ഗ്രീന്‍ ടീയും മഞ്ഞളും, തടിയും വയറും പോകും

Posted By:
Subscribe to Boldsky

മഞ്ഞള്‍ ആരോഗ്യത്തിന് ഏറെ നല്ല ഒന്നാണ്. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്നെന്നു പറയാം. മഞ്ഞളിലെ കുര്‍കുമിനാണ് പ്രത്യേകിച്ചു ഈ ഗുണം നല്‍കുന്നത്.

സ്വാദിനും നിറത്തിനുമെന്നതിലുപരിയായി പല ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ശരീരത്തിലെ അനാവശ്യ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണിത്. പലപ്പോഴും ടോക്‌സിനുകളാണ് ്ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും.

മഞ്ഞള്‍പ്പൊടിയില്‍ കുര്‍കുമിനോയ്ഡുകള്‍ എ്ന്ന പേരിലാണ് കുര്‍കുമിന്‍ അടങ്ങിയിരിയ്ക്കുന്നത്. ഇതിനു പുറമെ വൈറ്റമിന്‍ ബി, സി, ലിനോലെനിക് ആസിഡ്, ഒമേഗ ത്രീ ഫാററി ആസിഡുകള്‍ , സോഡിയം, പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍ എന്നിങ്ങനെ വലിയൊരു പോഷകനിര തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്.

അമിതവണ്ണമുള്ളവരുടെ ലിവര്‍, വയര്‍ എന്നിവിടങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടുന്നതു സ്വാഭാവികമാണ്. ഇതു നീക്കാന്‍ നല്ലൊരു വഴിയാണ് മഞ്ഞള്‍. ഇതിലെ കുര്‍കുമിന്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയും.

ജി്ഞ്ചറോള്‍സ്, ഷോഗള്‍സ് എന്നീ രണ്ടു ഘടകങ്ങള്‍ തെര്‍മോജെനസിസ് അതായത് ചൂടുല്‍പാദിപ്പിച്ചു കൊഴുപ്പു കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതു തടി കുറയാന്‍ ഏറെ സഹായകമാണ്.

തടി കുറയ്ക്കാന്‍ പല രീതിയിലും മഞ്ഞള്‍ ഉപയോഗിയ്കകാം. ഇത് എങ്ങനെയെല്ലാമെന്നു നോക്കൂ.

ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീ

ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീ

ടര്‍മറിക് ആന്റ് ജിഞ്ചര്‍ ടീയാണ് ഒരു വഴി. ഒരിഞ്ചു നീളമുള്ള മഞ്ഞള്‍, ഒരിഞ്ചു നീളമുള്ള ഇഞ്ചി, 150 എംഎല്‍ വെള്ളം, 3, 4 കറുവാപ്പട്ട സ്റ്റിക്‌സ് എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം വെള്ളത്തിലിട്ടു നല്ലപോലെ തിളപ്പിയ്ക്കുക. പിന്നീട് ഊറ്റിയെടുത്തു കുടിയ്ക്കാം. തടി കുറയ്ക്കാനെങ്കില്‍ കഴിവതും മധുരം ചേര്‍ക്കരുത്. വേണമെങ്കില്‍ അല്‍പം തേനാകാം.

മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍പ്പാല്‍

മഞ്ഞള്‍പ്പാല്‍ തടി കുറയ്ക്കാനുള്ള നല്ല വഴിയാണ്. പാലില്‍ മഞ്ഞളിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതാണിത്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. കോള്‍ഡിനും ചുമയ്ക്കുമെല്ലാം നല്ല മരുന്നാണിത്. കുട്ടികള്‍ക്കു പ്രത്യേകിച്ചും. മഞ്ഞള്‍പ്പാല്‍ ദിവസവും ശീലമാക്കുന്നത് ഏറെ ഗുണം ചെയ്യുന്നതുമാണ്.

ഗ്രീന്‍ ടീയില്‍ മഞ്ഞള്‍

ഗ്രീന്‍ ടീയില്‍ മഞ്ഞള്‍

ഗ്രീന്‍ ടീയില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. മഞ്ഞളോ മഞ്ഞള്‍പ്പൊടിയോ ഇട്ട് വെള്ളം തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് അല്‍പം കഴിയുമ്പോള്‍ ഗ്രീന്‍ ടീ പൊടിയില്‍ ഒഴിച്ച് കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

മഞ്ഞള്‍പ്പൊടിയിട്ടു വെള്ളം

മഞ്ഞള്‍പ്പൊടിയിട്ടു വെള്ളം

മഞ്ഞള്‍പ്പൊടിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും തടി കുറയാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ അല്‍പം ഉപ്പിട്ടു കുടിയ്ക്കുന്നത് തടിയും വയറും കൊഴുപ്പുമെല്ലാം കുറയ്ക്കുന്ന ഒന്നാണ്.

ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍

ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍

ഭക്ഷണസാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. പാചകത്തിന് മഞ്ഞള്‍ ഉപയോഗിയ്ക്കുക. മാംസാഹാരങ്ങള്‍ പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍ ചേര്‍ത്താല്‍ ഇത് തടി കൂടാതിരിയ്ക്കാനും കൊഴുപ്പു കുറയ്ക്കാനുമെല്ലാം ഏറെ സഹായകമാണ്.

ടര്‍മറിക് ടീ

ടര്‍മറിക് ടീ

ടര്‍മറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തടി കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയം. എങ്ങനെയാണ് മഞ്ഞള്‍ച്ചായ വഴി തടി കുറയ്ക്കുകയെന്നതിനെക്കുറിച്ചറിയൂ,

ടീ

ടീ

നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍ ഉണങ്ങിയ ഗ്രാമ്പൂ, 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 കുരുമുളക്, 1 സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, ഒരു നുള്ളു കല്ലുപ്പ്, 2 ടീസ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍, 4 സ്പൂണ്‍ വെളിച്ചെണ്ണ, രണ്ടര കപ്പ് തിലപ്പിച്ച വെള്ളം എന്നിവ വേണം ഈ പ്രത്യേക ടര്‍മറിക് മില്‍ക് ചായ തയ്യാറാക്കാന്‍.ഇവയെല്ലാം നല്ലപോലെ മിക്‌സിയിലിട്ട് അടിച്ചെടുക്കുക, നല്ല പതയുള്ള ഒരു പാനീയം ലഭിയ്ക്കും.ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഏതെങ്കിലും സമയത്തു കുടിയ്ക്കുക.

ജീരകവും മഞ്ഞളും

ജീരകവും മഞ്ഞളും

ജീരകവും മഞ്ഞളും ചേര്‍ത്തുള്ള ഒരു മിശ്രിതവും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍, ജീരകം, കറുവാപ്പട്ട എന്നിവയാണ് ഇതിനു വേണ്ടത്. ജീരകപ്പൊടി-അര ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ കറുവാപ്പട്ട പൊടി- ജീരകത്തില്‍ ക്യൂമിനാല്‍ഡിഹൈഡ് എന്നൊരു ഓയിലുണ്ട്. ഇത് കൊഴുപ്പു കുറയ്ക്കുന്നതിന് ഏറെ സഹായകമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായകമാണ്. അനാവശ്യകൊഴുപ്പും ഇതു നീക്കം ചെയ്യും. കറുവാപ്പട്ട പൊതുവെ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇത് നല്ലപോലെ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് ഈ മൂന്നു ചേരുവകളിട്ട് അല്‍പസമയം കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാംവയര്‍ പോകും ഈ പാനീയം ദിവസം പല തവണയായി കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്. അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ അല്‍പം മാത്രം ജീരകം ഉപയോഗിയ്ക്കുക.

തടി കുറയ്ക്കുന്നതിനു പുറമെ

തടി കുറയ്ക്കുന്നതിനു പുറമെ

തടി കുറയ്ക്കുന്നതിനു പുറമെ പലതരം ആരോഗ്യഗുണങ്ങളും മഞ്ഞളിനുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. വാതം, സന്ധിവേദന തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ളതുകൊണ്ടുതന്നെ മുറിവുകള്‍ കരിയാന്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞള്‍. ബ്രെസ്റ്റ് ക്യാന്‍സര്‍, സ്‌കിന്‍ ക്യാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള നല്ലൊരു പ്രതിരോധവഴി കൂടിയാണിത്. കരള്‍ ആരോഗ്യത്തിനും കരളിലെ വിഷാംശം നീക്കുന്നതിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞള്‍.

ഡോക്ടറുടെ നിര്‍ദേശപ്രകാരം

ഡോക്ടറുടെ നിര്‍ദേശപ്രകാരം

ആരോഗ്യപ്രശ്‌നങ്ങള്‍ക്കു മരുന്നു കഴിയ്ക്കുന്നവരും ഗര്‍ഭിണികളുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം, ഇതു കഴിയ്ക്കാന്‍.

Read more about: healht, weight loss, belly fat
English summary

How To Use Turmeric For Weight Loss

How To Use Turmeric For Weight Loss, read more to know about
Subscribe Newsletter