For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുവാപ്പട്ട കൊണ്ടു വായ്‌നാറ്റത്തിന് ഗുഡ്‌ബൈ

വായ്‌നാറ്റത്തിന് പല തരത്തിലും കറുവാപ്പട്ട കൊണ്ടു പരിഹാരം കാണാം.

|

വായ്‌നാറ്റം നമ്മെക്കാളേറെ മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിയ്ക്കുന്ന ഒന്നാണെന്നു പറഞ്ഞാല്‍ തെറ്റില്ല. നമുക്ക് ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന ഇത് മറ്റുള്ളവര്‍ക്കു നമ്മെക്കുറിച്ചു മോശം തോന്നാനും ഇടയാക്കും.

വായ്‌നാറ്റിത്തിന് കാരണങ്ങള്‍ പലതാണ്. വായിലെ ഉമിനീര് കുറയുമ്പോഴാണ് സാധാരണ വായ്‌നാറ്റമുണ്ടാകുന്നത്. ഇതുകൊണ്ടുതന്നെ ഡ്രൈ മൗത്ത് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണമാണ്. വായില്‍ വളരുന്ന ബാക്ടീരിയകളാണ് വായ്‌നാറ്റത്തിനുള്ള മറ്റൊരു പ്രത്യേക കാരണം. ഇവയാണ് ദന്ത,മോണരോഗങ്ങള്‍ ഉണ്ടാക്കുന്നതും.

വായനാറ്റമകറ്റാന്‍ സ്വാഭാവിക വഴികള്‍ തേടുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. മൗത്ത് വാഷ് പോലുള്ളവയിലെ കെമിക്കലുകള്‍ വായനാറ്റത്തിനു താല്‍ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പല്ലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇവയേക്കാള്‍ എന്തുകൊണ്ടും നല്ലത് തികച്ചും സ്വാഭാവികപരിഹാരങ്ങളാണ്.

വായ്‌നാറ്റത്തിന് മൗത്ത്‌വാഷ് പോലുള്ളവ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതില്‍ കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് എല്ലാ അര്‍ത്ഥത്തിലും ആരോഗ്യകരമെന്നു പറയാനാകില്ല.

ഗുണത്തേക്കാളേറെ പല മൗത്ത് വാഷുകളും ദോഷമാണുണ്ടാക്കുന്നതും. ഇതുകൊണ്ടുതന്നെ എപ്പോഴും തികച്ചും സ്വാഭാവിക പരിഹാരങ്ങള്‍ ഈ പ്രശ്‌നത്തിനായി ഉപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇവ ദോഷങ്ങള്‍ വരുത്തില്ലെന്നുറപ്പാണ്. മാത്രമല്ല, ഗുണം നല്‍കുകയും ചെയ്യും.

വായ്‌നാറ്റം അകറ്റാനുള്ള തികച്ചും സ്വാഭാവിക വഴികളില്‍ ഒന്നാണ് കറുവാപ്പട്ട. ഇത് ഭക്ഷണത്തിനു രുചിയും ഗന്ധവുമെല്ലാം നല്‍കുന്ന ഒന്നാണെന്നു മാത്രമല്ല, തികച്ചും ഔഷധഗുണങ്ങളുള്ള ഒന്നു കൂടിയാണ്.

വായ്‌നാറ്റത്തിന് പല തരത്തിലും കറുവാപ്പട്ട കൊണ്ടു പരിഹാരം കാണാം. ഇതിലെ സിനാമക് ആല്‍ഡിഹൈഡ് എന്ന ഘടകം വായിലെ ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. മോണയുടേയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ ഉത്തമവും.

കറുവാപ്പട്ടയ്ക്ക് അതിന്റേതായ സ്വാഭാവിക ഗന്ധമുണ്ട്. ഇതാണ് ഒരു പരിധി വരെ സഹായകമാകുന്നത്. പല തരത്തിലും കറുവാപ്പട്ട വായ്‌നാറ്റത്തിന് ഉപയോഗിയ്ക്കുകയും ചെയ്യാം. വളരെ ലളിതമായ, ആരോഗ്യകരമായ, പാര്‍ശ്വഫലങ്ങളില്ലാത്ത വഴികള്‍. ഏതെല്ലാം വിധത്തിലാണ് കറുവാപ്പട്ട വായ്‌നാറ്റത്തിന് ഉപകാരപ്രദമാകുന്നതെന്നു നോക്കൂ.ഇത്തരം സ്വാഭാവിക വഴികള്‍ക്കു പുറമെ ദിവസവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പല്ലു ബ്രഷ് ചെയ്യുക, നാക്കു വടിയ്ക്കുക. ഭക്ഷണശേഷം വായ വൃത്തിയാക്കുക, ധാരാളം വെള്ളം കുടിയ്ക്കുക, പ്ച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിയ്ക്കുക എന്നിവ വായ്‌നാറ്റത്തിനുള്ള സ്വാഭാവിക പരിഹാരങ്ങളാണ്.

കറുവാപ്പട്ട ചായ

കറുവാപ്പട്ട ചായ

കറുൂവാപ്പട്ട ചായയാണ് ഒരു വഴി. സിന്നമണ്‍ ടീ എ്ന്നു പറയും. ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതിലേയ്ക്കു കറുവാപ്പട്ട പൊടിയോ കറുവാപ്പട്ട കഷ്ണങ്ങളോ ഇടുക. ഇത് 10 മിനിറ്റു വരെ തിളപ്പിയ്ക്കണം. ഊറ്റിവച്ച് പാകത്തിന് ചൂടാകുമ്പോള്‍ ഇത് കുടിയ്ക്കാം. ഇത് ദിവസവും പല തവണ ചെയ്യുന്നത് വായ്‌നാറ്റകമറ്റാന്‍ സഹായകമാണ്. ഈ വെള്ളം കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പല തവണ ഇതുപയോഗിച്ചു വായ കഴുകിയാലും മതിയാകും. ഈ വെള്ളം ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

കറുവാപ്പട്ടയില്‍ നിന്നെടുക്കുന്ന ഓയില്‍

കറുവാപ്പട്ടയില്‍ നിന്നെടുക്കുന്ന ഓയില്‍

കറുവാപ്പട്ടയില്‍ നിന്നെടുക്കുന്ന ഓയില്‍ കൊണ്ടും വായ്‌നാറ്റകമറ്റാം. ഇത് വാങ്ങാന്‍ കഴിയും. ഒരു ഗ്ലാസ് വെള്ളത്തില്‍ 10 തുള്ളി കറുവാപ്പട്ട ഒായില്‍ ചേര്‍ത്തിളക്കുക. ഇതുപയോഗിച്ചു വായ പലവട്ടം കഴുകുക. ഇത് വായിലെ ബാക്ടീരിയകളെ അകറ്റും. വായ്‌നാറ്റമൊഴിവാകും. അടുപ്പിച്ച് ഇതു ചെയ്യാം. ഈ മിശ്രിതം കുടിയ്ക്കരുത്. ഇത് വയറിന് നല്ലതല്ല. വായ്‌നാറ്റകമറ്റാനുള്ള തികച്ചും സ്വാഭാവികവഴിയാണിത്.

ഇഞ്ചി, കറുവാപ്പട്ട ചായ

ഇഞ്ചി, കറുവാപ്പട്ട ചായ

ഇഞ്ചി, കറുവാപ്പട്ട ചായ എന്നിവയാണ് മറ്റൊരു പരിഹാരം. ഇഞ്ചിയും കറുവാപ്പട്ടയും രണ്ടും വായനാറ്റകറ്റാന്‍ സഹായിക്കുന്നവയാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ വായ്‌നാറ്റമകറ്റാന്‍ ഏറെ നല്ലതാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഏതാനും കഷ്ണം ഇഞ്ചിയും കറുവാപ്പട്ടയുമിട്ടു തിളപ്പിയ്ക്കുക. പിന്നീടിത് ഊറ്റിയെടുക്കണം. ഇത് ഇളംചൂടോടെ കുടിയ്ക്കുക. ദിവസവും പല തവണയായി ഇതു ചെയ്യാം. വായ്‌നാറ്റമകറ്റാന്‍ പറ്റിയ ഉത്തമ വഴിയാണിത്.

ചെറുനാരങ്ങയും കറുവാപ്പട്ടയും

ചെറുനാരങ്ങയും കറുവാപ്പട്ടയും

ചെറുനാരങ്ങയും കറുവാപ്പട്ടയും ചേര്‍ന്നാലും വായിലെ നാറ്റത്തിന് നല്ല പരിഹാരമാണ്. നാരങ്ങയിലെ സിട്രിക് ആസിഡ് ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഏറെ ഗുണകരമാണ്. കറുവാപ്പട്ടയിലെ സിനാമക് ആല്‍ഡിഹൈഡ, സിട്രിക് ആസിഡ് എന്നിവ ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാകും ഒരു കപ്പു വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞതും കറുവാപ്പട്ട പൊടിയും ചേര്‍ത്തിളക്കുക. ഇതുകൊണ്ട് വായ പല തവണ കഴുകാം. ഇതില്‍ ഒരു നുള്ള് ഉപ്പു കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയാകും. നല്ലൊരു മൗത്ത് വാഷ് ഗുണം നല്‍കുന്ന ഒന്നാണ് ഈ പാനീയം.

തേനും കറുവാപ്പട്ടയും

തേനും കറുവാപ്പട്ടയും

തേനും കറുവാപ്പട്ടയും കലര്‍ത്തിയ മിശ്രിതവും വായ്‌നാറ്റമകറ്റാന്‍ അത്യുത്തമമാണ്. തേനും കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്തിളക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. അതേ സമയം വായ്‌നാറ്റകറ്റാന്‍ ഏറെ ഉത്തമവും. ഇത് ദിവസും അടുപ്പിച്ചു ചെയ്യുന്നത് ഏറെ ഗുണം നല്‍കും. വയറ്റിലെ പല ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പ്രതിവിധിയാണ്.

ഗ്രാമ്പൂ, കറുവാപ്പട്ട

ഗ്രാമ്പൂ, കറുവാപ്പട്ട

ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ പൊടിച്ചത് ഒരു കപ്പു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തിളച്ച ശേഷം കുടിയ്ക്കാം. ദിവസവും രണ്ടുനേരം കുടിയ്ക്കുന്നത് സ്വാഭാവികമായി വായ്‌നാറ്റമൊഴിവാക്കും. ഇത് അല്‍പദിവസം അടുപ്പിച്ചു ചെയ്താല്‍ വായ്‌നാറ്റം പൂര്‍ണമായും ഒഴിവാക്കാനാകും.

പെരുഞ്ചീരകം, കറുവാപ്പട്ട

പെരുഞ്ചീരകം, കറുവാപ്പട്ട

പെരുഞ്ചീരകം, കറുവാപ്പട്ട എന്നിവ ചേര്‍ന്ന മിശ്രിതവും വായ്‌നാറ്റമകറ്റാന്‍ അത്യുത്തമമാണ്. ഒരു ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം, കറുവാപ്പട്ട എന്നിവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് രാത്രി മുഴുവന്‍ വച്ച ശേഷം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. വായ്‌നാറ്റമകറ്റാന്‍ മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും ഈ പാനീയം ഏറെ ഗുണകരമാണ്.

പാര്‍സ്ലി, കറുവാപ്പട്ട

പാര്‍സ്ലി, കറുവാപ്പട്ട

പാര്‍സ്ലി, കറുവാപ്പട്ട എന്നിവ ചേര്‍ന്ന മിശ്രിതവും വായനാറ്റകറ്റാനുള്ള സ്വാഭാവിക മിശ്രിതം തന്നെയാണ്. പാര്‍സ്ലി മ്ിക്‌സിയില്‍ ജ്യൂസാക്കിയെടുക്കുക. ഇതില്‍ കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്തിളക്കാം. ഇത് ദിവസവും കുടിയ്ക്കാം. അല്‍പദിവസം അടുപ്പിച്ചു കുടിയ്ക്കുക. ഗുണമുണ്ടാകും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കറുവാപ്പട്ട

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കറുവാപ്പട്ട

ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കറുവാപ്പട്ട എന്നിവ ചേര്‍ന്ന മിശ്രിതവും ഇതിനു സഹായകമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായിലെ പിഎച്ച് തോത് കൃ്ത്യമായി നില നിര്‍ത്തി ദോഷകരമായ ബാക്ടീരിയകളെ ്അകറ്റുന്നു. ഇവ രണ്ടും ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളം കൊണ്ടു വായ കഴുകാം. ഇത് ഭക്ഷണശേഷം ഓരോ തവണയും ചെയ്യുന്നത് ഗുണം നല്‍കും. പ്രോസസ് ചെയ്യാത്ത വിനെഗറാണ് ഇതിന് ഏറെ ഗുണകരം.

ബേക്കിംഗ് സോഡ, കറുവാപ്പട്ട

ബേക്കിംഗ് സോഡ, കറുവാപ്പട്ട

ബേക്കിംഗ് സോഡ, കറുവാപ്പട്ട എന്നിവയും ഏറെ ഗുണകരമാണ്. ബേക്കിംഗ് സോഡ വായിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. വായിലെ അസിഡിറ്റി കുറയ്ക്കുന്നതാണ് കാരണം. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, കറുവാപ്പട്ട പൊടിച്ചത് എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്കു ലേശം വെള്ളമൊഴിച്ചു പേസ്റ്റാക്കുക. ഇതുകൊണ്ടു പല്ലു തേയ്ക്കാം. ഇത് ദിവസവും രണ്ടു തവണ വീതം ചെയ്യുക.

കറുവാപ്പട്ട

കറുവാപ്പട്ട

എന്നാല്‍ എല്ലാവര്‍ക്കും കറുവാപ്പട്ട ഉപയോഗിയ്ക്കാനാകില്ലെന്ന കാര്യം ഓര്‍മ വേണം. പ്രത്യേകിച്ചും കുടിയ്ക്കാനുള്ള മിശ്രിതങ്ങള്‍. കറുവാപ്പട്ടയോട് അലര്‍ജിയുള്ളവര്‍ക്ക് ഉറക്കക്കുറവ്, ശ്വാസതടസം, വയറിന് പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതുപോലെ രക്തം നേര്‍പ്പിയ്ക്കുന്ന മരുന്നുകള്‍ കഴിയ്ക്കുന്നവരും ശ്രദ്ധിയ്ക്കുക. കാരണം രക്തം നേര്‍പ്പിയ്ക്കാന്‍ കറുവാപ്പട്ടയ്ക്ക് കഴിയും. ഇതും മരുന്നുകളും കൂടിയാകുമ്പോള്‍ ദോഷം വരുത്തും. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കറുവാപ്പട്ട അധികം കഴിയ്ക്കരുത്. ഇതുപോലെ കറുവാപ്പട്ട കൂടുതലാകുന്ന വിഷത്തിന്റെ ദോഷം വരുത്തുമെന്നും ഓര്‍ക്കുക.

English summary

How To Use Cinnamon To Prevent Bad Breath

How To Use Cinnamon To Prevent Bad Breath, Read more to know about
X
Desktop Bottom Promotion