അലര്‍ജി പൂര്‍ണമായും മാറ്റും മഞ്ഞള്‍മരുന്ന്‌

Posted By:
Subscribe to Boldsky

അലര്‍ജി പലരേയു അലട്ടുന്ന ഒന്നാണ്. ചുമയും തുമ്മലുമെല്ലാം ഉള്‍പ്പെടുന്ന അലര്‍ജിയുടെ കാര്യമാണ് പറയുന്നത്. അല്ലാതെ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയല്ല. സാധാരണയായി ഇത് പലര്‍ക്കും പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ്. ഇത് അടിക്കടി വന്നുകൊണ്ടിരിയ്ക്കുകയും ചെയ്യും. ഇതിനു പുറമെ അന്തരീക്ഷമലിനീകരണമാണ് അലര്‍ജിയ്ക്കുളള മറ്റൊരു കാരണം.

ജന്മനാ ഉള്ള അലര്‍ജി പലരേയും അടിക്കടി ശല്യം ചെയ്തു കൊണ്ടിരിയ്ക്കുന്ന ഒന്നാണ്. ഇത് അസ്വസ്ഥതയുണ്ടാക്കുമെന്നു മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുയും ചെയ്യും. അലര്‍ജി പ്രശ്‌നം രൂക്ഷമാകുന്നത് മരണത്തിനു പോലും കാരണമാകാറുണ്ട്. ഇതുകൊണ്ടുതന്നെ അലര്‍ജിയെ നിസാരമായി കണക്കാക്കാനാവില്ലെന്നര്‍ത്ഥം. ഇതിന് വേണ്ട വിധത്തില്‍ വേണ്ട സമയത്തു തന്നെ ചികിത്സ നേടുകയും വേണം.

അലര്‍ജിയ്ക്കുള്ള ചുരുക്കം ചില സ്വാഭാവിക പ്രതിരോധങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുര്‍കുമിനാണ് പല ഗുണങ്ങളും നല്‍കുന്നത്. ബ്രോങ്കൈറ്റിസ് ആസ്മ, ലംഗ്‌സ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സ്വാഭാവിക പ്രതിരോധ വഴിയായി മഞ്ഞള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. മററു പല കൂട്ടുകള്‍ക്കൊപ്പവും ചേര്‍ക്കുമ്പോഴാണ് മഞ്ഞളിന് ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുന്നതും.

മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് പാലിലോ വെള്ളത്തിലോ ചേര്‍ത്തു കഴിയ്ക്കാം. ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്ക്കുക. പാചകത്തില്‍ ഇവ ഉപയോഗിയ്ക്കാം. എന്നാല്‍ പാലുല്‍പന്നങ്ങളോട് അലര്‍ജിയുള്ളവര്‍ ടര്‍മറിക് മില്‍ക് കഴിയ്ക്കാതിരിയ്ക്കുക. മഞ്ഞളില്‍ അല്‍പം കുരുമുളകു ചേര്‍ക്കുന്നത് മഞ്ഞളിന്റെ ഗുണങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മഞ്ഞളിനോടോ മറ്റോ അലര്‍ജിയെങ്കില്‍ ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതും നല്ലതാണ്.

മഞ്ഞള്‍ ഏതെല്ലാം വിധത്തില്‍ അലര്‍ജികള്‍ക്കായി ഉപയോഗിയ്ക്കാമെന്നു നോക്കൂ,

ടര്‍മറിക് മില്‍ക്

ടര്‍മറിക് മില്‍ക്

ടര്‍മറിക് മില്‍ക് അഥവാ മഞ്ഞള്‍പ്പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. അലര്‍ജിയ്ക്കുള്ള ഉത്തമമായ മരുന്നാണിത്. 1 കപ്പ് തിളപ്പിച്ച പാല്‍, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, തേന്‍ എന്നിയാണ് മഞ്ഞള്‍പ്പാല്‍ തയ്യാറാക്കാന്‍ വേണ്ടത്. പാല്‍ തിളയ്ക്കുമ്പോള്‍ ഇവ മൂന്നും ചേര്‍ക്കുക. രാവിലെ വെറുംവയറ്റിലോ രാത്രി കിടക്കും മുന്‍പോ ഇതു കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്.

തേനും മഞ്ഞളും

തേനും മഞ്ഞളും

തേനും മഞ്ഞളും കലര്‍ന്ന മിശ്രിതവും നല്ലൊരു പരിഹാരമാണ്. തേനിന് സ്വാഭാവികമായി പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കും. മഞ്ഞളിലെ കുര്‍മുകിനും ഈ ഗുണമുണ്ട്. 2 ടേബിള്‍സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ മഞ്ഞളും കലര്‍ത്തി കഴിയ്ക്കാം. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. മഞ്ഞളിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തുന്നതും ഗുണകരമാണ്. വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്. തേനും ഓര്‍ഗാനിക് നോക്കി വാങ്ങുക.

മഞ്ഞള്‍, ചെറുനാരങ്ങ, തേന്‍

മഞ്ഞള്‍, ചെറുനാരങ്ങ, തേന്‍

മഞ്ഞള്‍, ചെറുനാരങ്ങ, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം സ്വാഭാവികപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. അലര്‍ജിയ്ക്കുള്ള നല്ലൊരു മരുന്നും. മഞ്ഞള്‍, ഒരു ചെറുനാരങ്ങ, 1 ടേബിള്‍സ്പൂണ്‍ തേന്‍, വെള്ളം, മുളകുപൊടി എന്നിവയാണ് ഇതിനായി വേണ്ടത്. വെള്ളമെടുത്ത് ഇതില്‍ എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. ഇതു ദിവസവും കുടിയ്ക്കുന്നത് അലര്‍ജിയൊഴിവാക്കാന്‍ സഹായിക്കും. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി വെറും ചൂടുവെള്ളത്തില്‍ മറ്റൊരു ചേരുവകളും കലര്‍ത്താതെയും ഉപയോഗിയ്ക്കാം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 ഔണ്‍സ് വെള്ളത്തില്‍ കലക്കുക. ചെറുചൂടുള്ള വെള്ളമെങ്കില്‍ ഏറെ ഗുണകരം. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.

മഞ്ഞള്‍പ്പൊടി, തേന്‍, വിനെഗര്‍,

മഞ്ഞള്‍പ്പൊടി, തേന്‍, വിനെഗര്‍,

മഞ്ഞള്‍പ്പൊടി, തേന്‍, വിനെഗര്‍, ചെറുനാരങ്ങാനീര് എന്നിവയടങ്ങിയ മിശ്രിതവും അലര്‍ജിയ്ക്ക് ഏറെ ഗുണകരമാണ്. 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങയുടെ തോടിന്റെ പുറഭാഗം ചിരകിയത്, ചെറുനാരങ്ങ ഫ്രീസറില്‍ വച്ചു തണുപ്പിച്ചാല്‍ ഇതു പെട്ടെന്നു കിട്ടും, ഇത് 1 ടീസ്പൂണ്‍, തേന്‍ കാല്‍ കപ്പ്, 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കുരുമുളകുപൊടി എ്ന്നിവയാണ് ഈ മി്ശ്രിതത്തിനു വേണ്ടത്. ഇവയെല്ലാം കലര്‍ത്തി ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുകയുമാകാം. ഇതില്‍ നിന്നും ദിവസവും 1 ടേബിള്‍സ്പൂണ്‍ വീതം 12-16 ഔണ്‍സ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.

മഞ്ഞള്‍പ്പൊടിയും ഒലീവ് ഓയിലും

മഞ്ഞള്‍പ്പൊടിയും ഒലീവ് ഓയിലും

മഞ്ഞള്‍പ്പൊടിയും ഒലീവ് ഓയിലും വെള്ളവും കലര്‍ത്തിയും അലര്‍ജിയ്ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം. 1-2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ടീസ്പൂണ്‍ ഒലീവ് ഓയില്‍, കുരുമുളകുപൊടി, വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്. ഇവ കൂട്ടിക്കലര്‍ത്തി ദിവസവും കുടിയ്ക്കാം. ശരീരത്തിന് പ്രതിരോധശേഷി സ്വാഭാവികമായി നല്‍കുന്ന ഒന്നുകൂടിയാണ്. അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍. വേണമെന്നുള്ളവര്‍ക്കു തേന്‍ കൂടി കലര്‍ത്താം. ആസ്തമയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. അലര്‍ജിയല്ലാതെ ആസ്തമ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഉപയോഗിയ്ക്കാമെന്നു ചുരുക്കം.

ടര്‍മറിക് ടീ

ടര്‍മറിക് ടീ

നിസാരമായവ തൊട്ട് ഗുരുതരമായ അലര്‍ജികള്‍ക്കു വരെയുള്ള പരിഹാരം മഞ്ഞളിലുണ്ട്. പല രീതിയിലും മഞ്ഞള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിയ്ക്കാം.ഇതിലൊന്നാണ് ടര്‍മറിക് ടീ, വളരെ ലളിതമായി തയ്യാറാക്കാവുന്ന ഒരു മിശ്രിതം, മഞ്ഞള്‍ച്ചായയെന്നു പറയാം. ഒരു കപ്പ് ചൂടുവെള്ളം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.ഇ ഇത് കലര്‍ത്തി ദിവസവും രാവിലെ വെറുവയറ്റിലോ കിടക്കുന്നതിനു മുന്‍പായോ കുടിയ്ക്കാം വീട്ടില്‍ത്തന്നെ തയ്യാറാക്കി മഞ്ഞളാണ് ഇതിനായി ഏറ്റവും നല്ലത്. തേനും ഓര്‍ഗാനിക് നോക്കി വാങ്ങുക.അലര്‍ജിയ്ക്കുള്ള തികച്ചും സ്വാഭാവിക പരിഹാരമാണിത്.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത മരുന്നെന്നു വേണം, പറയാന്‍.

ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന്

ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന്

ടര്‍മറിക് പേസ്റ്റാണ് മറ്റൊന്ന്. ഇതിന്റെ കൂടെ വെള്ളമൊഴികെ മറ്റു ചേരുവകളൊന്നും ചേര്‍ക്കുന്നതില്ലെന്നതാണ് വാസ്തവം. അര കപ്പ് മഞ്ഞള്‍പ്പൊടി, ഒരു ക്പ്പു വെള്ളം എ്ന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്. മഞ്ഞളും വെള്ളവും ചേര്‍ത്തു കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇത് അവസാനം പേസറ്റാകുന്നതു വരെ ഇളക്കുക. പിന്നീട് വാങ്ങി വച്ച് തണുക്കുമ്പോള്‍ ഗ്ലാസ് ജാറിലടച്ചു സൂക്ഷിയ്ക്കാം. ഫ്രിഡ്്ജില്‍ വ്ച്ചുവേണം, സൂക്ഷിയ്ക്കാന്‍. ഇത് ദിവസവും ഭക്ഷണത്തിലോ ജ്യൂസിലോ ചേര്‍ത്തു കഴിയ്ക്കാം.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും. ഇത് പാലിലോ വെള്ളത്തിലോ ചേര്‍ത്തു കഴിയ്ക്കാം. ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്ക്കുക. പാചകത്തില്‍ ഇവ ഉപയോഗിയ്ക്കാം. എന്നാല്‍ പാലുല്‍പന്നങ്ങളോട് അലര്‍ജിയുള്ളവര്‍ ടര്‍മറിക് മില്‍ക് കഴിയ്ക്കാതിരിയ്ക്കുക. മഞ്ഞളില്‍ അല്‍പം കുരുമുളകു ചേര്‍ക്കുന്നത് മഞ്ഞളിന്റെ ഗുണങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. മഞ്ഞളിനോടോ മറ്റോ അലര്‍ജിയെങ്കില്‍ ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതും നല്ലതാണ്.

മഞ്ഞള്‍, രക്തചന്ദനം

മഞ്ഞള്‍, രക്തചന്ദനം

മഞ്ഞള്‍, രക്തചന്ദനം എന്നിവ പാലില്‍ കലക്കി മുഖത്തിടുന്നത് പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ്. മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന അലര്‍ജിയകള്‍ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ്. ഇതിന്റെ ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്. മുഖത്തിനു നിറം ലഭിയ്ക്കാനും മുഖത്തിന് തിളക്കം നല്‍കാനുമെല്ലാം ഈ വഴി സഹായിക്കും. വളരെ ശുദ്ധമായ മഞ്ഞള്‍ വേണം, ഇതിനായി ഉപയോഗിയ്ക്കാന്‍. മഞ്ഞളില്‍ത്തന്നെ കസ്തൂരി മഞ്ഞള്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് ഉപയോഗിയ്ക്കാവുന്ന ഒന്ന്. പച്ചമഞ്ഞള്‍ പാലിലരച്ചു മുഖത്തിടുന്നതും നല്ലതാണ്.

English summary

How To Use turmeric For Fighting Allergies

How To Use turmeric For Fighting Allergies, Read more to know about,
Please Wait while comments are loading...
Subscribe Newsletter