For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി കൊണ്ട് വയര്‍ കുറയ്ക്കാന്‍..

|

വയര്‍ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണിത്. വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ തടി കൂടുന്നതാണ് പൊതുവെയുളള കാര്യം. പ്രസവശേഷം സ്ത്രീകള്‍ക്ക് വയര്‍ ചാടുന്നത് സാധാരണയാണ്. ഇതിനു പുറമെ വ്യായാമക്കുറവും വയറിലുണ്ടാകുന്ന ചില സര്‍ജറികളുമെല്ലാം വയര്‍ ചാടുവാനുള്ള കാരണങ്ങളില്‍ പെടും.

വയര്‍ കുറയ്ക്കാന്‍ പല നാട്ടുവൈദ്യങ്ങളുമുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെ ലഭിയ്ക്കുന്ന ചിലത്. ഇവയൊന്നും അധികം ചെലവില്ലാത്തതുമാണ്, യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തവയും. ഇതില്‍ പെട്ട ഒന്നാണ് വെളുത്തുളളി. വയറും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.

വെളുത്തുള്ളി വയര്‍ കുറയ്ക്കാന്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

വെളുത്തുള്ളി

വെളുത്തുള്ളി

2 അല്ലി വെളുത്തുള്ളി ചതയ്ക്കുക. ഇത് 10 മിനിറ്റു വയ്ക്കണം. കാരണം ഇതിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമായ അലിസില്‍ എന്നാലാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുക. ഇത് വെറുവയറ്റില്‍ കഴിയ്ക്കാം. അല്ലെങ്കില്‍ രാത്രി കിടക്കുന്നതിനു മുന്‍പ്. ഇത് ഈ രൂപത്തില്‍ ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം.

വെളുത്തുള്ളി അടിച്ച്

വെളുത്തുള്ളി അടിച്ച്

വെളുത്തുള്ളി അടിച്ച് ജ്യൂസെടുക്കു. ഒരു ടീസ്പൂണ്‍ ജ്യൂസ് കുടിയ്ക്കുക. ഇതിനു പുറകെ ഒരു ഗ്ലാസ് ഇളംചൂടുവെള്ളം കുടിയ്ക്കാം. വെളുത്തുള്ളി നീരില്‍ വേണമെങ്കില്‍ തേനും ചേര്‍ക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തില്‍ കലക്കിയതില്‍ ചേര്‍ത്തു കുടിയ്ക്കാം. അല്ലെങ്കില്‍ ചതച്ച ഇതു കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിയ്ക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടീസ്പൂണ്‍ വെളുത്തുള്ളി നീര്, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇതില്‍ വേണമെങ്കില്‍ അല്‍പം മുളകുപൊടി ചേര്‍ത്തു കുടിയ്ക്കാം. ചെറുനാരങ്ങാനീരും ചേര്‍ക്കാം.

പാലില്‍

പാലില്‍

തിളപ്പിയ്ക്കാത്ത പാലില്‍ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതല്ലെങ്കില്‍ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലില്‍ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടില്‍ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില്‍ തേനും കുരുമുളകും ചേര്‍ത്താല്‍ ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി അരിഞ്ഞതുംവെളുത്തുള്ളി അരിഞ്ഞതും വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് കുടിയ്ക്കാം. ചെറുനാരങ്ങാനീരോ മുളകുപൊടിയോ തേനോ ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

3 അല്ലി വെളുത്തുള്ളി, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, പകുതി നാരങ്ങാനീര്, കറ്റാര്‍വാഴ ജെല്‍ എന്നിവ മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. 3 ടേബിള്‍ സ്പൂണ്‍ 3 തവണ ദിവസം കുടിയ്ക്കാം.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, ഒരു കഷ്ണം കറുവാപ്പട്ട എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഗ്രീന്‍ ടീ ബാഗ് ഇട്ടുവച്ച് അള്‍പം കഴിയുമ്പോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇത് ചെറുചൂടോടെ ദിവസം രണ്ടുതവണ കുടിയ്ക്കാം.

ഗാര്‍ലിക് പൗഡര്‍

ഗാര്‍ലിക് പൗഡര്‍

ഒരു സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ ഒരു സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തിലോ നാരങ്ങാവെള്ളത്തിലോ കലക്കി കുടിയ്ക്കാം. ഗാര്‍ലിക് പൗഡര്‍ തേനില്‍ ചാലിച്ചു കുടിയ്ക്കുന്നത് നല്ലതാണ്. ഇതിനു ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കാം.

റെഡ് വൈനില്‍

റെഡ് വൈനില്‍

അര ലിറ്റര്‍ റെഡ് വൈനില്‍ 12 വെളുത്തുള്ളി അല്ലി അരിഞ്ഞിടുക. ഇത് ഗ്ലാസ് ജാറില്‍ വയ്ക്കണം. സൂര്യവെളിച്ചം കിട്ടുന്നിടത്തു വേണം, വയ്ക്കാന്‍. 2 ആഴ്ച ഇതേ രീതിയില്‍ അനക്കാതെ വയ്ക്കുക. 1 ടീസ്പൂണ്‍ മിശ്രിതം ദിവസം മൂന്നു തവണ കുടിയ്ക്കാം. ആറു മാസത്തെ ഇടവേളയില്‍ കുടിയ്ക്കാം.

ബ്രഡ്

ബ്രഡ്

ബ്രഡ് കഴിയ്ക്കുമ്പോള്‍ അതില്‍ വെളുത്തുള്ളി ചതച്ച് ഉരസുന്നത് ഏറെ നല്ലതാണ്. അല്ലെങ്കില്‍ ഗാര്‍ലിക് ബ്രെഡ് കഴിയ്ക്കാം. ഇത് ബ്രെഡ് കഴിച്ചാലുള്ള തടിയും ഒഴിവാക്കും.

Read more about: belly fat health body
English summary

How To Use Garlic To Reduce Belly Fat

How To Use Garlic To Reduce Belly Fat, read more to know about
X
Desktop Bottom Promotion