്‌പോടു കൂടിയ ഇത് ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ പ്രധാന കലവറയാണ്. ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്. ഇതിലെ പോളിഅണ്‍സാച്വറേറ്റഡ് ഫാറ്റ തടിയും വയറും കുറയ്ക്കാനും ഏറെ നല്ലതാണ്.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും വാള്‍നട്ട് ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചു സ്താനാര്‍ബുദ ക്യാന്‍സര്‍. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയ്ക്കുളള നല്ലൊരു മരുന്നു കൂടിയാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഇതു കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഏറെ ഗുണകരമാണെന്നു പറയാം. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് തന്നെയാണ് ഗുണം ചെയ്യുന്നത്. ഇതുപോലെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്, വാള്‍നട്ട്.

ആസ്ത്മ, എക്‌സിമ തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വാള്‍നട്ടിനുണ്ട്. കൂടാതെ ആര്‍ത്രൈറ്റിസ്സിനേയും തടയുന്നു.

വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.വാള്‍നട്‌സില്‍ ധാരാളം മിനറലുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്‌സ്.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണ് ഇപ്പോഴത്തെ കാലത്ത് ഏററ്വും കൂടുതല്‍. സൗന്ദര്യപ്രശ്‌നം മാത്രമല്ല, വലിയൊരു ആരോഗ്യപ്രശ്‌നം കൂടിയാണിത്. പ്രത്യേകിച്ച് അരക്കെട്ടിലും വയറ്റിലും അടിഞ്ഞു കൂടുന്ന തടിയും കൊഴുപ്പും ഏറെ ദോഷം വരുത്തുകയും ചെയ്യും.

വാള്‍നട്ട് തടിയും വയറും കുറയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണവസ്തുവാണ്. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊഴുപ്പു കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പല ഗുണങ്ങളും നല്‍കും. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് അടങ്ങിയിട്ടുള്‌ലത്. ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്

എങ്ങനെയാണ് വാള്‍നട്ട് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കും. കൊളസ്‌ട്രോള്‍ ശരീരത്തിലെയും വയറ്റിലേയും കൊഴുപ്പു കാരണമാകുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുക വഴി ശരീരത്തിലെ കൊഴുപ്പ് പിടിച്ചു നിര്‍ത്താനുള്ള കഴിവും വാള്‍നട്‌സിനുണ്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതിന് സാധിയ്ക്കും.

വാള്‍നട്ടും ഒലീവ് ഓയിലും

വാള്‍നട്ടും ഒലീവ് ഓയിലും

വാള്‍നട്ടും ഒലീവ് ഓയിലും ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിയാണെന്ന് കാലിഫോര്‍ണിയായിലെ സാന്റിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിട്ടുണ്ട്. ലോ കലോറി ഡയറ്റാണ് ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുവാനും ഇത് ഏറെ നല്ലതാണ്. ഇതുവഴി പ്രമേഹം കുറയ്ക്കും. ശരീരത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതും പ്രമേഹവുമെല്ലാം ശരീരത്തിന്റെ തടി വര്‍ദ്ധിപ്പി്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

ഭക്ഷണത്തിനു മുന്‍പായി

ഭക്ഷണത്തിനു മുന്‍പായി

ഭക്ഷണത്തിനു മുന്‍പായി വാള്‍നട്‌സ് കഴിയ്ക്കുന്നത് വയര്‍ നിറഞ്ഞതായ തോന്നലുണ്ടാക്കും. ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കും. തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പറ്റിയ നല്ലൊരു വഴിയാണിത്. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് അടങ്ങിയിട്ടുള്‌ലത്. ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് വാള്‍നട്‌സും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഘടകമാണ്. വാള്‍നട്‌സിലെ പോലെ തേനിലും ആ്ന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് വാള്‍നട്‌സും തേനും.

വെള്ളതിലിട്ടു കുതിര്‍ത്തി

വെള്ളതിലിട്ടു കുതിര്‍ത്തി

വാള്‍നട്‌സ് വെള്ളതിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദഹനത്തിനു സഹായിക്കും. ഇതിന്റെ പുറംഭാഗത്തെ കട്ടിയുള്ള തൊലി കുതിരാനും പെട്ടെന്നു തന്നെ പോഷകങ്ങള്‍ ശരീരത്തിന് ആഗിരണം ചെയ്യാനും ഇതുവഴി സാധിയ്ക്കും. വാള്‍നട്ടിനുള്ള ചെറിയൊരു കയ്പു മാറാനും ഇത് ഏറെ നല്ലതാണ്.

വറുത്തും

വറുത്തും

വാള്‍നട്‌സ് വേണമെങ്കില്‍ വറുത്തും കഴിയ്ക്കാം. എണ്ണ ചേര്‍ക്കാതെ വെറുതെ വറുത്തു കഴിയ്ക്കുന്നതും രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമാണ്. ഇതിന്റെ തോടും പെട്ടെന്നു നീങ്ങിക്കിട്ടും.

ഉറക്കം

ഉറക്കം

ആവശ്യമായ ഉറക്കം ലഭിയ്ക്കാത്തത് പലരിലും തടിയും കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും. വാള്‍നട്‌സിലെ മെലാട്ടനിന്‍ നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്

സ്ത്രീകളിലെ സ്തനവളര്‍ച്ചയ്ക്കും

സ്ത്രീകളിലെ സ്തനവളര്‍ച്ചയ്ക്കും

സ്ത്രീകളിലെ സ്തനവളര്‍ച്ചയ്ക്കും വാള്‍നട്‌സ് ദിവസവും കഴിയ്ക്കുന്നത് സഹായകമാണെന്നു പറയും. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്.

തലച്ചോറിന്

തലച്ചോറിന്

തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്‌സ് . വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.

വാള്‍നട്‌സ്

വാള്‍നട്‌സ്

വാള്‍നട്‌സ് പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ഇത് വൈറ്റാലിറ്റി, മോട്ടാലിറ്റി, ബീജത്തിന്റെ രൂപവിജ്ഞാനം എന്നിവയ്‌ക്കൊക്കെ സഹായകകരമാകും.

English summary

How To Use Walnuts To Reduce Belly Fat And Weight

How To Use Walnuts To Reduce Belly Fat And Weight