വെളുത്തുള്ളി മരുന്നാക്കാം, ഇങ്ങനെ

Posted By:
Subscribe to Boldsky

വെളുത്തുള്ളി സ്വാദിനായി മാത്രമല്ല, ആരോഗ്യപരമായ പല കാര്യങ്ങള്‍ക്കും സഹായകമായ ഒന്നാണ്. സ്വാഭാവിക രീതിയില്‍ രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണിത്.

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ശരീരത്താവശ്യമായ പല ഗുണങ്ങളും നല്‍കുന്നത്. നല്ലൊരു ആന്റിഓക്‌സിഡന്റാണിത്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവും.

വെളുത്തുള്ളി പല തരത്തിലും മരുന്നായി ഉപയോഗിയ്ക്കാം. ഓരോ രോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പല തരത്തിലാണ് ഉപയോഗിയ്‌ക്കേണ്ടതെന്നു മാത്രം. ഇതെക്കുറിച്ചു കൂടുലറിയൂ,

ആസ്‌തമ

ആസ്‌തമ

വെളുത്തുള്ളി നീര്‌ 10 തുള്ളി, 2 സ്‌പൂണ്‍ തേന്‍ എന്നിവ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസവും കുടിക്കുന്നത്‌ ആസ്‌തമ വരുന്നത്‌ തടയാന്‍ സഹായിക്കും.

ചെവി വേദനയ്‌ക്ക്‌

ചെവി വേദനയ്‌ക്ക്‌

ചെവി വേദനയ്‌ക്ക്‌ വെളുത്തുള്ളിയുടെ നീരെടുത്ത്‌ വേദനയുള്ള ചെവിയില്‍ ഒന്നോ രണ്ടോ തുള്ളി ഒഴിക്കുക.

ദന്തരോഗങ്ങള്‍

ദന്തരോഗങ്ങള്‍

ദന്തരോഗങ്ങള്‍ മോണ വീര്‍പ്പ്‌, വേദന, വായനാറ്റം എന്നിവയ്‌ക്ക്‌ 20 തുള്ളി വെളുത്തുള്ളി നീര്‌ 1 ടേബിള്‍ സ്‌പൂണ്‍ തേനില്‍ ചേര്‍ത്ത്‌ കഴിക്കുക. 60 ഗ്രാം കടുക്‌ എണ്ണയില്‍ 1 വെളുത്തുള്ളി തൊലികളഞ്ഞ്‌ ചേര്‍ക്കുക. വെളുത്തുള്ളി വേവുന്നത്‌ വരെ ഇത്‌ ചൂടാക്കുക. എണ്ണ തണുപ്പിച്ച്‌ പിഴിഞ്ഞെടുക്കുക. 30 ഗ്രാം ചൂടാക്കിയ അയമോദകം 15 ഗ്രാം കല്ലുപ്പ്‌ എന്നിവ ചേര്‍ത്ത്‌ ഈ എണ്ണ കൊണ്ട്‌ പല്ല്‌ തേയ്‌ക്കുക.രണ്ട്‌ മൂന്ന്‌ മാസം തുടര്‍ച്ചയായി ചെയ്‌താല്‍ സാധാരണ ദന്തരോഗങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അരച്ച്‌ നാരങ്ങ നീര്‌ ചേര്‍ത്ത്‌ മുടിയില്‍ തേയ്‌ക്കുക. രാവിലെ മുടി കഴുകുക. തുടര്‍ച്ചയായി അഞ്ച്‌ ദിവസം ഇങ്ങനെ ചെയ്യുക. പേന്‍ നശിക്കും.

തൊണ്ടവേദനയ്ക്ക്‌

തൊണ്ടവേദനയ്ക്ക്‌

തൊണ്ടവേദനയ്ക്ക്‌ വെളുത്തുള്ളി നീര്‌ ചേര്‍ത്ത ചൂടു വെള്ളം കവിള്‍ക്കൊള്ളുക. ന്യുമോണിയ ന്യുമോണിയ ചൂട്‌ വെള്ളത്തില്‍ വെളുത്തുള്ളി നീര്‌ ചേര്‍ത്ത്‌ കുടിക്കുക. ഇത്‌ നെഞ്ച്‌ വേദന കുറയ്‌ക്കാനും നല്ലതാണ്‌.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക്‌

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക്‌

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക്‌

200 ഗ്രാം വെളുത്തുള്ളി, 700 ഗ്രാം പഞ്ചസാര , 1000 ഗ്രാം വെള്ളം എന്നിവയാണ്‌ ഇതിന്‌ വേണ്ടത്‌. വെളുത്തുള്ളി ഇട്ട്‌ വെള്ളം തിളപ്പിച്ചിട്ട്‌ പഞ്ചസാര ചേര്‍ക്കുക. ദിവസവും ഈ ലായിനി മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ കുടിക്കുക.

തൊണ്ട വേദന, ചുമ

തൊണ്ട വേദന, ചുമ

തൊണ്ട വേദന ചുമ എന്നിവയ്ക്ക്‌

60 ഗ്രാം കടുകെണ്ണയില്‍ ഒരു വെളുത്തിള്ളി പൂര്‍ണ്ണമായി തൊലി കളഞ്ഞത്‌ ഇട്ട്‌ ചൂടാക്കുക. ഈ എണ്ണ നെഞ്ചത്തും തൊണ്ടയിലും പുരട്ടുക.

ശരീരത്തിലെ ചൊറിച്ചില്‍

ശരീരത്തിലെ ചൊറിച്ചില്‍

ശരീരത്തിലെ ചൊറിച്ചില്‍ മാറ്റാന്‍ വെളുത്തുള്ളി എണ്ണയിലിട്ടു ചൂടാക്കി ഈ എണ്ണ പുരട്ടുക.

വെളുത്തുള്ളി തിളപ്പിച്ച വെള്ളത്തില്‍

വെളുത്തുള്ളി തിളപ്പിച്ച വെള്ളത്തില്‍

വെളുത്തുള്ളി തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു വെറുംവയറ്റില്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

വെളുത്തുള്ളി വെറുതെ കഴിയ്ക്കുന്നതും ചുട്ടു കഴിയ്ക്കുന്നതുമെല്ലാം ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു വഴിയാണ്.

English summary

How To Use Garlic As A Medicine

How To Use Garlic As A Medicine, Read more to know about,